Showing posts with label ഓര്‍മ്മകള്‍. Show all posts
Showing posts with label ഓര്‍മ്മകള്‍. Show all posts

Wednesday, January 12, 2011

ഒരു ഭ്രാന്തന്‍റെ കഥ.



ഒരു പഴയ ഓടിട്ട വീട്, പറമ്പ് മുഴുവന്‍ കാടു പിടിച്ചു കിടന്നിരുന്നു. കാലം ആ വീടിന്റെ ചുമരുകളില്‍ ചിതല്‍ കൊണ്ട് ചിത്രം വരച്ചു. പറമ്പിന്റെ മൂലയില്‍ നിന്നിരുന്ന പേര മരം എന്നും കായ്ചിരുന്നു, അതിലെ പഴുത്ത പേരക്ക കളുടെ കൊതിപ്പിക്കുന്ന മണം കാറ്റിലൂടെ പറന്ന് വഴി നടക്കുന്ന വരുടെ നാവില്‍ വെള്ളം നിറയ്ക്കും. പക്ഷെ ആരും അത് പറിക്കാന്‍ ശ്രെമിച്ചില്ല. അവിടെ ഒരു ഭ്രാന്തന്‍ ഉണ്ടത്രേ!. ആളുകള്‍ ആ പറമ്പില്‍ കയറാന്‍ അവന്‍ സമതിക്കില, അലറികൊണ്ട് അടുത്ത് വരും, അസഭ്യം പറയും, മണ്ണ് വാരി  ഏറിയും, കൊച്ചു കുട്ടികളെ കയ്യില്‍ കിട്ടിയാല്‍ പിടിച്ചു കൊണ്ടുപോയി കണ്ണ് കുത്തി പൊട്ടിക്കും. അവനെ കാണുമ്പോഴേ കുട്ടികള്‍ ഓടി ഒളിക്കും. കളിക്കുമ്പോള്‍ അറിയാതെ പന്ത് അവന്റെ പറമ്പില്‍ പോയാല്‍ അത് എന്നെന്നേക്കുമായി നഷ്ടപെട്ടു എന്ന് കരുതിയിരുന്നു. ഇതെല്ലാം അവിടത്തെ ആളുകള്‍ പറഞു നടക്കുന്നു.


അവന്‍ ആരെയും ഉപദ്രവിച്ചതായി എനിക്കറിയില്ല. അവന്‍ ഒരു ഭ്രാന്തനും ആയിരുന്നില്ല, അവന്‍ കുളിക്കാറില്ല, പല്ല് തേക്കാറില്ല, താടിയും മുടിയും മുറിക്കാറില്ല, ഉടുതുണി അലക്കാറില്ല, ആകെ വിക്രതമായ ഒരു കോലം. കുട്ടികള്‍ അവന്റെ കോലം കണ്ടു ഭയന്നു. മുതിര്‍ന്നവര്‍ നാറ്റവും വെറുപ്പും കൊണ്ട് അവനെ ആട്ടി അകറ്റി, അങ്ങനെ അവന്‍ ഭ്രാന്തനായി. 

അവന്റെ പേര് എനിക്കറിയില്ല, അവന്‍ പറഞ്ഞിട്ടും ഇല്ല. ചിലപ്പോള്‍ അവന്‍ തന്നെ ആ പേര് മറന്നു കാണും. എന്തിനാണ് അവനു ഇനി ഒരു പേര് ? " ഭ്രാന്തന്‍ "  എല്ലാവരും അവനെ അങ്ങനെ വിളിക്കുന്നു, അവനു അതില്‍ ഒരു പരിഭവവും ഇല്ല. 

അവന്‍ മുമ്പ് ഇങ്ങനെ ആയിരുന്നില്ല, നാട്ടില്‍ നിന്ന് പട്ടണത്തില്‍ പോയി പഠിച്ചവനാണ് അവന്‍. ഒരു തള്ളയും അവനും മാത്രമാണ് ആ വീട്ടില്‍ ഉണ്ടായിരുന്നത്. തള്ള അവനെ ഒരു പാടു ഉപദ്രവിക്കുമായിരുന്നു. ഒടുവില്‍ അവന്‍ വീടും നാടും വിട്ടു പോയി, ആ തള്ള മരിച്ചിട്ടും അവന്‍ വന്നില്ല. കുറേ നാളുകള്‍ക്കു ശേഷം അവന്‍ തിരിച്ചു വന്നു, ആരും തിരിച്ചറിയാത്ത ഒരു വിക്രത കോലമായി, ഒരു ഭ്രാന്തനെ പോലെ. ഞാന്‍ അവനെ ആട്ടി അകറ്റാറില്ല, നാറാതിരിക്കാന്‍ മൂക്ക് പൊത്താറുമില്ല. കാണുമ്പോള്‍ അവന്‍ കൈ നീട്ടും, കറപിടിച്ച പല്ലുകാട്ടി വക്രിച്ചു ചിരിക്കും. അവന്‍ ധാരാളം ചരസ് വലിക്കുമായിരുന്നു. ചരസ്സ് തലയ്ക്കു പിടിക്കുമ്പോള്‍ അവന്‍ ധാരാളം സംസാരിക്കും. അവന്‍ പറയും " എല്ലാവര്ക്കും ഞാന്‍ ഭ്രാന്തനാണ് , എന്നാല്‍ അവന്‍ ഭ്രാന്തനല്ലെന്നു അറിയാവുന്ന ഒരേ ഒരാള്‍ ഞാനാണെന്ന്  ". 

കുറച്ചു നാള്‍ മുമ്പ് അമ്മ വിളിച്ചപോള്‍ പറഞ്ഞു , നമ്മുടെ പടിഞ്ഞാട്ടെലെ ഭ്രാന്തന്‍ മരിച്ചു എന്ന്. അവന്‍ ആല്‍മഹത്യ ചെയ്യുകയായിരുന്നു. എന്തിനെന്നറിയാതെ മനസൊന്നു വിങ്ങി. ഭ്രാന്തനല്ലാത്ത ഒരാള്‍ കൂടി എന്നെ വിട്ടു പോയത് കൊണ്ടാകാം. 

Saturday, June 12, 2010

ഒരു മഴയുടെ നൊബരം.





" ജോസേട്ടാ , ഒരു ചായ "


" ഉണ്ണി ഞാന്‍ ഒരു ന്യൂസ്‌ കേട്ടല്ലോ , നീ ഇവിടന്ന്‍ പോവണോ ? ".


"അപ്പൊ അറിഞ്ഞു ല്ലേ , ഈ ഒരു മാസം കൂടെ ഇവിടെ കാണു ട്ടോ. നല്ല ഒരു ഓഫര്‍ കിട്ടി , എന്നാ പിന്നെ പോകാം എന്ന് വച്ചു".


"ചെലവ് ചെയ്യണം ട്ടോ "


" അതൊക്കെ ചെയ്യാം ചേട്ടാ , ഇപ്പൊ ഒരു ചായ എടുക്കു..."


പുറത്തു മഴയുടെ ശക്തി  കൂടി വരുന്നു.


"എവിടന്നാ ഇപ്പൊ ഇങ്ങനെ ഒരു മഴ" .


"ബാംഗ്ലൂര്‍ -ലെ മഴ അങ്ങനലെ ഉണ്ണി , എപ്പളാ വരാന്ന്‍ ആര്‍ക്കും പറയാന്‍ പറ്റില്ല"


ചായയും കുടിച്ചു പുറത്തെ മഴയിലേക്ക്‌ നോക്കി ഇരിക്കുമ്പോള്‍ എന്റെ മനസ് കാലങ്ങള്‍ക്ക് പിന്നിലേക് സഞ്ചരിക്കുകയായിരുന്നു.


ഒരു കാല വര്‍ഷത്തിന്റെ പകുതിയില്‍ ആയിരുന്നു എന്റെ കലാലയ ജീവിതത്തിന്റെ ആരംഭം. അന്ന് ആദ്യമായി ഞാന്‍ കലാലയത്തിന്റെ പടികള്‍ ചവിട്ടി കയറുമ്പോള്‍ പെയ്ത മഴ ഇന്നും എന്റെ മനസ്സില്‍ നിര്‍ത്താതെ പെയ്യുന്നു.


"നവാഗതര്‍ക്ക് സ്വാഗതം " എന്ന് എഴുതിയിരുന്ന ബാനറുകള്‍ മഴയില്‍ നനഞ്ഞു കുതിര്‍നിരുന്നു. പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ നടത്തിയ സമ്മേളനം ഓടി റ്റോറിയത്തില്‍ നടകുകയാണ്. മഴയില്‍ നനഞ്ഞു ഞാനും അവിടേക്ക് കയറി. ആകെ നനഞ്ഞു നിന്നതിനാല്‍ അകത്തു ഒഴിഞ്ഞു കിടന്നിരുന കസേരകളെ അവഗണിച്ചു , വാതിലിനു അരികെ പുറത്തു പെയ്തിറങ്ങുന്ന മഴയെ നോകി ന്ല്‍ക്കുകയായിരുന്നു.


മഴയില്‍ നിന്ന് രക്ഷ പെട്ട് ഒരു പെണ്‍കുട്ടി എന്റെ കാഴ്ചക്ക് മറയായ്‌ അകത്തേക്ക് കയറി, അവള്‍ ആകെ നനഞ്ഞിരുന്നു. മുഖത്തേക്ക് വീണു കിടന്ന നനഞ്ഞ മുടി അവള്‍ ഭംഗിയായി ഒതുകി വച്ചു. കണ്‍ പീലികളില്‍ തങ്ങിനിന്ന മഴതുളികള്‍ വൈരം പോലെ തിളങ്ങുന്നുണ്ടായിരുന്നു. വിടര്‍ന്ന കണ്ണുകളും , വീതിയുള്ള നെറ്റി -യുമുള്ള ആ മുഖം എന്നെ വലാതെ ആകര്‍ഷിച്ചു.
തുടര്‍ന്നുള്ള നാളുകളില്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി. പിനീടെന്നോ എന്റെ മനസ്സില്‍ അവളുടെ സ്ഥാനം ഒരു സുഹൃത്തിനേകാള്‍ വലുതാണ്‌ എന്ന്‍ തിരിച്ചറിഞ്ഞ നാള്‍ അവള്‍ എന്നില്‍ നിന്നകന്നു.


