Saturday, June 25, 2011

24 ജൂണ്‍ 2011

ജലദോഷം, ഇന്ന് എന്റെ ദിവസത്തിന്റെ സിംഹഭാഗവും കാര്‍ന്നു തിന്നത് ഇവനാണ് . എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തതും എന്നെ അധികം ഇഷ്ടപെടുന്നതും ഈ ഒരു അസുഖം തന്നെ ആണ് എന്ന് പറയാം.

ചെറിയ ഒരു കരകരപ്പു തൊണ്ടയില്‍ തുടങ്ങിയപ്പോള്‍ തന്നെ തോന്നിയിരുന്നു, ഇവന്‍ എന്റെ അടുത്ത മൂന്നു ദിവസം കുളമാക്കും എന്ന്. ഇന്ന് ഓഫീസില്‍ പോകേണ്ടതില്ല എന്ന് തീരുമാനിച്ചതും അതിനാല്‍ ആണ്. ഓഫീസിലെ ഏസി യുടെ തണുപ്പടിച്ച് വെറുതെ പനി കൂടി വിളിച്ചുവരുതെണ്ടാതില്ല എന്ന് തോന്നി.

ജലദോഷം എന്ന എന്റെ ഒരു ചെറിയ അസുഖത്തെ ഞാന്‍ ശത്രു സ്ഥാനത്ത് നിര്‍ത്തുന്നതിന്റെ കാര്യങ്ങള്‍ രണ്ടാണ്. ഒന്ന് , ഈ സമയത്ത് എനിക്ക് വളരെ പെട്ടെന്ന് ദേഷ്യം വരും, ഈ സ്വഭാവം കാരണം പലര്‍ക്കും വിഷമമുണ്ടായിട്ടുണ്ട്. രണ്ട്,  എനിക്ക് ഐസ് ക്രീം കഴിക്കാന്‍ കൂടുതല്‍ ആഗ്രഹം തോന്നുന്ന കാലമാണ് ഇത്. ആദ്യത്തെ കാരണത്തെ അപേഷിച്ചു എനിക്ക് കൂടുതല്‍ വിഷമം തരുന്നത് ഈ ഐസ് ക്രീം കൊതി മാത്രമാണ്.

കോളേജില്‍ പഠിക്കുന്ന സമയത്ത് , സാംസണ്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ് , അവനു പാട്ട് പാടാന്‍ കൂടുതല്‍ ഇഷ്ടം ജലദോഷം ഉള്ളപ്പോള്‍ ആണത്രേ. ഇത് പോലെ എല്ലാവര്ക്കും കാണും ചില ജലദോഷ വിശേഷങ്ങള്‍. അല്ലെ?



Wednesday, June 22, 2011

21 ജൂണ്‍ 2011: എന്റെ ഡയറി കുറിപ്പുകള്‍

ഇന്ന് ഒരു സാധാരണ ദിവസമായി കടന്നു പോയി. ആകെ ഒരു പ്രതേകത വീണ്ടും ഞാന്‍ ഇവിടെ എഴുതി തുടങ്ങുന്നു എന്നതാണ്. അധികം ഒന്നും തന്നെ പറയാനില്ലാതെ ഓരോ ദിവസവും കടന്നു പോകുമ്പോള്‍ ഞാന്‍ എന്തിനെ കുറിച്ചാണ് നിന്നോടു പറയുക.


ഈ നഗരത്തിലെ ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു, ഇനി ഇവിടെ  നിന്ന് ഒരു ഒളിച്ചോട്ടം എന്നാണ് എന്നറിയില്ല. അത് നിശ്ചയികുന്നതും നാം അല്ലല്ലോ, ആരോ വരച്ചിട്ട വഴികളിലൂടെ എവിടെ നിന്നോ വന്നു എങ്ങോട്ടോ പോകുന്ന വെറും വഴിയാത്ര കാര്‍, യാത്രയുടെ കാലാവധി പോലും നമ്മില്‍ നിക്ഷിപ്തമല്ല. 

രാത്രിയുടെ വൈകിയ യാമങ്ങളില്‍ വരാന്‍ താമസിക്കുന്ന ഉറക്കത്തിനെ കാത്തിരിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, നമ്മുക്ക് മുമ്പേ ഇവിടെ വന്നു പോയവരെ കുറിച്ച്. ദുര്‍മരണം നടന്നവര്‍ ഭൂമിയില്‍ നിന്നും പോവാറില്ലത്രേ, അവര്‍ക്കതിനു സാധിക്കില്ല, ഇവിടെ തന്നെ അലഞ്ഞു നടക്കണം അതാണവരുടെ വിധി, കേട്ടറിവാണ് .  അങ്ങനെ എങ്കില്‍ അവരെല്ലാം നമ്മുക്ക് ചുറ്റും കാണില്ലേ, ചിലപ്പോള്‍ കാണും. കണക്കു വച്ച് നോക്കിയാല്‍ ജീവിചിരിക്കുന്നതില്ലും കൂടുതല്‍ ആയിരിക്കും മരിച്ചവരുടെ എണ്ണം, എങ്കില്‍ ഈ ലോകം നമ്മുടേത്‌ മാത്രം അല്ല.


ഇനി കേട്ടറിവല്ലാത്ത ഒരു കാര്യം പറയാം, ഞാന്‍ അവരെ കണ്ടിട്ടുണ്ട്. അധികമില്ല ഒന്ന് രണ്ടു തവണ, അതിനെ കുറിച്ച് പിന്നീട് പറയാം, ഇന്ന് വയ്യ. നല്ല ക്ഷീണമുണ്ട്. എന്നിലേക്ക്‌ വരാത്ത എന്റെ ഉറക്കാതെ ഞാന്‍ തേടിപിടിക്ക്യട്ടെ.