ഒരു പഴയ ഓടിട്ട വീട്, പറമ്പ് മുഴുവന്‍ കാടു പിടിച്ചു കിടന്നിരുന്നു. കാലം ആ വീടിന്റെ ചുമരുകളില്‍ ചിതല്‍ കൊണ്ട് ചിത്രം വരച്ചു. പറമ്പിന്റെ മൂലയില്‍ നിന്നിരുന്ന പേര മരം എന്നും കായ്ചിരുന്നു, അതിലെ പഴുത്ത പേരക്ക കളുടെ കൊതിപ്പിക്കുന്ന മണം കാറ്റിലൂടെ പറന്ന് വഴി നടക്കുന്ന വരുടെ നാവില്‍ വെള്ളം നിറയ്ക്കും. പക്ഷെ ആരും അത് പറിക്കാന്‍ ശ്രെമിച്ചില്ല. അവിടെ ഒരു ഭ്രാന്തന്‍ ഉണ്ടത്രേ!. ആളുകള്‍ ആ പറമ്പില്‍ കയറാന്‍ അവന്‍ സമതിക്കില, അലറികൊണ്ട് അടുത്ത് വരും, അസഭ്യം പറയും, മണ്ണ് വാരി ഏറിയും, കൊച്ചു കുട്ടികളെ കയ്യില്‍ കിട്ടിയാല്‍ പിടിച്ചു കൊണ്ടുപോയി കണ്ണ് കുത്തി പൊട്ടിക്കും. അവനെ കാണുമ്പോഴേ കുട്ടികള്‍ ഓടി ഒളിക്കും. കളിക്കുമ്പോള്‍ അറിയാതെ പന്ത് അവന്റെ പറമ്പില്‍ പോയാല്‍ അത് എന്നെന്നേക്കുമായി നഷ്ടപെട്ടു എന്ന് കരുതിയിരുന്നു. ഇതെല്ലാം അവിടത്തെ ആളുകള്‍ പറഞു നടക്കുന്നു.
അവന്‍ ആരെയും ഉപദ്രവിച്ചതായി എനിക്കറിയില്ല. അവന്‍ ഒരു ഭ്രാന്തനും ആയിരുന്നില്ല, അവന്‍ കുളിക്കാറില്ല, പല്ല് തേക്കാറില്ല, താടിയും മുടിയും മുറിക്കാറില്ല, ഉടുതുണി അലക്കാറില്ല, ആകെ വിക്രതമായ ഒരു കോലം. കുട്ടികള്‍ അവന്റെ കോലം കണ്ടു ഭയന്നു. മുതിര്‍ന്നവര്‍ നാറ്റവും വെറുപ്പും കൊണ്ട് അവനെ ആട്ടി അകറ്റി, അങ്ങനെ അവന്‍ ഭ്രാന്തനായി.
അവന്റെ പേര് എനിക്കറിയില്ല, അവന്‍ പറഞ്ഞിട്ടും ഇല്ല. ചിലപ്പോള്‍ അവന്‍ തന്നെ ആ പേര് മറന്നു കാണും. എന്തിനാണ് അവനു ഇനി ഒരു പേര് ? " ഭ്രാന്തന്‍ " എല്ലാവരും അവനെ അങ്ങനെ വിളിക്കുന്നു, അവനു അതില്‍ ഒരു പരിഭവവും ഇല്ല.