കലാലയ ജീവിതത്തിന്റെ അവസാന നാളുകളില്‍ ക്യാമ്പസ്‌ -ന്റെ വാക മരച്ചുവട്ടില്‍ വച്ചു ഞാന്‍ അവളോട്‌ ചോദിച്ചു , നീ എന്തിനെനില്‍ നിന്നകന്നു. മൗനം മാത്രം ബാക്കി വച്ച് അവള്‍ നടന്നകലുമ്പോള്‍ ഞാന്‍ മനസിലാകിയിരുന്നു. സൗഹാര്‍ദ്ദം എന്ന വാക്കിനു പ്രണയ തേകാള്‍ ആഴ- മുണ്ടെന്നു.




" ഉണ്ണി , നീ സ്വപ്നം കാണുകയാണോ ? "


" മാനേജര്‍ നിന്നെ അനോഷിക്കുനുണ്ട് , സെര്‍വര്‍ -ല്‍ എന്തോ പ്രശ്നം ... വേഗം ചെല്ല്"




വീണ്ടും തിരക്കിന്റെ ലോകത്തേക്ക് നടന്നു കയറുമ്പോള്‍ പുറകില്‍ മഴയുടെ സംഗീതം ഒരു നൊമ്പരമായ് പെയ്തിറങ്ങുകയായിരുന്നു...

Wednesday, June 2, 2010

ഒരു ഡിസംബറിന്റെ ഓര്‍മ്മയ്ക്ക്‌




ഡിസംബറിലെ ഒരു തണുപ്പുള്ള പ്രഭാതത്തില്‍ പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി കിടന്നു ഉറങ്ങുവായിരുന്നു ഞാന്‍.


" അനുരാഗ വിലോചിതനായി,
അതിലേറെ മോഹിതനായി..
പടിമേലെ നില്‍ക്കും ചന്ദ്രനോ തിടുക്കം..
പല നാളായ് താഴെ ഇറങ്ങാന്‍..."


"എടാ പട്ടി നിന്റെ മൊബൈല്‍ കിടന്നു ചിലക്കുന്ന കേട്ടിലെ ?  നീ അത് എടുക്കുന്നോ അതോ ഞാന്‍ എടുത്തു പള്ളേല്‍ കളയണോ."


"ആരാട.. ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് മനുഷ്യനെ ബുദിമുട്ടിക്കാന്‍ വിളിക്കുന്നെ? "


"സമയം ഒബത് കഴിഞ്ഞു നിനക്ക് വെളുക്കാന്‍ ഇനീം നേരം ഉണ്ടല്ലോ , ഞാന്‍ ഓഫീസില്‍ പോവാ... ദേ അത് വീണ്ടും അടിക്കുന്നു. എടുത്തു നോക്കടാ ആരാന്നു"


പുതപ്പു മാറ്റാതെ മൊബൈല്‍ തപ്പി എടുത്തു ചെവിക്കു മുകളിലേക്ക് വച്ചു.


"ഹല്ലോ ആരാത് ?"


" ഉണ്ണി, ഇത് ഞാനാ ജെഫ്ഫ് "


 കര്‍ത്താവേ .. മാനേജര്‍ ആയിരുന്നോ? ഹോളണ്ടില്‍ സുര്യന്‍ ഉദിച്ചു കാണത്തില്ലലോ.. ഇങ്ങേര്‍കെന്താ ഉറക്കം ഒന്നും ഇല്ലേ?.


"ഉണ്ണി, നിന്റെ ഹോലണ്ടിലെക്കുള്ള വിസയുടെ കാലാവധി കഴിഞ്ഞോ?"


"അറിയില്ല സാര്‍, ചിലപ്പോ കഴിഞ്ഞു കാണും.. നോക്കിയിട്ട് പിന്നെ പറഞ്ഞാല്‍ പോരെ?"
"പറ്റത്തില്ല, നീ ഇപ്പൊ തന്നെ നോക്കണം, ഇവിടെ ഒരു പ്രശ്നം ഉണ്ട്. നീ ഇന്ന് തന്നെ വരണം"


" സാര്‍ ഞാന്‍ വരണോ, ഈ ആഴ്ച നാട്ടില്‍ പോകാന്‍ ലീവ് ചോദിച്ചിരുന്നു..."


"നിന്റെ  ലീവ് ഒക്കെ ക്യാന്‍സല്‍... നീ ഇവിടെ വന്നെ പറ്റു, പറ്റിയ അടുത്ത വണ്ടിക്കു തന്നെ കേറിക്കോ"


പുള്ളി ഫോണ്‍ കട്ട് ചെയ്തു.


 "അപ്പൊ ലീവും പോയി..അതൊരുമാതിരി ചെയ്തതായി പോയെന്റെ മാനേജര്‍ സാറേ."


"ആരാടാ ബാത്ത് റൂമില്‍ " എന്നും ചോദിച്ചോണ്ട് ഞാന്‍ ബാത്ത് റൂമിലേക്ക്‌  ഓടി.


മൂടി പുതച്ചു കിടന്നവന്‍ ഉടുതുണി സ്ഥാനത് ഉണ്ടോ എന്ന് പോലും നോക്കാതെ ഓടുന്ന കണ്ടു സഹമുറിയന്റെ ചോദ്യം.


" എന്താടാ? എങ്ങോട്ടാ ഇത്ര വേഗത്തില്‍ ?"


"ഒന്ന് ഹോളണ്ട്‌ വരെ "


"എന്താ ? " കാര്യം മനസിലാകാതെ അവന്‍ വാ പൊളിച്ചു നിന്നു.


"പണി കിട്ടി അളിയാ.. പണി കിട്ടി . ഒരു എട്ടിന്റെ പണി..."


വേഗം കാര്യങ്ങള്‍ തീര്‍ത്തു ഓഫീസിലേക്ക് വച്ചു പിടിപ്പിച്ചു. നേരെ H R ന്റെ റൂമില്‍ എത്തി.


"ഉണ്ണി, മാനേജര്‍ വിളിച്ചാരുന്നു, നിന്റെ ഫ്ലൈറ്റ് ടിക്കറ്റ്‌ റെഡി ആയിട്ടുണ്ട്‌, പക്ഷെ ഡയറക്റ്റ് ഫ്ലൈറ്റ് ഇല്ല. ബാംഗ്ലൂര്‍  നിന്നു ഡല്‍ഹി പിന്നെ അവിടന്നു നല്ലേ രാവിലെ രണ്ടു മണിക്ക് ഹോലണ്ടിലേക്ക്. "


"ടിക്കറ്റ്‌ മാത്രേ ഉള്ളോ ? അപ്പൊ പുട്ടടിക്കാനുള്ള കാശ് ആരുതരും?"


"അതൊക്കെ തരാടാ, നീ ആക്രാന്തം കാട്ടാതെ. നീ ഡ്രസ്സ്‌ ഒക്കെ പായ്ക്ക് ചെയ്തോ ? നാല് മണിക്കാ ഡല്‍ഹിക്കുള്ള ഫ്ലൈറ്റ്. "


"പിന്നെ .. ഡ്രസ്സ്‌ പായ്ക്ക് ചെയ്യുന്നു? കാലത്തേ എന്തെങ്കിലും കഴിക്കാന്‍ ഉള്ള സമയം പോലും കിട്ടിയില്ല.  ഇനി പാക്കിംഗ് ഒന്നും ഇല്ല ! ഉള്ളതൊക്കെ ഒരു ബാഗില്‍ എടുത്തിട്ടു പോകും, അത്രതന്നെ."


"എന്നാ നീ താഴെ കാഫിട്ടെരിയയില്‍ പോയി വലതും കഴിചിച്ചിട്ടു വാ. ഞാന്‍ അപ്പോളേക്കും പേപര്‍ എല്ലാം ശെരിയാക്കി വക്കാം."


വയറ്റില്‍ കാറ്റ് കയറുന്നതിനു മുമ്പ് നേരെ കാഫിട്ടെരിയയിലേക്ക്  വച്ച് പിടിപ്പിച്ചു.


"ചേട്ടാ, ചൂടായിട്ടു രണ്ടു ദോശ വേഗം എടുത്തേ "


"എന്താ ഉണ്ണി കാലത്തേ തന്നെ, നിന്നെ ഈ ടൈമില്‍ ഓഫീസിലെ കാണാറില്ലലോ ... "


"എന്ത് ചെയ്യാനാ ചേട്ടായി ഇനി പത്ത് ദിവസത്തേക്ക് എന്നെ ഇന്ത്യയിലേ കാണത്തില്ല "


"എന്താടാ പണി കിട്ടിയോ "


"കിട്ടി അണ്ണാ കിട്ടി നല്ല എട്ടിന്റെ പണി "


എന്തോ ഇന്ന് ദോശക്കു നല്ല സ്വാദ് , ഇനി ഇത് പോലെ വല്ലതും കിട്ടനെ പത്ത് ദിവസം കഴിയണ്ടേ. കഴിഞ്ഞ തവണ ഹോളണ്ടില്‍ ചെന്ന് അവിടത്തെ സാന്‍ഡ് വിച്ചും ഉരുള കിഴങ്ങും കഴിച്ചു മടുത്തു. അന്ന്  ഓഫീസില്‍ ഉള്ള ആരോ പറഞ്ഞ അവിടത്തെ ഒരു ഇന്ത്യന്‍ ഹോട്ടലില്‍ ഒന്ന് കയറിയതിന്റെ  ഏന്നക്കേടു ഇപ്പോളും മാറിയിട്ടില്ല. ബിരിയാണി എന്നും പറഞ്ഞു കൊണ്ടുവന്നു വച്ച സാധനം കുറച്ചു കഴിച്ചപോ തന്നെ വാളുവക്കാന്‍ തോന്നി. പച്ച ചോറില്‍ മസാല പുരട്ടി വേവാത്ത ചിക്കന്‍ ഇട്ട ഒരു സാധനം. ഇവിടെ എങ്ങാനും ആയിരുന്നെ അത് ഉണ്ടാക്കിയവനെ കൊണ്ട് തന്നെ അത് മുഴുവന്‍ കഴിപ്പിചേനെ. ഭാഷ അറിയാന്‍ പാടില്ലാത്ത സ്ഥലമല്ലേ , എന്തിനാ വെറുതെ ഡച്ച് കാരുടെ തല്ലു മേടിച്ചു വീട്ടില്‍ കൊണ്ടുപോകുനെ എന്ന് വിചാരിച്ചു മാത്രം ഒന്നും മിണ്ടാതെ ഇറങ്ങി പോന്നു.


പേപ്പര്‍ വര്‍ക്ക് എല്ലാം ശരിയാക്കി ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ സമയം ഒന്ന് . സഹമുറിയന്റെ കാറില്‍ നേരെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട്‌ -ലേക്ക് .  ഡൊമെസ്റ്റിക്ക് ഫ്ലൈറ്റ്  ആയകൊണ്ടാകും ഒരു ബോഞ്ചി വെള്ളം മാത്രം തന്നു എയര്‍ ഹോസ്റെസ്സ്  നമ്മളെ  പറ്റിച്ചു.  ഡല്‍ഹി എത്തിയിട്ട് ഒന്ന് ചൂടാക്കം എന്ന് സമാധാനിച്ചു കിടന്നുറങ്ങി.


