Thursday, March 25, 2010
കമ്പ്യൂട്ടറും ഞാനും... പിന്നേം ഞാനും.
എന്റെ പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ സമയം, ഇനി മൂന്നു മാസത്തെ സുഗവാസം പതിനൊന്ന് മണി വരെ മൂടിപുതചുള്ള ഉറക്കം, മ്രഷ്ടാഗബോജനം, ഇഷ്ട്ടം പോലെ ടീവി കാണല്‍ എന്നിവയൊക്കെ സ്വപ്പനം കണ്ടു നടന്ന എന്നോട് പിതാസ്രീയുടെ ചോദ്യം.
" ഇനി എന്താ പരുപാടി, സമയം വെറുതെ കാളകളിച്ചു കളയാനാണോ ഉദേശം? "
"അങ്ങനെ ഒന്നും ഇല്ലാ... എന്തെങ്കിലും ചെയണം".
ആ ചോദ്യത്തിന്റെ പിന്നിലെ അപകടം നാം അതു അപ്പഴേ ഗ്രഹിചിരിക്കുന്നു, നമ്മുടെ ഈ അവദികാലം കുളമാക്കാന്‍ ആണ് പരുപാടി. മുടിയനായ ഈ പുത്രനെ ഒരു പാടം പടിപ്പിക്കുക എന്ന ഒരു ഗൂട ലക്ഷ്യവും ആചോദ്യത്തിനു പിന്നില്‍ ഉണ്ട്.
ഞാന്‍ തന്നെ എന്നെ പൊക്കി പറയുകയാണ് എന്നു തോന്നരുത്, എന്റെ രണ്ടു ചേട്ടന്‍ മാരെ പോലെ ആയിരുന്നില്ല നാം. അവര്‍ രണ്ടു പേരും പപ്പയുടെ വാഴ ക്രിഷിയില്‍ നല്ലത്തു പോലെ സഹായിചിരുന്നു എന്നാല്‍ നാം നിലത്തു കിടക്കുന്ന ഒരു ഇല മറിച്ചിടില്ല.
പപ്പ കഴിഞ്ഞ ദിവസം ബ്ലോക്കില്‍ നിന്നു പുതിയ വാഴക്കണു വാങ്ങാന്‍ പോകുന്ന കണ്ടപോഴെ ഞാന്‍ ഇതു മനസിലാകേണ്ടതായിരുന്നു. ഇനി വാഴ്ക്കു കുഴി യെടുക്കല്‍, വാഴ നടല്‍, വെള്ളമൊഴിക്കല്‍, കള പറിക്ക്യല്‍, വളമിടല്‍ തുടങ്ങിയ കലാപരുപാടിക്കള്‍ രാവിലെ മുതല്‍ തുടങ്ങും, ഞാന്‍ പതിനൊന്നു മണിവരെ കിടന്നു ഒറങ്ങിയതു തന്നെ, ടീവി കണ്ടതു തന്നെ, കഴിഞ്ഞ നാലഞ്ജു മാസമായി ഞാനും ടീവിയും തമ്മില്‍ ഒളിച്ച് കളികുവാ ഞാനെങ്ങാനും അതിന്റെ മുന്നില്‍ വന്നുപെട്ടാല്‍ അപ്പൊ അതു തന്നെ ഓഫാകും പിന്നെ അമ്മയുടെ വക ഒരു ശകാരവും "ഇള്ള സമയത്ത് ടീ വി കണ്ടോണ്ട് നിക്കാതെ വലത്തും പടിക്ക്യാന്‍ നോക്ക് ഉണ്ണീ... ",
എന്റെ അവദികാലം എന്റെ മുന്നില്‍ കൊഴിഞ്ഞു പോകുന്നതു ഞാന്‍ നിസഹായകനായി നോക്കി നില്‍കേണ്ടിവരും.
"ഈശ്വരാ ഞാന്‍ ഇനിയെന്തു ചെയ്യും, നീ തന്നെ ഒരു വഴി കാണിച്ചു തരൂ..."
അപ്പോ പറഞ്ഞു വച്ചപോലെ ഒരു ഫോണ്‍, വേറേ ആരും അല്ലാ... എന്റെ ക്ലാസ്സ്മേറ്റാ... അരുണ്‍സി, അതിലെ "സി" അവന്റെ ഇനീഷ്യല്‍ ആട്ടോ.
" എടാ എന്താ മൂന്നു മാസം നിന്റെ പരുപാടി? "
" അതെടാ, എന്നെ കുരിശില്‍ കയറ്റാനുള്ള പരുപ്പാടികള്‍ ഇവിടെ നടന്നോണ്ടിരിക്കുവാ.
എടാ നിന്റെ അപ്പന്‍ ഇന്നലെ ബ്ലോക്കാപ്പീസില്‍ പോയിരുന്നൊ? നിങ്ങളു വീട്ടില്‍ വാഴവക്കുന്നുണ്ടോ?