അവന്‍ മുമ്പ് ഇങ്ങനെ ആയിരുന്നില്ല, നാട്ടില്‍ നിന്ന് പട്ടണത്തില്‍ പോയി പഠിച്ചവനാണ് അവന്‍. ഒരു തള്ളയും അവനും മാത്രമാണ് ആ വീട്ടില്‍ ഉണ്ടായിരുന്നത്. തള്ള അവനെ ഒരു പാടു ഉപദ്രവിക്കുമായിരുന്നു. ഒടുവില്‍ അവന്‍ വീടും നാടും വിട്ടു പോയി, ആ തള്ള മരിച്ചിട്ടും അവന്‍ വന്നില്ല. കുറേ നാളുകള്‍ക്കു ശേഷം അവന്‍ തിരിച്ചു വന്നു, ആരും തിരിച്ചറിയാത്ത ഒരു വിക്രത കോലമായി, ഒരു ഭ്രാന്തനെ പോലെ. ഞാന്‍ അവനെ ആട്ടി അകറ്റാറില്ല, നാറാതിരിക്കാന്‍ മൂക്ക് പൊത്താറുമില്ല. കാണുമ്പോള്‍ അവന്‍ കൈ നീട്ടും, കറപിടിച്ച പല്ലുകാട്ടി വക്രിച്ചു ചിരിക്കും. അവന്‍ ധാരാളം ചരസ് വലിക്കുമായിരുന്നു. ചരസ്സ് തലയ്ക്കു പിടിക്കുമ്പോള്‍ അവന്‍ ധാരാളം സംസാരിക്കും. അവന്‍ പറയും " എല്ലാവര്ക്കും ഞാന്‍ ഭ്രാന്തനാണ് , എന്നാല്‍ അവന്‍ ഭ്രാന്തനല്ലെന്നു അറിയാവുന്ന ഒരേ ഒരാള്‍ ഞാനാണെന്ന് ".
കുറച്ചു നാള്‍ മുമ്പ് അമ്മ വിളിച്ചപോള്‍ പറഞ്ഞു , നമ്മുടെ പടിഞ്ഞാട്ടെലെ ഭ്രാന്തന്‍ മരിച്ചു എന്ന്. അവന്‍ ആല്‍മഹത്യ ചെയ്യുകയായിരുന്നു. എന്തിനെന്നറിയാതെ മനസൊന്നു വിങ്ങി. ഭ്രാന്തനല്ലാത്ത ഒരാള്‍ കൂടി എന്നെ വിട്ടു പോയത് കൊണ്ടാകാം.
ഇങ്ങനെ എത്ര എത്ര മനുഷ്യര്‍ ഭ്രാന്തന്‍ എന്ന പേരില്‍ നമ്മുക്ക് ചുറ്റും, ചിലപ്പോള്‍ തോന്നാറുണ്ട് ജീവിതം ആസ്വതിക്കാതെ തിരക്കിനു പിന്നാലെ പായുന്ന നമ്മളാണ് ശെരിക്കുള്ള ഭ്രാന്തന്‍ മാര്‍ എന്ന്. കൊതിച്ചു പോകും അവരെ പോലെ ആക്കാന്‍, ഈ ലോകത്തെ നോകി കൊഞ്ഞനം കാട്ടിചിരിച്ചുകൊണ്ട് , ഒന്നിനെ കുറിച്ചും ചിന്തിച്ചു വലയാതെ എന്നും ഒരു പോലെ.... ഒരു ഭ്രാന്തനെ പോലെ .... ഇപ്പൊ നിങ്ങള്‍ക്കും തോന്നുന്നില്ലേ ഞാനും അവനെ പോലെ ആണെന്ന്....ഇനി ആ പേര് വിളിച്ചുകേട്ടാല്‍ മാത്രം മതി.... ഞാനും കാത്തിരിക്കുന്നു.... അങ്ങനെ ഒരു വിളിക്ക് കാതോര്‍ത്ത്...
ReplyDeletetouching one!
ReplyDeleteതീര്‍ച്ചയായും ഒരു പുതുമ ഈ കഥയില്‍ അവകാശപ്പെടാം, അഭിനന്ദനങ്ങള്‍.
ReplyDeleteചിന്തകളുറങ്ങുന്ന രചനകള്‍ക്ക്
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍!!!