ഡല്‍ഹിയില്‍ നല്ല തണുപ്പാണ്, എയര്‍ പോര്‍ട്ട്‌ ന്റെ പുറത്ത് വന്നു ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. ഇരുപത്തു പായ്ക്ക് ആണ് ബാംഗ്ലൂരില്‍ നിന്ന് വാങ്ങി ബാഗില്‍ വച്ചേക്കുന്നെ, ഹോളണ്ടില്‍ നിന്ന് സിഗരറ്റ് വാങ്ങിച്ചാല്‍ ഞാന്‍  കുടുംബം വിക്കേണ്ടി  വരും.  നാളെ രാവിലെ രണ്ടു മണി വരെ സമയം ഉണ്ട് , ടാക്സി വിളിച്ചു നേരെ  ഒരു ഹോട്ടലില്‍ പോയി റൂം എടുത്തു. ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി , ടീ വീ ചാനല് കളിലൂടെ ഒരു ഒറ്റ പ്രദിക്ഷണം നടത്തി, അപ്പോളേക്കും ഡ്രൈവര്‍ കാറുമായി വന്നു. വീണ്ടും എയര്‍ പോര്‍ട്ട്‌ -ലേക്ക്  .


ഹോളണ്ടിലെക്കുള്ള യാത്ര സുഖമായിരുന്നു. ഫ്ലൈറ്റ് -ല്‍ നിന്ന് കിട്ടിയ ബിയര്‍ എല്ലാം ചുമ്മാ ഗുമ ഗുമ ന്നു അടിച്ചു ഒറങ്ങി  പോയതുകൊണ്ട്  ആമ്സ്റെര്‍ ഡാമില്‍ എത്തിയതറിഞ്ഞില്ല.


പാസ്‌ പോര്‍ട്ട്‌ കണ്ട്രോള്‍ -ല്‍ നല്ല തിരക്ക് , എന്റെ ഊഴം ആവുനതും കത്ത് അവിടെ കുറ്റിയടിച്ച്  നിന്നു .  നല്ല നല്ല ചരക്കു പെണ്ണുങ്ങള്‍ ഒരുപാടുള്ള സ്ഥലം ആണല്ലോ വെറുതെ നിക്കുമ്പോള്‍ ഒരു നയന സുഖം ആയിക്കോട്ടെ എന്ന് വിചാരിച്ചു ഒരണത്തെ  പോലും വിടാതെ കണക്കെടുതോണ്ടിരിക്കുവയിരുന്നു. എവിടന്നോ ഒരു പോലീസ് കാരന്‍ ( എയര്‍ പോര്‍ട്ട്‌ സെക്യൂരിറ്റി എന്നും പറയാം ) വന്നു എന്റെ പാസ്‌ പോര്‍ട്ട്‌ മേടിച്ചു നോകീട്ടു അയാളുടെ പുറകെ ചെല്ലാന്‍ പറഞ്ഞു.


പണിയായോ എന്റെ കര്‍ത്താവെ. വായ്നോട്ടം ഒക്കെ ഒരു കുറ്റമാണോ? എന്നെ പുള്ളിക്കാരന്‍ ഒരു മുറിയില്‍ കൊണ്ട് പോയി ഇരുത്തി , എന്നിട്ട് ഒരു തോക്കെടുത്ത് മേശയുടെ മുകളില്‍ വച്ചു, ഇത്രേം കൂടി ആയപ്പോ എന്റെ സകല ധൈര്യവും പമ്പയും പിന്നെ മണി മലയാറും കടന്നു. ഇനി ഞാന്‍ വല്ല തീവ്രവാദി ആണെനെങ്ങനും ഇവര്‍ക്ക് തോന്നികന്നുമോ. ജന്മന ഒരു ചെറിയ കള്ളലക്ഷണം മുഖത്ത് ഉണ്ടെന്നും , അത് മുഖത്ത് മാത്രേ ഉള്ളെന്നും ഞാന്‍ ഒരു പാവം ആണെനുമൊക്കെ പറയണം എന്നുണ്ടയിരുന്നു, പക്ഷെ പേടിച്ചിട്ടു പുറത്തേക്കു ശബ്ധത്ത്തിനു പകരം വെറും കാറ്റ്  മാത്രമാണ് വന്നത്.


വെറുതെ വീട്ടില്‍ കിടന്നു സുഖമായി ഉറങ്ങികൊണ്ടിരുന്ന എന്നാ വിളിച്ചുണര്‍ത്തി ജയിലില്‍ ഇടീക്കുമോ. ഒരു നിമിഷം കൊണ്ട് ഞാന്‍ ശെരിക്കു വിയര്‍ത്തു , എന്റെ കാര്യം മൊത്തത്തില്‍ പോകാ. ഇനി അമ്മച്ചി ഉണ്ടാകുന്ന മീന്‍കറി എങ്ങനെ കഴിക്കും, കൂട്ടുകാരുടെ ഒപ്പം എങ്ങനെ സൊറ പറഞ്ഞു വെള്ളമടിക്കും, ഷാജി മെസ്സിലെ ബീഫ് എങ്ങനെ കഴിക്കും .... എനിങ്ങനെ ഒരുപാടു കാര്യങ്ങള്‍ എന്റെ മനസിനെ വിഷമിപ്പിച്ചു. നാളെ നാട്ടിലെ പേപ്പറില്‍ വാര്‍ത്ത‍ വരുമായിരിക്കും , "മലയാളി യുവാവ് ഹോളണ്ടില്‍ ആരെസ്ട്ടില്‍". നാട്ടിലെ ചാനലുകള്‍ ഇതിനെ പറ്റി  ഒരു ലൈവ്  ഷോ തന്നെ നടത്തും. അവസാനം എന്റെ കട്ടേം പടവും മടങ്ങും.


എന്റെ ചിന്തകള്‍ ഇങ്ങനെ കടും മേടും കയറി ഇറങ്ങി കൊണ്ടിരുന്നു.


"ഗീഫ്  മി  ഈന്‍  ബീട്ജെ  വാട്ടര്‍ ...." ( സാറേ  കുറച്ചു വെള്ളം തരുമോ  )


പോലീസ് കാരന്‍ മനുഷ്യ പറ്റുള്ള കൂട്ടത്തിലാ, പുള്ളി ഒരു ഗ്ലാസ്‌ വെള്ളം കൊണ്ട് വന്നു തന്നു. പിന്നെ അങ്ങോട്ട്‌ ചോദ്യങ്ങളുടെ പൂരമായിരുന്നു. തിരുവമ്പാടിയും പാറമേല്‍ കാവും മാറ്റുരക്കുന്ന പോലെ എന്റെ ചുറ്റിനും മൂന്നാല് പോലീസ് കരിരുന്നു ചോദ്യങ്ങളുടെ അമിട്ടുകള്‍ പൊട്ടിക്കുകയായിരുന്നു.


"അതെ , ഇല്ല , ഉണ്ടായിരുന്നു, ഇപ്പൊ ഇല്ല , കാണുമായിരിക്കും , എനിക്കറിയത്തില്ല " എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ ഞാന്‍ പറയുമ്പോള്‍ ജീവിതത്തില്‍ ഇതുവരെ കാണിക്കാതെ വച്ചിരുന്ന എല്ലാ  ബഹുമാവവും ഞാന്‍ അതില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു . അവസാവം ഞാന്‍ ഒരു പാവം ആണെന്നും , തീവ്രവാദി ആവാനോന്നും എന്നെ കൊണ്ട് പറ്റത്തില്ല എന്ന് മനസിലാകി അവര്‍ എന്നോടു  പൊക്കോളാന്‍ പറഞ്ഞു.


ഫ്ലൈറ്റ് വന്നിട്ട്  മണിക്കൂര്‍ ഒന്നായിട്ടും എന്നെ പുറത്തേക്കു കാണാതെ വിഷമിച്ചു നിക്കുന്ന മാനേജര്‍ നെ   ആണ് പുറത്ത് വന്നപോ കണ്ടത് .


" ഫ്ലൈറ്റ് എങ്ങിനെ ഉണ്ടായിരുന്നു " മാനേജര്‍ ടെ ചോദ്യം.


"വളരെ നന്നായിരുന്നു , ബെഗ്രിജ്പ്  മി  ഈന്‍ സിഗരറ്റ് " - ഒരു സിഗരറ്റ് തന്നെ മാഷെ .


രാവിലെ സഹമുറിയന്റെ തെറി കേട്ടപോലെ വിചാരിച്ചതാ ഇന്നത്തെ ദിവസം നായ നക്കും എന്ന്.


ഇനി ഹോട്ടെലില്‍ പോയി ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി കുറച്ചു നേരം റസ്റ്റ്‌ എടുക്കാം എന്ന് വിച്ചരിചിരികും ബോ  മാനേജര്‍ ടെ വക ഒരു അമിട്ട് , കൂട്ട വെടിക്ക് അവസാനം പൊട്ടിക്കുന്ന പോലെ .


"ഉണ്ണി, നമ്മള്‍ നേരെ ഓഫീസിലേക്കാണ് പോകുന്നെ... ഇഷ്യൂ സോള്‍വ്‌ ചെയ്തത് കഴിഞ്ഞിട്ട് വൈകീട്ട് റൂമിലേക്ക്‌ പോകാം."


അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ തീരു...

****************************************************

Saturday, May 22, 2010

പിള്ളേരെ പിടുത്തക്കാര്‍ വരുന്നുണ്ടേ.. : തൊട്ടാവാടി പൂക്കള്‍ 2

വയലും അബലങ്ങളും കുളങ്ങളും എല്ലാം നിറഞ്ഞ എന്റെ ഗ്രാമം, തൃപ്പൂണിത്തുറ യ്ക്കടുത്ത്  ഏരൂര്‍ എന്ന് വിളിക്കുന്ന എന്റെ കൊച്ചു ഗ്രാമം. അവിടത്തെ ഒരു പഴയ പള്ളികൂടമാണ് തൊണ്ടൂര്‍ കോളേജ്. വെറും നാലാം തരം വരെ ഉള്ള ഈ പള്ളിക്കൂടം എങ്ങനെയാണു കോളേജ് ആയെ എന്ന് ചോദിക്കരുത്. അത് ഇന്നും എനിക്കറിയില്ല.  പാവപെട്ടവന്റെ ഈ കോളേജ് വെറും നാലേ നാലു തൂണില്‍ തീര്‍ത്ത ഓല മേഞ്ഞ ഒരു പഴയ കെട്ടിടമാണ്. നന്നായി ഒന്ന് കാറ്റടിച്ചാല്‍ എങ്ങോട്ട് വേണമെങ്കിലും വീഴാം എന്നാ അവസ്ഥ. കാലൊടിയാത്ത  ഒരു കസേരയോ ബെന്ച്ചോ എന്തിന്നു ഒരു മൂത്ര പുര പോലും ഇല്ലാത്ത ഈ കോളേജ് ന്റെ  ആകെ ഒരു ആശ്വാസം ഉച്ച കഞ്ഞി മാത്രമാണ്.

