Showing posts with label മലയാള സിനിമ. Show all posts
Showing posts with label മലയാള സിനിമ. Show all posts

Friday, March 26, 2010

മലയാള സിനിമയും ഞാനും

ഞാന്‍ മലയാള സിനിമ എടുക്കുകയാണെങ്കി ഇടാന്‍ വച്ചിരിക്കുന്ന ചില പേരുകള്‍.



1) കിടന്ന പായ കാണാനില്ല.
കഥ : ഒരു രാത്രി കിടന്നുറങ്ങിയ പായ പിറ്റേന്ന് രാവിലെ കാണാതാവുകയും അതിനെ കുറിച്ച്  അന്യോഷിക്ക്യാന്‍  സിബിഐ യെ  കൊണ്ടുവരുന്നു എന്നതാണ്  മൂല കഥ.
 മുന്‍ സി ബി ഐ സിനിമകളിലെ പോലെ  ഡമ്മി ടു ഡമ്മി, ഡമ്മി ടു പായ പോലുള്ള പ്രേഷകരെ ഹരം കൊള്ളിക്കുന്ന ഡയലോഗുകള്‍ സിനിമയില്‍ ഉണ്ടാകും.
സിബിഐ യുടെ മ്യൂസിക്‌  A R രഹുമാനെ കൊണ്ട് റീ മിക്സ്‌ ചെയ്യിക്യാനും ആലോചനയുണ്ട്.
CBI ഓഫീസര്‍ ആയി മമ്മുട്ടി ആയിരിക്കും അഭിയയിക്കുക.
 ബാക്കി ടിക്കറ്റ് എടുത്ത് കാണുക.

2) അമ്മായിഅപ്പനും മരുമോനും.
കഥ : ഇതു വളരെ വ്യത്യസ്തമായ ഒരു കഥയാണ്. നമ്മുടെ നാട്ടില്‍ നടക്കുന്ന അമ്മായിഅപ്പന്‍ പോരിനെ കുറിച്ചാണ് ഈ സിനിമ.
സമൂഹത്തില്‍ നിലനില്കുന്ന പുരുഷ പീഠനത്തെ ഈ സിനിമയിലൂടെ ചോദ്യം ചെയും എന്നുള്ളത് കൊണ്ട്  ഈ സിനിമ കേരളത്തില്‍  ഒരു വിവാദം സൃഷ്ടിക്കും എന്ന് കരുതുന്നു.
പുരുഷ ധനം പോലുള്ള ദുരാചാരങ്ങള്‍ കേരളത്തില്‍ നിന്ന് തുടച്ചു മാറ്റാന്‍ ഈ സിനിമ ഒരു പ്രചോദനം ആകും എന്നും വിശ്വസിക്കുന്നു.
ബാകി സ്ക്രീനില്‍...