വേനൽമഴ,
ReplyDeleteയാദൃശ്ചികമായാണ് ഇവിടെ എത്തിയത്. എന്റെ പഴയൊരു പോസ്റ്റ് എഡിറ്റ് ചെയ്തു കഴിഞ്ഞപ്പോൾ അവിടെ കണ്ട കമന്റ് ലിങ്കിൽ കയറി എത്തി ഇവിടെ.
കഴിഞ്ഞ ശനിയാഴ്ച വെളുപ്പിനു അഞ്ചുമണിക്കു ബാംഗ്ലൂർ എർണാകുളം സ്പെഷ്യൽ ട്രെയിനി ത്രിശൂരിൽ ഇറങ്ങി കെഎസാർ ടിസി ബസിൽ കയറി കൊരട്ടിയിൽ ഇറങ്ങി. റയിൽവേ ക്രോസിനടുത്ത് ആ സമയത്ത് ഒരു ചായക്കട തുറക്കാറുണ്ട്. പോൾസൻ ചേട്ടന്റെ കട. ഞാൻ ഓട്ടോക്കു കാത്തിരിക്കെ ഒരു കട്ടൻ അടിക്കുന്ന പതിവുണ്ട്. കട്ടൻ മൊത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റിനടുത്ത് ഒരു രൂപം കുന്തിച്ചിരിന്ന് തണുപ്പിനെ പ്രതിരോധിക്കാൻ കടലാസ് കൂട്ടി കത്തിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധിച്ചത്. മാനസികവിഭ്രാതിയുണ്ടെന്ന് വളരെ വ്യക്തമായിരുന്നു. അത് രവിയായിരുന്നു. പാരമ്പര്യമായി മാനസികാസ്വാസ്ഥ്യം ഉള്ള ഒരു കുടുംബത്തിൽ ജനിച്ച രവി. 41 വയസുവരെ ഒരു കുഴപ്പവുമില്ലായിരുന്നു. ഇപ്പോൾ രവിയും കീഴടങ്ങി വിധിയോട്.
എനിക്കിപ്പോൾ അത് എഴുതണമെന്നു തോന്നുന്നു, അതു ക്രൂരമാവുമെങ്കിലും. എഴുത്തുകാരൻ അല്ലെങ്കിലും ക്രൂരനും ആത്മവഞ്ചകനുമാണ്. സത്യം
നന്ദി
ഉപാസന
ഓഫ്: ബൂലോകത്തെ എന്റെ ആദ്യപോസ്റ്റിന്റെ പേര് ‘വേനൽമഴ’ എന്നായിരുന്നു. രശ്‌മി. കെ എന കുട്ടി എഴുതിയ ഒരു സുന്ദരമായ കഥ. :-)
എല്ലാവര്ക്കും വളരെ നന്ദി.
ReplyDeleteഭ്രാന്തന്‍... ആരും ഗൌനിക്കാത്തവന്‍.. ഒരുപാടു കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടുനടന്ന് ആരോടും ഒന്നും പറയാത്തവന്‍... നമുക്കു ചുറ്റും കാണാം..
ReplyDeleteവേനല്മഴ... എഴുതിയത് നന്നായിരിക്കുന്നു.. കൂടുതല്‍ കൂടുതല്‍ എഴുതാന്‍ കഴിയട്ടെ.. ആശംസകള്‍...
moved.....im also looking for such future....time might take me to the land of craziness....prairies of fantasies....rockies of frozen emotions...well narrated....gud..keep writing...
ReplyDeleteനന്നായി
ReplyDeleteമറ്റൊരു പോസ്റ്റ് വഴി ഈ പോസ്റ്റില്‍ എത്തി. വളരെ ടച്ചിങ്. പക്ഷെ അക്ഷരപ്പിശാചുകള്‍ പോസ്റ്റില്‍ ഒട്ടേറെയുണ്ട്. അതൊന്ന് തിരുത്തിയിടൂ
ReplyDeleteenik ente oru ayalvasiyude khadha pole thonni... good keep writing best wishes....
ReplyDelete