കാറ്റും മഴയും ഉണ്ടാകാന്‍ ഇടയുണ്ട് എന്ന് ആകാശവാണിയില്‍ മുന്നറിയിപ്പ് നല്‍കുന്ന ദിവസങ്ങളില്‍ അമ്മമാര്‍ കുട്ടികളെ പളികൂടതിലേക്ക് വിടില്ല. വേനലവധി കഴിഞ്ഞു മഴ തുടങ്ങുമ്പോള്‍ മറ്റു സ്കൂള്‍ കളില്‍ ക്ലാസ്സ്‌ തുടങ്ങും എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ്. മഴ കാലം മുഴുവന്‍ നമുടെ കോളേജ് അടഞ്ഞു തന്നെ കിടക്കും. അരികെ താമസിക്കുന്ന ആളുകളുടെ വീട്ടില്‍ മഴവെള്ളം കയറിയാല്‍ അവര്‍ കോളേജ് ലേക്ക് താമസം മാറ്റുക പതിവാണ്.

നമ്മുടെ ഈ പളികൂടത്തില്‍ ആകെ നാല് ക്ലാസുകള്‍, ഓരോന്നിലും വിരലില്‍ എണ്ണാവുന്നത്ര കുട്ടികള്‍ മാത്രം പിന്നെ എല്ലാവര്ക്കും കൂടി നാലു സാറുമ്മാര്‍. പളികൂടതിന്റെ സ്ഥിതി നാള്‍ക് നാള്‍ മോശമാവുന്നത് കണ്ടു കുട്ടികളെ കുറച്ചകലെ യുള്ള കന്യാസ്ത്രീ കളുടെ സ്കൂള്‍ ലേക്ക് മാറ്റി ചേര്‍ക്കാന്‍ പല അച്ഛനമ്മമാരും ഇവിടെ വന്നു തുടങ്ങി. ഈ നില തുടര്‍ന്നാല്‍ തങ്ങളുടെ ജോലി തന്നെ നഷ്ടപെടും എന്ന് കണ്ടു ഹെഡ് മാസ്റ്റര്‍ ജോര്‍ജ് സാറും മറ്റു സാറുമ്മാരും സ്കൂള്‍ മാനേജര്‍ ആയ മത്തായ്യിച്ചന്റെ  വീടിലേക്ക്‌ പിടിപ്പിച്ചു.

മത്തായ്യിച്ചന്‍ നാട്ടിലെ ഒരു പ്രമാണിയാണ്‌ , ധാരാളം കൃഷിയും ഭൂസ്വത്തും ഉള്ള മത്തായിച്ചന്‍ ഉള്ളില്‍ ശുദനും എന്നാല്‍ മുറിവില്‍ ഉപ്പു തേക്കാത്ത അറുപിശുക്കനും ആണ്.


" എന്റെ ജോര്‍ജ് സാറേ .... പിള്ളേരെ പിടിച്ചോണ്ട് വന്നു പള്ളികൂടത്തില്‍ ഇരുത്താന്‍ ഒന്നും എന്നെ കൊണ്ട് വയ്യ.. നിങ്ങടെ ജോലി പോണ്ടേ നിങ്ങ തന്നെ അത് കണ്ടു പിടിച്ചോണം"
"എന്നാ നിങ്ങ പോവല്ലേ ... എന്നിക്കൊന്നു കുളിക്കണം.. എടി ഏലിക്കുട്ടിയെ... വെള്ളം ചൂടായില്ലെടി...." എന്നും പറഞ്ഞു പുള്ളികാരന്‍ സ്കൂട്ടായി...


അന്ന് മുതല്‍ രാത്രിയും പകലും എന്നില്ലാതെ ജോര്‍ജ് സാറും കൂട്ടരും പിള്ളേരെ പിടിക്കാന്‍ ഇറങ്ങി. രാത്രി പത്ത് മണി കഴിഞ്ഞാലും വീട്ടിലെ വിളക്കെല്ലാം ആണഞ്ഞാലും ... " ചേട്ടാ ഈ വാതില്‍ ഒന്ന് തുറന്നെ ... ഇവിടെ ചെറിയ പിള്ളേര്‍ വല്ലോം ഉണ്ടോ " എന്നും ചോദിച്ചോണ്ട്  നില്‍ക്കുന്ന ജോര്‍ജ് സാറിനെ ചിലപ്പോ കണ്ടെനിരിക്കും .

നാട്ടില്‍ ആളുകള്‍ അടക്കം പറഞ്ഞു തുടങ്ങി " ഇവിടെ പിള്ളേരെ പിടുത്തകാര്‍ ഇറങ്ങിയിട്ടുണ്ടാത്രേ..."
 അമ്മമാര്‍ കുട്ടികളെ പറഞ്ഞു പേടിപ്പിച്ചു " ദേ ഇതുടെ തിന്നോ ... അല്ലെ ആ പിള്ളേരെ പിടുത്തകാര്‍ക്ക് നിന്നെ കൊടുക്കും..."

*******

പറബിലെ തുമ്പികള്‍ക്ക് പിന്നാലെ ഓടിയും, കുളത്തില്‍ ചേട്ടന്മാരുടെ ഒപ്പം  ചൂണ്ടയിടാന്‍ പോയും ജീവിതം ലളിതമാകി കൊണ്ടിരുന്ന എന്റെ മുന്നില്‍ ഈ പിള്ളേരെ പിടുത്തക്കാര്‍ വന്നു ചാടുന്നത് ഒരു ദിവസം സന്ധ്യക്കാണ്‌. അന്നും പതിവുപോലെ പാടത്തും വരബിലും കറങ്ങി നടന്നു വീട്ടില്‍ എത്തിയപ്പോ സമയം വൈകി. മുന്‍ വശത്ത് പിതാശ്രീ യുടെ സൈക്കിള്‍ കണ്ടതിനാല്‍ വെറുതെ ചീത്ത കേള്‍കണ്ട എന്ന് കരുതി അടു കള വാതില്‍ വഴി അകത്തേക്ക് കടന്നു. വരാന്തയില്‍ പിതാശ്രീ ആരോടക്കൊയോ സംസാരിക്കുന്നതു കേള്‍ക്കാം. ഇടയ്ക്കു നാമിന്റെ പേര് പറയുന്ന കേട്ടാണ് അങ്ങോട്ട്‌ എത്തി നോക്കാന്‍ തോന്നിയത്. എവിടന്നോ രണ്ടു കൈകള്‍ എന്നെ പൊക്കി എടുത്തു അവരുടെ നടുക്കല്‍ പ്രതിഷ്ടിച്ചു. കണ്ടു പരിചയം ഇല്ലാത്ത മൂന്നാല് മുഖങ്ങള്‍ എന്നെ തന്നെ നോകി ചിരിക്കുന്നു, അറുക്കാന്‍ കൊണ്ട് പോകുന്ന ആടിനെ നോകി കശാപ്പു കാരന്‍ ചിരിക്കുന്ന പോലെ. ഞാന്‍ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി.

"ഇവന്നു 5 വയസു തികഞ്ഞിട്ടില്ല , അത് കഴിഞ്ഞു പോരെ സ്കൂളില്‍ ചെര്‍ക്കുന്നെ? " പിതാശ്രീ യാണ് ചോദിച്ചത്.

"അത് സാരമില്ല ചേട്ടാ, അത് വരെ അവന്‍ സ്കൂളില്‍ വന്നിരുന്നോട്ടെ .. ഇവിടെ വെറുതെ ഇരിക്കുനതിലും നല്ലതല്ലേ."

എന്റെ രണ്ടു ചേട്ടന്‍ മാരും കന്യത്സ്രീ കളുടെ സ്കൂളില്‍ ആണ് പഠിച്ചത്, ഞാന്‍ എവിടെ പഠിച്ചിട്ടും കാര്യമില്ല എന്ന് പിതാശ്രീ ക്ക് തോന്നിയത് കൊണ്ടോ ? ആ സാറും മാരുടെ കരച്ചില്‍ കണ്ടിട്ടോ.., എന്തോ ഞാനും അങ്ങനെ തൊണ്ടൂര്‍ കോളേജ് ന്റെ പടി ചവിട്ടി.


ആദ്യത്തെ 5  മാസം ഞാന്‍ അവിടെ നിന്നും മാറി പോയ എല്‍ദോ എന്ന ഒരു കുട്ടിയുടെ പേരില്‍ ഒന്നാം തരത്തില്‍ പഠിച്ചു. എനിക്ക് സങ്കടം വന്നത് എന്നെ മാത്രം തനിച്ചാക്കി ഭാകി എല്ലാവരും രണ്ടാം തരത്തിലേക്ക് പോയപോഴാണ്‌. ഉണ്ണി എന്ന എന്റെ പേരില്‍ വീണ്ടും എനിക്ക് ഒന്നാം തരത്തില്‍ പഠിക്കേണ്ടി വന്നു .

തൊണ്ടൂര്‍ കോളേജ് ഇന്നും അവിടെയുണ്ട് , പൊളിയാറായ ആ പഴയ കെട്ടിടത്തിന്റെ സ്ഥാനത് ഇന്ന് പുതിയ കെട്ടിടമാണ്. അവിടെ എത്തുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ വീണ്ടും ആ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോകും.

ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ.

*********************************************************

Thursday, March 25, 2010

കമ്പ്യൂട്ടറും ഞാനും... പിന്നേം ഞാനും.



എന്റെ പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ സമയം, ഇനി മൂന്നു മാസത്തെ സുഗവാസം പതിനൊന്ന് മണി വരെ മൂടിപുതചുള്ള ഉറക്കം, മ്രഷ്ടാഗബോജനം, ഇഷ്ട്ടം പോലെ ടീവി കാണല്‍ എന്നിവയൊക്കെ സ്വപ്പനം കണ്ടു നടന്ന എന്നോട് പിതാസ്രീയുടെ ചോദ്യം.