അല്ലാ വെറുതെ അറിയാന്‍ വേണ്ടീട്ട് ചോദിച്ചത്താ... എന്റെ ഈ വെക്കേഷന്‍ വാഴ കൊണ്ടുപോകൂന്നാ തോന്നണെ"
"എന്റെ ഫ്ലാറ്റില്‍ എവിടാടാ വാഴവക്ക്യാന്‍ സ്ഥലം, എടാ ഞാന്‍ ഒരു കബ്യൂട്ടര്‍ ക്ലാസ്സില്‍ ചേരാന്‍ തീരുമാനിച്ചു,
എടാ ഒറ്റക്കു പോകാന്‍ മേലാ... നീകൂടിചേര് "
" ഹൊ.. ഈ ഫ്ലാറ്റ് കണ്ടു പിടിച്ചവനെ സമ്മദിക്ക്യണം, ചിലപ്പൊ പുള്ളിക്കാരന്റെ അപ്പനും വാഴക്രിഷി ഉണ്ടായിരുന്നിരിക്കും,
അല്ല സഹികെട്ടാണല്ലോ ... ആളുകള്‍ ഓരോന്ന് കണ്ടു പിടിക്കുന്നെ?."
"എടാ നീ വെറുതെ വളിപ്പെറക്കാത്തെ കാര്യം പറ. നീ വരുന്നോ?"
" കബ്യൂട്ടര്‍.... അതു കൊള്ളാമലോടാ... ഇതും പറഞ്ഞ് വാഴ പണീന്ന് മുങ്ങോം ചെയാം....
പിന്നെ പിതാസ്രീയുടെ കാശു കളയിക്ക്യാന്‍ പറ്റുന്ന ഒരു വഴിയും നമ്മള്‍ മുടക്കരുത്തല്ലോ".
ഞാന്‍ ഒരു മുടിയന്‍ മാത്രമല്ലാ... ഒരു ഒടുക്കത്തെ പുത്രനുമാണേ.. അതുകൊണ്ട് നമ്മള്‍ എന്തു പറഞ്ഞാലും ആദ്യം കുറചു ഒടകു പറയും എങ്കിലും അതു നടത്തി തരും.
അങ്ങനെ നാമും അരുണ്‍സിയും കബ്യൂട്ടര്‍ പടിക്ക്യാന്‍ ചേരുന്നതോടെ യാണ് കഥയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നതു.
ഒരു വിദ്യ പഠിക്ക്യാന്‍ പോകുന്നതല്ലെ, രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് , അംബലത്തില്‍ പോയി പ്രാര്‍ത്ഥിച്ച് ഒരു കുറിയൊക്കെ തൊട്ട് നേരെ പഠിക്ക്യാന്‍ പോയി എന്നൊന്നും വിചാരിച്ചേക്കല്ലെ. രാവിലെ അമ്മ ചായയുമായി വന്ന് വിളിക്ക്യാതെ എഴുന്നേകുന്ന പരുപാടി അന്നേയില്ല.
പിന്നെ ചായയും കൊണ്ട് അരമണിക്കൂര്‍ ടീ വി യുടെ മുന്നില്‍, അതു കഴിഞ്ഞ് ഇന്ന് കുളിക്കണോ വേണ്ടയോ എന്നു ആലോചിച്ചും കൊണ്ട് അരമണിക്കൂര്‍ വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തല്‍, അവസാനം മാതാസ്രീടെ കയ്യീന്ന് നാലു ചീത്തയും കേട്ട് കുളിക്ക്യാന്‍ പോകല്‍ ഇതൊക്കെ കഴിഞ്ഞപോളേക്കും സമയം അതിന്റെ പാട്ടിനു പോയിക്കാണും.
അന്നും പതിവുതെറ്റിക്ക്യാതെ ഈ കലാപരുപാടിയൊക്കെ കഴിഞ്ഞ് രാവിലത്തെ പ്രാതലും തട്ടി നാം നമ്മുടെ അശ്വത്തിന്റെ പുറത്ത് കയറി ( എന്റെ ബി സ് എ സൈക്കിള്‍ ) ത്രിപ്പൂണിത്തുറക്കു പറപ്പിച്ചു.
അവിടെ അരുണ്‍സി കാലത്തേ ഹാജര്‍, ക്ലാസ്സില്‍ ചെന്നപ്പൊ അവിടെ നിരനിരയായി ഇരിക്കുന്ന് കബ്ബൂട്ടര്‍ ജീ കളെ കണ്ടപ്പോ നാമിന്റെ കണില്‍ നിന്നും അക്ഷരാര്‍ത്തതില്‍ വെള്ളം വന്നു, ആദ്യമായിട്ടാണ് ഈ സാധനം ഇത്ര അടുത്തു കാണുന്നതെ.
ആദ്യദിവസം ആസാധനത്തിന്റെ ചരിത്രം പറഞ്ഞ് ഞങ്ങളെ ബോറടിപ്പിച്ച് കൊന്നു, ആ കത്തി കേകുന്നതിലും ബേദം വീട്ടില്‍ പോയി വാഴക്കു കുഴീ എടുത്താലോ എന്നും നാം ചിന്തിച്ചിട്ടുണ്ട് വേറെ ഒന്നും കൊണ്ടലാ അതും പറഞ്ഞ് രണ്ട് പഴം അധികം അകത്താക്കാലോ...