" ഇനി എന്താ പരുപാടി, സമയം വെറുതെ കാളകളിച്ചു കളയാനാണോ ഉദേശം? "

"അങ്ങനെ ഒന്നും ഇല്ലാ... എന്തെങ്കിലും ചെയണം".

ആ ചോദ്യത്തിന്റെ പിന്നിലെ അപകടം നാം അതു അപ്പഴേ ഗ്രഹിചിരിക്കുന്നു, നമ്മുടെ ഈ അവദികാലം കുളമാക്കാന്‍ ആണ് പരുപാടി. മുടിയനായ ഈ പുത്രനെ ഒരു പാടം പടിപ്പിക്കുക എന്ന ഒരു ഗൂട ലക്ഷ്യവും ആചോദ്യത്തിനു പിന്നില്‍ ഉണ്ട്.
 ഞാന്‍ തന്നെ എന്നെ പൊക്കി പറയുകയാണ് എന്നു തോന്നരുത്, എന്റെ രണ്ടു ചേട്ടന്‍ മാരെ പോലെ ആയിരുന്നില്ല നാം. അവര്‍ രണ്ടു പേരും പപ്പയുടെ വാഴ ക്രിഷിയില്‍ നല്ലത്തു പോലെ സഹായിചിരുന്നു എന്നാല്‍ നാം നിലത്തു കിടക്കുന്ന ഒരു ഇല മറിച്ചിടില്ല.
പപ്പ കഴിഞ്ഞ ദിവസം ബ്ലോക്കില്‍ നിന്നു പുതിയ വാഴക്കണു വാങ്ങാന്‍ പോകുന്ന കണ്ടപോഴെ ഞാന്‍ ഇതു മനസിലാകേണ്ടതായിരുന്നു. ഇനി വാഴ്ക്കു കുഴി യെടുക്കല്‍, വാഴ നടല്‍, വെള്ളമൊഴിക്കല്‍, കള പറിക്ക്യല്‍, വളമിടല്‍ തുടങ്ങിയ കലാപരുപാടിക്കള്‍ രാവിലെ മുതല്‍ തുടങ്ങും, ഞാന്‍ പതിനൊന്നു മണിവരെ കിടന്നു ഒറങ്ങിയതു തന്നെ, ടീവി കണ്ടതു തന്നെ, കഴിഞ്ഞ നാലഞ്ജു മാസമായി ഞാനും ടീവിയും തമ്മില്‍ ഒളിച്ച് കളികുവാ ഞാനെങ്ങാനും അതിന്റെ മുന്നില്‍ വന്നുപെട്ടാല്‍ അപ്പൊ അതു തന്നെ ഓഫാകും പിന്നെ അമ്മയുടെ വക ഒരു ശകാരവും "ഇള്ള സമയത്ത് ടീ വി കണ്ടോണ്ട് നിക്കാതെ വലത്തും പടിക്ക്യാന്‍ നോക്ക് ഉണ്ണീ... ",

എന്റെ അവദികാലം എന്റെ മുന്നില്‍ കൊഴിഞ്ഞു പോകുന്നതു ഞാന്‍ നിസഹായകനായി നോക്കി നില്‍കേണ്ടിവരും.

"ഈശ്വരാ ഞാന്‍ ഇനിയെന്തു ചെയ്യും, നീ തന്നെ ഒരു വഴി കാണിച്ചു തരൂ..."

അപ്പോ പറഞ്ഞു വച്ചപോലെ ഒരു ഫോണ്‍, വേറേ ആരും അല്ലാ... എന്റെ ക്ലാസ്സ്മേറ്റാ... അരുണ്‍സി, അതിലെ "സി" അവന്റെ ഇനീഷ്യല്‍ ആട്ടോ.

" എടാ എന്താ മൂന്നു മാസം നിന്റെ പരുപാടി? "

" അതെടാ, എന്നെ കുരിശില്‍ കയറ്റാനുള്ള പരുപ്പാടികള്‍ ഇവിടെ നടന്നോണ്ടിരിക്കുവാ.
 എടാ നിന്റെ അപ്പന്‍ ഇന്നലെ ബ്ലോക്കാപ്പീസില്‍ പോയിരുന്നൊ? നിങ്ങളു വീട്ടില്‍ വാഴവക്കുന്നുണ്ടോ?
 അല്ലാ വെറുതെ അറിയാന്‍ വേണ്ടീട്ട് ചോദിച്ചത്താ... എന്റെ ഈ വെക്കേഷന്‍ വാഴ കൊണ്ടുപോകൂന്നാ തോന്നണെ"

"എന്റെ ഫ്ലാറ്റില്‍ എവിടാടാ വാഴവക്ക്യാന്‍ സ്ഥലം, എടാ ഞാന്‍ ഒരു കബ്യൂട്ടര്‍ ക്ലാസ്സില്‍ ചേരാന്‍ തീരുമാനിച്ചു,
 എടാ ഒറ്റക്കു പോകാന്‍ മേലാ... നീകൂടിചേര് "

" ഹൊ.. ഈ ഫ്ലാറ്റ് കണ്ടു പിടിച്ചവനെ സമ്മദിക്ക്യണം, ചിലപ്പൊ പുള്ളിക്കാരന്റെ അപ്പനും വാഴക്രിഷി ഉണ്ടായിരുന്നിരിക്കും,
 അല്ല സഹികെട്ടാണല്ലോ ... ആളുകള്‍ ഓരോന്ന് കണ്ടു പിടിക്കുന്നെ?."

"എടാ നീ വെറുതെ വളിപ്പെറക്കാത്തെ കാര്യം പറ. നീ വരുന്നോ?"

" കബ്യൂട്ടര്‍.... അതു കൊള്ളാമലോടാ... ഇതും പറഞ്ഞ് വാഴ പണീന്ന് മുങ്ങോം ചെയാം....
 പിന്നെ പിതാസ്രീയുടെ കാശു കളയിക്ക്യാന്‍ പറ്റുന്ന ഒരു വഴിയും നമ്മള്‍ മുടക്കരുത്തല്ലോ".

ഞാന്‍ ഒരു മുടിയന്‍ മാത്രമല്ലാ... ഒരു ഒടുക്കത്തെ പുത്രനുമാണേ.. അതുകൊണ്ട് നമ്മള്‍ എന്തു പറഞ്ഞാലും ആദ്യം കുറചു ഒടകു പറയും എങ്കിലും അതു നടത്തി തരും.
അങ്ങനെ നാമും അരുണ്‍സിയും കബ്യൂട്ടര്‍ പടിക്ക്യാന്‍ ചേരുന്നതോടെ യാണ് കഥയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നതു.

ഒരു വിദ്യ പഠിക്ക്യാന്‍ പോകുന്നതല്ലെ, രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് , അംബലത്തില്‍ പോയി പ്രാര്‍ത്ഥിച്ച് ഒരു കുറിയൊക്കെ തൊട്ട് നേരെ പഠിക്ക്യാന്‍ പോയി എന്നൊന്നും വിചാരിച്ചേക്കല്ലെ. രാവിലെ അമ്മ ചായയുമായി വന്ന് വിളിക്ക്യാതെ എഴുന്നേകുന്ന പരുപാടി അന്നേയില്ല.
പിന്നെ ചായയും കൊണ്ട് അരമണിക്കൂര്‍ ടീ വി യുടെ മുന്നില്‍, അതു കഴിഞ്ഞ് ഇന്ന് കുളിക്കണോ വേണ്ടയോ എന്നു ആലോചിച്ചും കൊണ്ട് അരമണിക്കൂര്‍ വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തല്‍, അവസാനം മാതാസ്രീടെ കയ്യീന്ന് നാലു ചീത്തയും കേട്ട് കുളിക്ക്യാന്‍ പോകല്‍ ഇതൊക്കെ കഴിഞ്ഞപോളേക്കും സമയം അതിന്റെ പാട്ടിനു പോയിക്കാണും.

അന്നും പതിവുതെറ്റിക്ക്യാതെ ഈ കലാപരുപാടിയൊക്കെ കഴിഞ്ഞ് രാവിലത്തെ പ്രാതലും തട്ടി നാം നമ്മുടെ അശ്വത്തിന്റെ പുറത്ത് കയറി ( എന്റെ ബി സ് എ സൈക്കിള്‍ ) ത്രിപ്പൂണിത്തുറക്കു പറപ്പിച്ചു.
അവിടെ അരുണ്‍സി കാലത്തേ ഹാജര്‍, ക്ലാസ്സില്‍ ചെന്നപ്പൊ അവിടെ നിരനിരയായി ഇരിക്കുന്ന് കബ്ബൂട്ടര്‍ ജീ കളെ കണ്ടപ്പോ നാമിന്റെ കണില്‍ നിന്നും അക്ഷരാര്‍ത്തതില്‍ വെള്ളം വന്നു, ആദ്യമായിട്ടാണ് ഈ സാധനം ഇത്ര അടുത്തു കാണുന്നതെ.

ആദ്യദിവസം ആസാധനത്തിന്റെ ചരിത്രം പറഞ്ഞ് ഞങ്ങളെ ബോറടിപ്പിച്ച് കൊന്നു, ആ കത്തി കേകുന്നതിലും ബേദം വീട്ടില്‍ പോയി വാഴക്കു കുഴീ എടുത്താലോ എന്നും നാം ചിന്തിച്ചിട്ടുണ്ട് വേറെ ഒന്നും കൊണ്ടലാ അതും പറഞ്ഞ് രണ്ട് പഴം അധികം അകത്താക്കാലോ...
അവിടത്തെ പഠിപ്പുകൊണ്ടും പിന്നെ എന്റെ അനുഭവം കൊണ്ടും ഞാന്‍ പഠിച്ചവിലപിടിപ്പുള്ള ചിലക്കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം, ചുമാ അങ്ങനെ ആര്‍ക്കും പറഞ്ഞു കൊടുകാന്‍ പാടുള്ളത്തല്ലാ , എങ്കിലും പറയാം.

ആദ്യം നമുക്ക് കബൂട്ടര്‍ എങ്ങനെ ഓണ്‍ ആക്കാം എന്നു പഠിക്ക്യാം. ഇതിനു അത്യാവശ്യം വേണ്ട ഒരു സംഭവം ആണു കരണ്ട്, ഇങ്ലീഷില്‍ വൈദ്യുതി എന്നും പറയും. അതിലാതെ വെറുതെ ഓണാക്കി കബ്ബ്യൂട്ടര്‍ ചീത്തയായി എന്നു പറഞ്ഞ് ആളെ കൂട്ടരുത് .
ആദ്യം കബ്യുട്ടര്‍ന്റെ വയര്‍ എടുത്തു കരണ്ടില്‍ കുത്തുക, പിന്നെ മോണിറ്റര്‍ എന്നു പറയുന്ന ടീവീ പോലുള്ള സാധനത്തിന്റെ അടുത്തിരുക്കുന്ന ഒരുവലിയ പെട്ടിയില്‍ ഒരു ബട്ടണ്‍ ഉണ്ടാകും അതു പതുകെ ഞക്കുക. അപ്പോ അതിന്റെ അകത്തുനിന്ന് ക്ര്രം ക്ര്രം ക്ര്രം എന്നു ഒച്ച കേള്‍ക്കും, പേടിക്ക്യണ്ടാ... അപ്പോ നമ്മുക്കു മനസിലാക്കാം കംബ്യൂട്ടര്‍ ഓണായി എന്ന്.
 ഇനി ആ ഒച്ചയുടെ ഒപ്പം വല്ല പുകയൊ മറ്റോ കണ്ടാല്‍ അപ്പോതന്നെ സംഭവം ഓഫ് ചെയ്തു നാം ഒന്നും അറിഞ്ഞില്ലേ രാമ നാരായാണാ എന്നും പറഞ്ഞ ഇരുന്നോണം അല്ലാതെ ഒച്ച.. പുകാ എന്നോകെ പറഞ്ഞ് ... വെറുത്തെ മെനകെടരുത്, അവസാനം വേറെ വാങ്ങിച്ചു കൊടുകേണ്ടി വരും പറഞ്ഞേക്കാം.


നമ്മളെ ശരിക്കങ്ങോട്ട് മനസിലായതു കൊണ്ടോ എന്തോ, പഠിപ്പിക്കുന്ന സാറ് എന്നെ കംബ്യൂട്ടറിന്റെ അടുത്ത് ഒറ്റക്കു വിട്ടിട്ട് പുറത്തു പോകത്തില്ലാ, ഇനി ഇടക്കു വല്ല ചായയോ മറ്റോ കുടിക്ക്യണം എങ്കില്‍ " ഉണ്ണി വാ... നമുക്ക് ഒരു ചായകുടിച്ചിട്ടു വരാം "എന്നും പറഞ്ഞ് കൂടെ എന്നേം വിളിക്കും. അതാകുംബ്ബോ ഒരു ചായയുടെ കാശല്ലേ പോകത്തുള്ളു.


പാവം ഞാന്‍... അല്ലെ? 

Sunday, August 30, 2009

കെമിസ്റ്റ്ട്രീ ലാബ്ബിലെ പരീക്ഷണങ്ങള്‍





ത്താം ക്ലാസിലെ ആയാലും ഇന്റെറിന്റെ ആയാലും ഇനി ഇപ്പൊ ഡിഗ്രീടെ ആണേലും പരീക്ഷാ റിസള്‍ട്ട് വരുന്നതിന്റെ ഒരാഴ്ച്ച മുന്നേ വീട്ടില്‍ ടെന്‍ഷന്‍ കൂടും, എനിക്കല്ലാ... പപ്പാക്കും മമ്മാക്കും... ഹാ.. കാശുമൊടക്കുന്നവനല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയത്തുള്ളു. എന്നാ നമ്മക്ക് ആ ഒരു ടെന്‍ഷന്‍ ഒട്ടും ഇല്ലാ.. അതു ഞാന്‍ പഠിച്ചതു കൊണ്ട് ഒന്നും അല്ലാട്ടോ... ഷാരിലമ്മ എന്നെ കൈവിടത്തില്ലാ എന്നു നമുക്കറിയാം. നാട്ടില്‍ കാളകളിച്ചു നടന്ന എനിക്ക് ഒരു ജോലിക്കിട്ടിയതും ഇപ്പൊ ബാംഗ്ലൂരില്‍ മുട്ടില്ലാതെ ജീവിച്ചു പോകുന്നതും എല്ലാം ആ അമ്മേടെ കടാഷം എന്നല്ലാതെ മറ്റൊന്നും എനിക്ക് പറയാന്‍ പറ്റത്തില്ല.

അങ്ങനെ പത്താം ക്ലാസിലെ റിസള്‍ട്ട് വന്ന സമയം. ഇനി ഇപ്പൊ ഇന്റെര്‍ന്നു പോണം പക്ഷേ എതു ഗ്രൂപ്പാ എടുക്കാ?. ഈ പാറ്റേനേം തവളേനേം കീറിമുറിക്കുന്ന പണി നമ്മുക്ക് പറ്റത്തില്ല, പകരം വല്ല കോഴിയോ മറ്റോ ആണെ ഒരു കൈ നൊക്കാം അതാകുംബോ നല്ല എക്സ്പ്പീരിയന്‍സ് ആണല്ലോ. പിന്നെ നോക്കീട്ട് ആകെ മാക്സ് കബ്യൂട്ടര്‍ പിന്നെ മാക്സ് ഹോം സയന്‍സ്, ഇതില്‍ ഏതായാലും കൊഴപ്പമില്ലാ. എനിക്ക് കബ്യൂട്ടറില്‍ ഉള്ള മുന്‍ കാല പരിചയം വച്ചും ( അതു ഞാന്‍ പിന്നെ പറയാട്ടോ. ) ഭാവിയില്‍ മകന്‍ ഒരു കബ്യൂട്ടര്‍ എഞ്ജിനീയര്‍ ആയാലോ എന്നൊക്കെ സ്വപ്പനം കണ്ടു നമ്മേ ആഗ്രൂപ്പില്‍ കയറ്റി.

ക്ലാസ്സ് തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോ ഞങ്ങള്‍ കുറച്ചുപേര്‍ക്ക് ക്ലാസ്സിന്റെ അകത്തിരുന്നു മടുത്തു, പിന്നെ ഇടക്കിടെ നാം പുറത്തു നിന്നായി പഠിപ്പ്. അതിനു ഞങ്ങളേ സഹായിച്ചത് കെമിസ്റ്റ്ട്രീ ടീച്ചറാണ്. പണ്ടേ എന്തോ കെമിസ്റ്റ്ട്രീന്നു പറയണ സാധനം നമ്മുടെ തലയില്‍ കേറത്തില്ല. ടീച്ചര്‍ ക്ലാസില്‍ വരുന്നു ചോദ്യോത്തര പരുപ്പാടി ആരംഭിക്കുന്നു ഞങ്ങള്‍ ഓരോരുത്തരായി പുറത്തു പോകുന്നു. പിന്നെ പിന്നെ ടീച്ചര്‍ വരുന്നതു കാണുബോഴേക്കും ഞങ്ങള്‍ പുറത്തേക്ക് എഴുനെള്ളാന്‍ റെഡിയായി നില്‍ക്കും.

നമ്മുടെ അടുത്ത പേടി സ്വപ്പനം ആണു ലാബ്ബ്, ക്ലാസ്സില്‍ കയറിയാല്‍ അല്ലെ വല്ലതും പടിക്ക്യാന്‍ പറ്റത്തുള്ളു. ലാബില്‍ കയരുന്നതിനു മുബ്ബ് ഒരു പത്തുമിനിട്ട് പുറത്തു നിന്ന് പ്രാര്‍ത്ഥന പതിവാണു, വേറേയൊന്നുമല്ല ഇന്നെ ങ്കിലും ആ സാള്‍ട്ട് എനിക്കു മനസിലാക്കി തന്നെ ദൈവമേ, ഒരു ട്ടെസ്റ്റൂബ്പോലും പൊട്ടിക്ക്യാന്‍ ഇടവരുത്തല്ലെ. പക്ഷെ ദൈവാനുഗ്രഹം കൊണ്ടു ഇതു വരെ ഞാന്‍ ഒരു റ്റെസ്റ്റ് പോലും നേരാം വണ്ണം ചെയ്തിട്ടില്ല എന്നാല്‍ ധാരാളം പെപ്പറ്റും റ്റെസ്റ്റൂബ്ബും ഒക്കെ പൊട്ടിക്ക്യന്‍ സാധിച്ചിട്ടുണ്ട് താനും. ഓരോന്നു പൊട്ടിക്കും ബോഴും ഞാന്‍ ടീച്ചറിനെ ദയനീയ മായി ഒന്നു നോക്കും. പൊട്ടിച്ചോ പൊട്ടിച്ചോ നീ ആഒരു കാര്യമെങ്കിലും ക്രത്യമായി ചെയുന്നുണ്ടല്ലോ എന്ന ഭാവമായിരിക്കും ടീച്ചറിന്റെ മുഖത്ത് അപ്പൊ. പിന്നെ അടുത്ത് നില്‍ക്കുന്ന കുട്ടിയോട് " മോളെ അഞ്ജു, ഇതെങ്ങനാ ചെയുന്നെന്നു ഒന്നു പറഞ്ഞുതാടി. വൈകീട്ട് ഇക്കേടെ കോര്‍ണ്ണറ് കഫേന്നു മില്‍ക്ക് ഷേക്ക് വാങ്ങിതരാടി" എന്നൊക്കെ പറഞ്ഞ് അവളെ കൊണ്ട് സംഭവം ശരിയാക്കിയെടുക്കും.

അങ്ങനെ ഓരോരുത്തരുടെ സഹായ സഹകരണങ്ങള്‍ കൊണ്ട് എന്റെ ലാബിങ്ങ് മുട്ടില്ലാണ്ട് പോയി, അവസാനം ലാബ്ബ് എക്സാമും ഇങ്ങെത്തി. പുറത്തുനിന്നുള്ള ഏതോ ഒരു ടീച്ചറാണു വറുന്നേന്നും, ആളു ഭയങ്കര സാധനമാ എന്നൊക്കെ കേട്ടപ്പോ ഇതു വരെ എന്നെ ലാബ്ബിങ്ങില്‍ സഹായിച്ച എല്ലാവരും കൈ മലര്‍ത്തി കാണിച്ചു. പരീക്ഷ തുടങ്ങി സമയം കൊറെ കഴിഞ്ഞിട്ടും സാള്‍ട്ട് കുപ്പിയും കയ്യില്‍ പിടിച്ച് ഇനിയെന്താ ചെയ്യണ്ടേ എന്നറിയാതെ മുകളിലേക്കും നോക്കിനിന്ന എന്നോട് ടീച്ചറ് വന്നു ചോദിച്ചു.

"എന്താ ഒന്നും ചെയ്യാണ്ടു നിക്കണേ... ഇനി വലതും വേണോ?"

ഇതെങ്ങനാ ചെയുന്നെന്നു ഒന്നു പറഞ്ഞു തരാമോന്ന് ചോദിക്യണ്ണം ന്നുണ്ടായിരുന്നു. പക്ഷേ വായീന്നു വന്നത് " വേണ്ടാ...."