അവിടത്തെ പഠിപ്പുകൊണ്ടും പിന്നെ എന്റെ അനുഭവം കൊണ്ടും ഞാന്‍ പഠിച്ചവിലപിടിപ്പുള്ള ചിലക്കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം, ചുമാ അങ്ങനെ ആര്‍ക്കും പറഞ്ഞു കൊടുകാന്‍ പാടുള്ളത്തല്ലാ , എങ്കിലും പറയാം.
ആദ്യം നമുക്ക് കബൂട്ടര്‍ എങ്ങനെ ഓണ്‍ ആക്കാം എന്നു പഠിക്ക്യാം. ഇതിനു അത്യാവശ്യം വേണ്ട ഒരു സംഭവം ആണു കരണ്ട്, ഇങ്ലീഷില്‍ വൈദ്യുതി എന്നും പറയും. അതിലാതെ വെറുതെ ഓണാക്കി കബ്ബ്യൂട്ടര്‍ ചീത്തയായി എന്നു പറഞ്ഞ് ആളെ കൂട്ടരുത് .
ആദ്യം കബ്യുട്ടര്‍ന്റെ വയര്‍ എടുത്തു കരണ്ടില്‍ കുത്തുക, പിന്നെ മോണിറ്റര്‍ എന്നു പറയുന്ന ടീവീ പോലുള്ള സാധനത്തിന്റെ അടുത്തിരുക്കുന്ന ഒരുവലിയ പെട്ടിയില്‍ ഒരു ബട്ടണ്‍ ഉണ്ടാകും അതു പതുകെ ഞക്കുക. അപ്പോ അതിന്റെ അകത്തുനിന്ന് ക്ര്രം ക്ര്രം ക്ര്രം എന്നു ഒച്ച കേള്‍ക്കും, പേടിക്ക്യണ്ടാ... അപ്പോ നമ്മുക്കു മനസിലാക്കാം കംബ്യൂട്ടര്‍ ഓണായി എന്ന്.
ഇനി ആ ഒച്ചയുടെ ഒപ്പം വല്ല പുകയൊ മറ്റോ കണ്ടാല്‍ അപ്പോതന്നെ സംഭവം ഓഫ് ചെയ്തു നാം ഒന്നും അറിഞ്ഞില്ലേ രാമ നാരായാണാ എന്നും പറഞ്ഞ ഇരുന്നോണം അല്ലാതെ ഒച്ച.. പുകാ എന്നോകെ പറഞ്ഞ് ... വെറുത്തെ മെനകെടരുത്, അവസാനം വേറെ വാങ്ങിച്ചു കൊടുകേണ്ടി വരും പറഞ്ഞേക്കാം.
നമ്മളെ ശരിക്കങ്ങോട്ട് മനസിലായതു കൊണ്ടോ എന്തോ, പഠിപ്പിക്കുന്ന സാറ് എന്നെ കംബ്യൂട്ടറിന്റെ അടുത്ത് ഒറ്റക്കു വിട്ടിട്ട് പുറത്തു പോകത്തില്ലാ, ഇനി ഇടക്കു വല്ല ചായയോ മറ്റോ കുടിക്ക്യണം എങ്കില്‍ " ഉണ്ണി വാ... നമുക്ക് ഒരു ചായകുടിച്ചിട്ടു വരാം "എന്നും പറഞ്ഞ് കൂടെ എന്നേം വിളിക്കും. അതാകുംബ്ബോ ഒരു ചായയുടെ കാശല്ലേ പോകത്തുള്ളു.
പാവം ഞാന്‍... അല്ലെ?
Subscribe to:
Post Comments (Atom)
" ഹൊ.. ഈ ഫ്ലാറ്റ് കണ്ടു പിടിച്ചവനെ സമ്മദിക്ക്യണം, ചിലപ്പൊ പുള്ളിക്കാരന്റെ അപ്പനും വാഴക്രിഷി ഉണ്ടായിരുന്നിരിക്കും,
ReplyDeleteഅല്ല സഹികെട്ടാണല്ലോ ... ആളുകള്‍ ഓരോന്ന് കണ്ടു പിടിക്കുന്നെ?."
എന്നിട്ട് ഉണ്ണി പണി പഠിച്ചോ അതോ സാറൊരു പാഠം പഠിച്ചോ?
ReplyDelete[അക്ഷരത്തെറ്റുകള്‍ ഒരുപാടുണ്ടല്ലോ... ഇവിടെ പോയി നോക്കുന്നത് ചിലപ്പോള്‍ സഹായകമായേക്കും
@ കമന്റിനു നന്ദി ശ്രീ, അക്ഷര തെറ്റുകള്‍ തിരുത്താന്‍ ഞാന്‍ ട്രൈ ചെയുന്നുണ്ട് .
ReplyDeleteശരിയാ പാവം (കമ്പ്യൂട്ടര്‍ സാര്‍):)
ReplyDeletekollam gud sense
ReplyDelete