" എന്നാ പിന്നെ വേകം ചെയ്തു തുടങ്ങു, സമയം പോണൂ..." എന്നും പറഞ്ഞ് പുള്ളിക്കാരി അങ്ങ് പോയി.

ഇടക്കു അടുത്ത് നിന്ന കുട്ടി എന്നെ നോക്കുന്നതു കണ്ട് ഞാന്‍ ഒരു സഹായതിന്നായി അങ്ങോട്ട് നോക്കി, " ശ്... ശ്..., എന്നെ ഒന്നു ഹെല്പ്പൂ.... " എവിടെ കേള്‍ക്കാന്‍. ഞാന്‍ പിന്നേം വിളിച്ചു... ഇത്തവണ ഇത്തിരി ഒച്ച കുടിപോയി, അതു ടീച്ചര്‍ കേട്ടു.

"ഇയാളുടെ പേരന്താ?"

" ഉണ്ണി... "

"എന്താ തനിക്ക് ഒറ്റക്കു ചെയ്യാന്‍ അറിയത്തില്ലെ? എന്തിനാ മറ്റുള്ളവരെ വിളിക്ക്യണേ..."

ഇനി നിന്നാ പ്രശ്നമാവുംന്ന് കരുതി ഞാന്‍ തന്നെ ടീച്ചറിനോട് കാര്യം പറഞ്ഞു, എന്റെ നിസഹായ അവസ്ഥ കണ്ട് ടീച്ചറുടെ മനസലിഞ്ഞു അങ്ങനെ ഞാന്‍ രക്ഷപെട്ടു. പുള്ളിക്കാരിതന്നെ എനിക്ക് എന്താ ചെയ്യണ്ടേന്ന് പറഞ്ഞു തന്നു, ദൈവത്തിനു സ്തുതി ഒപ്പം ആ ടീച്ചര്‍ക്കും. അന്നു ലാബ്ബില്‍ നിന്നിറങ്ങുംബോ തീരുമാനിച്ചതാ ഇനിമേലാ കെമിസ്റ്റ്ട്രീ എന്നു പറയണ സാധനം കൈകൊണ്ടു തൊടിലാന്നു.

ആ കാലത്തിന്റെ ഓര്‍മ്മ കൂട്ടില്‍ തെളിയുന്ന ഒരു മുഖമുണ്ട്, നല്ല വെളുത്ത് മെലിഞ്ഞ നീളമുള്ള ഒരു പെണ്‍ കുട്ടിയുടെ മുഖം. പേരു ലീന ഒരു കോട്ടയം കാരി അച്ചായത്തി കുട്ടി, അവളുടെ " എന്നാന്നെ... പോന്നേ..." എന്നൊക്കെയുള്ള കൊഞ്ചല്‍ കലര്‍ന്ന കോട്ടയം ഭാഷ കേള്‍കാന്‍ എന്തു രസമായിരുന്നു. അവളെ അതും പറഞ്ഞ് എത്ര കളിയാകിയിരിക്കുന്നു, അവസാനം ഓട്ടോഗ്രഫിന്റെ ഏതോ ഒരു പേജില്‍ " നീ എന്നെ മറക്കുമോടാ..." എന്നെഴുതിയിട്ട് അവള്‍ പോയി.

വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി, ഇപ്പൊ അതൊക്കെ ഓര്‍ക്കുംബോ മനസില്‍ എന്തോ ഒരു നൊസ്റ്റാള്‍ജിയാ പോലെ. ഇപ്പൊ ആരെങ്കിലും കോട്ടയം ഭാഷപറഞ്ഞുകേട്ടാല്‍ ഒരു നിമിഷം ഞാന്‍ ആ അച്ചായത്തികുട്ടിയെ ഓര്‍ത്തുപോകും, പിന്നെ ഒരിക്ക്യലും തിരിചു വരാത്ത എന്റെ ആ സുവര്‍ണ്ണ കാലത്തേയും. ഓര്മ്മകള്‍ മരിക്ക്യാത്തിരിക്ക്യട്ടെ.....

Thursday, August 27, 2009

തൊട്ടാവാടി പൂക്കളും ഞാനും.

ഇതു പണ്ടു നടന്ന ഒരു കഥ. പണ്ടെന്നു പറഞ്ഞാല് വളരെ പണ്ടല്ല, കുറച്ചു കാലം മുമ്പു അതായതു ഞാന് കുഞ്ഞയിരുന്നപോ. കഷ്ടിച്ചു മൂന്ന് നാലു വയസ്സ് കാണും അന്നെനിക്ക്. ഇതില്‍ അമ്മയും ചിറ്റമ്മയും പിന്നെ അമ്മായിയും ഒക്കെ പറഞ്ഞു കേട്ട കഥകള്‍ ആണ് കൂടുതല്‍. എന്റെ പിതാശ്രീക്കും മാതാശ്രീക്കും ഞങ്ങള്‍ മു‌ന്നു ആണ് മക്കള്‍. അതില്‍ വാലായ്‌ പിറന്ന നാം മഹാ തോന്യാസിയും വായാടിയും ആയിരുന്നു എന്നുള്ളആരോപണങ്ങള്‍ പലതും അകാലത്ത് നാട്ടുകാരും വീട്ടുക്കാരും പറഞ്ഞുനടന്നു. പക്ഷെ നാം അതൊന്നും തന്നെ മുഖവുരക്ക് എടുത്തിരുന്നില്ല.
ഞങ്ങളുടേത് ഒരു കൂടുകുടുംബം ആയിരുന്നു, ചിറ്റ അമ്മയും ഫാമിലിയും, പിന്നെ ഞങ്ങളും അച്ചാച്ചനും അമ്മൂമ്മയുംഒക്കെ ഉള്ള ഒരു വലിയ വീട്. ചിറ്റ അമ്മയുടെ മോളും ഞാനും ഒരേ പ്രായകാരണു, എന്ന് പറഞ്ഞാല് എന്നെക്കാളുംനാലു മാസം വലിയത്. എന്ന് വച്ചു ഇതു വരെ ചേച്ചി എന്ന് ഞാന് വിളിച്ചട്ടില്ല അത് വേറെ കാര്യം . പിന്നെ ഇപ്പൊവിളിക്കും, അതിനിത്തിരി പുളിക്കും. മത്തങ്ങാ കണ്ണി, മന്ന ബുദ്ധി എന്നുള്ള മനോഹരങ്ങളായ പേരുകള്‍ ഞാന്‍ചേച്ചിയെയും, മരമാക്രി, മൊട്ടത്തലയന്‍ തുടങ്ങിയ വൃത്തികെട്ട പേരുകള്‍ എന്നെയും വിളിച്ചു അടികൂടുകഎന്നതായിരുന്നു ഞങ്ങളുടെ പ്രധാന അജണ്ട. ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും ഞങ്ങളുടെ മുട്ടന്‍അടിയില്‍ ആയിരുന്നു. അടി കഴിഞ്ഞാല് പിന്നെ കൂട്ടകരച്ചില് ആണ്, ഞാന് തെക്കോട്ടും അവള് വടക്കോട്ടുംതിരിഞ്ഞിരുന്നു മത്സരിച്ചു കരയും, ആര്രാണ് കൂടുതല് ഒച്ചത്തില് കരയുന്നത് എന്ന വാശിയില്. കരഞ്ഞുമടുക്കുമ്പോള് ഞങ്ങള് ദ്വന്ദ യുദ്ധം ചെയാന് പരസ്പരം വെല്ലുവിളികും, എന്റെ ചെവിയില് പിടിച്ചു വലിക്കുക, കയ്കടിച്ചു മുറിക്കുക തുടങ്ങിയ അടവുകള് അവള് പുറതെടുക്കുമ്പോള്‍ ഞാന്‍ കൂര്‍ത്ത നഖം കൊണ്ടു അവളെ നേരിടും. പക്ഷെ ഉടക്ക് അതികനേരം നീണ്ടു നില്‍ക്കതില്ലാട്ടോ, ഉടകുന്നതിലും വേഗത്തില്‍ കൂടുകയും അതിലുംവേഗത്തില്‍ വീണ്ടും ഉടകുകയും ചെയും.
ഒരു ദിവസം ചേച്ചിയെ അടുത്തുള്ള സമാജം വക നഴ്സറി സ്കൂളില് കൊണ്ടു പോയി ആക്കി . പിന്നെ ഞാന്‍ഒറ്റക്യായി കളിയും, കോഴിയുടെ പുറകെ ഉള്ള ഓട്ടവും എല്ലാം. സമയം പോകാതെ വരുമ്പോള്‍ ഞാന്‍അമ്മായിയുടെ വീട്ടില് പോകും, ഒരു വലിയ കണ്ടം കഴിഞ്ഞു വേണ്ണം അവിടെ എത്താന്‍. കണ്ടത്തിലാണ്ചേട്ടന്മാര്‍ കാല് പന്ത് കളിക്കുന്നതും, ഞങ്ങള് കള്ളനും പോലീസും കളികുന്നതും, ഓടി കളികുന്നതും എല്ലാം. അന്നൊക്കെ എന്തെല്ലാം കളികള് ആയിരുന്നു ഞങ്ങള് പിള്ളേര് കളിച്ചിരുന്നത്. ഇന്നു ക്രിക്കറ്റ് അല്ലാതെ വേറെഒന്നും പിള്ളേര്‍ക്ക് അറിയില്ല.
കണ്ടത്തില് മഴ കാലത്ത് വെള്ളം നിറയും പിന്നെ രസം ആണ്, കാറ്റത്ത് ഒടിയുന്ന വാഴ്ഴ്യും ഓലയും മറ്റുംകെട്ടി ഞങ്ങള് ചങ്ങാടം ഉണ്ടാക്കും അതില് കയറി കണ്ടത്തില് തുഴഞ്ഞു നടക്കാന് എന്താ രസം. കണ്ടം കഴിഞ്ഞുകുറച്ചു നടന്നാല് അമ്മായി യുടെ വീട് ആയി, അവിടെ കൊറേ പശുക്കള് ഉണ്ട്. അമ്മാവന് പശു കളെകുളിപ്പിക്കുന്നതും വൈക്കോല് കൊടോകുന്നതും എല്ലാം നോകി ഞാന് അവിടെ ഇരിക്കും. ചെല്ലുമ്പോള് ഒക്കെഅമ്മായി എനിക്ക് കാപ്പി തരുമായിരുന്നു, നല്ല കട്ടന്‍ കാപ്പി, കാപ്പി ഇന്നും എനിക്ക് ഒരു വീക്ക്നെസ്സ് ആണു.
ആദ്യം ഒക്കെ എന്നോടു വലിയ പോസ് കാട്ടി നഴ്സറി സ്കൂളില് പോകുമായിരുന്നു എങ്കിലും പിന്നെ പിന്നെ ചേച്ചിക്ക് അത് മടുത്തു. എന്നോട് അടികൂടാന് പറ്റാത്ത കൊണ്ടോ അതോ ഞാന് ഇങ്ങനെ അടിച്ചു പൊളിച്ചു നടകുന്നത് ഇഷ്ടപെടാത്ത കൊണ്ടോ എന്തോ അന്ന് വൈകീട്ട് ചേച്ചി ഒരു പാര പ്രമേയം വീട്ടില് സമര്‍പ്പിച്ചു. എന്നെയും നഴ്സറി സ്കൂളില് ചേര്കണം അല്ലെങ്കില് ചേച്ചി നഴ്സറി സ്കൂളില് പോകത്തില്ല. പോകാന് എനിക്കും താത്പര്യം ഉണ്ടായിരുന്നു എങ്കിലും, വികസനം ഒക്കെ നല്ലത് തന്നെ പക്ഷെ അത് നമ്മള് ഭരിക്കുമ്പോള് മാത്രമേ നടക്കാന്‍ പാടുള്ളൂ എന്നാല്ലേ വല്ലതും കയില് തടയു എന്ന പ്രതി പഷത്തെ പോല്ലേ ഞാന് ആ പ്രമേയത്തെ ശക്തിയായി തന്നെ എതിര്‍ത്തു . എന്ത് ചെയാന് ആ പ്രതികരണത്തില് ചേച്ചി വംഭിച്ച ഭൂരിപഷ തോടെ വിജയികുകയും നമ്മളെ പിറ്റെനു തന്നെ നഴ്സറി സ്കൂളില് ചേര്ക്കാ ന് തീരുമാനിക്കുകയും ചെയ്തു.




ടാറിട്ട റോഡിലൂടെ അമ്മൂമയുടെ കയ്യും പിടിച്ചു ഞാനും പിറ്റേന്ന് മുതല് നഴ്സറി എന്ന മഹാ സംഭവതിലെക് യാത്രയായി. ആദ്യമൊക്കെ കൊറേ പേടിച്ചു എങ്കിലും അവിടം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. കളിക്ക്യാന് എന്തോരം സംഭവങ്ങല്ല അവിടെ, വലിയ രണ്ടു ഊഞ്ഞാല, വട്ടത്തില് കറങ്ങുന്ന ഒരു സാധനം, രണ്ടു അറ്റത്ത് കയറി മോകളിലെക്കും താഴേക്കും വരുന്ന ഒരു പലക. ഒരു വലിയ ആന, ആനേടെ വാലില് കൂടി കയറി അതിന്റെ തുംബികയിലൂടെ ശ്രൂം എന്ന് താഴേക്ക് വരാന്‍ എന്ത് രസമാന്നോ.


അവിടെ പടിപിച്ചിരുന്ന രാധ ടീച്ചര് ടെ മകള് ഇടക്ക് അവിടെ വരുമായിരുന്നു. എന്നെ കണ്ടാല് അപ്പൊ തൊടങ്ങും നമ്മളെ അറ്റാക്ക് ചെയ്യാന്. ടീച്ചര് ടെ മോളല്ലേ എന്ന് വിചാരിച്ചു നമ്മള് ഒഴിഞ്ഞു മാറും ( അല്ലാതെ പേടിച്ചിട്ടല്ല സത്യം. ). ഒരു ദിവസം ഇതു ചേച്ചി കണ്ടു പുളികരിക്ക് സഹിക്യോ നമളെ അറ്റാക്ക് ചെയ്യാന് പുളികാരി ടോട്ടല് കോണ്ട്രാക്റ്റ് എടുതെക്കുവല്ലേ. പിന്നെ അവിടെ ഒരു ഇന്ത്യ പാക് യുദ്ധം ആയിരുന്നു. അവസാനം ഒരു സിനിമ സ്റ്ലെഇല് ഒരു ടയലോഗ്, ഇനി മേലാ എന്റെ അനിയനെ നോവിച്ച നിന്റെ കവിള് ഞാന് കടിച്ചു പൊട്ടിക്കും. ഹൊ എന്റെ ചേച്ചിടെ സ്നേഹം അന്ന് ഞാന് മനസിലാകി.



അങ്ങനെ ഞാനും ചേച്ചിയും അവിടെ തകര്ത്തു കൊണ്ടിരികുന്നതിനിടയില് ചേച്ചി യെ അടുത്തുള്ള കന്യാസ്ത്രീ കളുടെ സ്കൂളില് ചേര്ത്തു. പിന്നെ ഞാന് ഒറ്റക്യായി, അവിടത്തെ ആയ അമ്മൂടെ പഴയ ഒരു ദോസ്ത് ആയതു കൊണ്ടു എന്നെ തിരിച്ചു വീട്ടില് കൊണ്ടു വരുന്ന ജോലി ആയ ഏറ്റെടുത്തു. അവര്ക്കു ഒരു ചായ കട യുണ്ട്, അമ്പലകുളതിന്റെ അടുത്തു. തിരിച്ചു പോകുമ്പോള് എന്നും അവിടെ കയറും എനിക്ക് എന്നും പാലും വെള്ളവും നല്ല മധുരം ഉള്ള സുഖിയനും തരും. ഞാന്‍ അമ്പല കുളത്തിലേക്കും അടുത്തുള്ള ആല് മരത്തിലെ ഇലകള് കാറ്റത്തു ആടുന്നതും നോകി ഇരിക്കും.

പിന്നെ എന്റെ ഏറ്റവും വലിയ കമ്പനി എന്റെ അച്ചാച്ചന് ആണ്. അച്ചാച്ചന് എവിടെ പോയല്ലും ഞാനും കൂടെ പോകും ആയിരുന്നു. അച്ചച്ചന്റെ കയ്യും പിടിച്ചു ഞാന് കൂടെ നടക്കും, അമ്പലത്തിന്റെ മുന്നില് എത്തുമ്പോള് കൈ കൂപി പ്രാര്ത്ഥിക്കും അമ്ഭാട്ടി എന്റെ അച്ചാച്ചക്ക് ഉവ്വാവു ഒന്നും വരതല്ലേ എന്ന്. ഞാനും അച്ചാച്ച യും കൂടി അമ്പല കുളത്തിന്റെ പടികളിലും പടിഞ്ഞാറെ പാടത്തും കറങ്ങി നടക്കുമായിരുന്നു. അമ്മ പറയും നീ അച്ചാച്ച ബീഡി വലിക്ക്യത്തെ നോക്കണം എന്ന്. കുളക്കരയില് ഇരിക്കുമ്പോള് അച്ചാച്ച കീശയില് നിന്നു ബീഡി എടുത്തു കത്തിക്കും, ഞാന് അച്ചാച്ചനെ നോകി പറയും വേണ്ട വേണ്ട ന്നു. അച്ചാച്ച എന്നെ നോക്കി ചിരിക്കും, അച്ചച്ചയുടെ പല്ലില് നിറയെ ബീഡി കറ. അച്ചാച്ച ബീഡി വലിച്ചു പോക മുകളിലേക്ക് ഊതി വിടും, ഞാന് അത് നോകി അവിടെ ഇരിക്കും.



ഒരു ദിവസം ഞാന് എഴുനേറ്റു വരുമ്പോള് അച്ചാച്ച നിലത്തു കിടകുകയാണ്, അച്ചാച്ചകു തനുക്കുന്നുണ്ടാകും വെള്ള തുണികൊണ്ട് പുതച്ചിട്ടുണ്ട്. നിലത്തു കൊറേ അരിമണികള് കിടക്കുന്നുണ്ട്, അരികെ ഒരു വിളക്ക്, ഒരു തേങ്ങ നടുകനെ വെട്ടി അതില് വിലക്ക് വച്ചിരിക്ക്യന്നു. വീട്ടിന്റെ അകത്തും പുറത്തും കൊറേ പേരുണ്ട്, ഞാന് ഇതു വരെ ഇത്രയും പേരെ വീട്ടില് ഒരുമിച്ചു കണ്ടിട്ടില്ല. ആരും ഒന്നും മിണ്ടുനില്ല കരയുന്നതല്ലാതെ. അമ്മ എന്നെ വിളിച്ചു അടുതിരിത്തി . ഞാന് അമ്മയുടെ മടിയില് തലവച്ചു കിടന്നു. കുറെ കഴിഞ്ഞപോ കൊറേ പേരു വന്നു അച്ചാച്ചനെ എടുത്തുകൊണ്ടു പോയി, ഞാന് ജനലിലൂടെ അച്ചാച്ചനെ നോക്കി നിന്നു. അവര് അച്ചാച്ചനെ വിറകിന്റെ കൂട്ടത്തിന്റെ നടുക്ക് വച്ചു. തീ ആളിപടര്ന്നു, ഞാന് പേടിച്ചു കരഞ്ഞു കൊണ്ടു അമ്മയുടെ അടുത്തേക്ക് പോയി. അച്ചാച്ചനെ അവര് തിഇയില് ഇട്ടു , അമ്മയുടെ കണ്ണില് നിന്നു വെള്ളം വരുന്നതു ഞാന് കണ്ടു. കൊറേ നാളത്തേക്ക് എനിക്ക് ഉറക്കം ഇല്ലായിരുന്നു, രാത്രി പേടിച്ചു ഞെട്ടി ഉണരും ഞാന് കിടകയില് തന്നെ ആണെന്ന് ഉറപ്പു വരുത്തും. അടുത്തു കിടക്കുന്ന അമ്മയോട് പറയും, ഞാന് ഉറങ്ങുമ്പോ അച്ചാച്ചനെ കത്തിച്ചപോലെ എന്നെ കത്തിക്കോ അമ്മേ?. അമ്മ എന്നെ ചേര്ത്തു പിടിച്ചു പറയും, മോന് പ്രാര്ത്ഥിച്ചു കിടന്നു ഉറങ്ങിക്കോ. മോനേ ആരും കത്തികില്ല. എന്നിട്ട് എന്നോട് ഇങ്ങനെ പറയാന് പറയും, ആലതോര് ഹനുമാനെ... പേടി സ്വപ്പനം കാട്ടരുതേ... പേടി സ്വപ്പനം കാട്ടിയാല്.. അങ്ങയുടെ പള്ളി വാല് കൊണ്ടു എന്നെ തട്ടി ഉണര്ത്തണെ...

ശുഭം.




*********************************************************