Saturday, June 12, 2010

ഒരു മഴയുടെ നൊബരം.





" ജോസേട്ടാ , ഒരു ചായ "


" ഉണ്ണി ഞാന്‍ ഒരു ന്യൂസ്‌ കേട്ടല്ലോ , നീ ഇവിടന്ന്‍ പോവണോ ? ".


"അപ്പൊ അറിഞ്ഞു ല്ലേ , ഈ ഒരു മാസം കൂടെ ഇവിടെ കാണു ട്ടോ. നല്ല ഒരു ഓഫര്‍ കിട്ടി , എന്നാ പിന്നെ പോകാം എന്ന് വച്ചു".


"ചെലവ് ചെയ്യണം ട്ടോ "


" അതൊക്കെ ചെയ്യാം ചേട്ടാ , ഇപ്പൊ ഒരു ചായ എടുക്കു..."


പുറത്തു മഴയുടെ ശക്തി  കൂടി വരുന്നു.


"എവിടന്നാ ഇപ്പൊ ഇങ്ങനെ ഒരു മഴ" .


"ബാംഗ്ലൂര്‍ -ലെ മഴ അങ്ങനലെ ഉണ്ണി , എപ്പളാ വരാന്ന്‍ ആര്‍ക്കും പറയാന്‍ പറ്റില്ല"


ചായയും കുടിച്ചു പുറത്തെ മഴയിലേക്ക്‌ നോക്കി ഇരിക്കുമ്പോള്‍ എന്റെ മനസ് കാലങ്ങള്‍ക്ക് പിന്നിലേക് സഞ്ചരിക്കുകയായിരുന്നു.


ഒരു കാല വര്‍ഷത്തിന്റെ പകുതിയില്‍ ആയിരുന്നു എന്റെ കലാലയ ജീവിതത്തിന്റെ ആരംഭം. അന്ന് ആദ്യമായി ഞാന്‍ കലാലയത്തിന്റെ പടികള്‍ ചവിട്ടി കയറുമ്പോള്‍ പെയ്ത മഴ ഇന്നും എന്റെ മനസ്സില്‍ നിര്‍ത്താതെ പെയ്യുന്നു.


"നവാഗതര്‍ക്ക് സ്വാഗതം " എന്ന് എഴുതിയിരുന്ന ബാനറുകള്‍ മഴയില്‍ നനഞ്ഞു കുതിര്‍നിരുന്നു. പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ നടത്തിയ സമ്മേളനം ഓടി റ്റോറിയത്തില്‍ നടകുകയാണ്. മഴയില്‍ നനഞ്ഞു ഞാനും അവിടേക്ക് കയറി. ആകെ നനഞ്ഞു നിന്നതിനാല്‍ അകത്തു ഒഴിഞ്ഞു കിടന്നിരുന കസേരകളെ അവഗണിച്ചു , വാതിലിനു അരികെ പുറത്തു പെയ്തിറങ്ങുന്ന മഴയെ നോകി ന്ല്‍ക്കുകയായിരുന്നു.


മഴയില്‍ നിന്ന് രക്ഷ പെട്ട് ഒരു പെണ്‍കുട്ടി എന്റെ കാഴ്ചക്ക് മറയായ്‌ അകത്തേക്ക് കയറി, അവള്‍ ആകെ നനഞ്ഞിരുന്നു. മുഖത്തേക്ക് വീണു കിടന്ന നനഞ്ഞ മുടി അവള്‍ ഭംഗിയായി ഒതുകി വച്ചു. കണ്‍ പീലികളില്‍ തങ്ങിനിന്ന മഴതുളികള്‍ വൈരം പോലെ തിളങ്ങുന്നുണ്ടായിരുന്നു. വിടര്‍ന്ന കണ്ണുകളും , വീതിയുള്ള നെറ്റി -യുമുള്ള ആ മുഖം എന്നെ വലാതെ ആകര്‍ഷിച്ചു.
തുടര്‍ന്നുള്ള നാളുകളില്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി. പിനീടെന്നോ എന്റെ മനസ്സില്‍ അവളുടെ സ്ഥാനം ഒരു സുഹൃത്തിനേകാള്‍ വലുതാണ്‌ എന്ന്‍ തിരിച്ചറിഞ്ഞ നാള്‍ അവള്‍ എന്നില്‍ നിന്നകന്നു.


കലാലയ ജീവിതത്തിന്റെ അവസാന നാളുകളില്‍ ക്യാമ്പസ്‌ -ന്റെ വാക മരച്ചുവട്ടില്‍ വച്ചു ഞാന്‍ അവളോട്‌ ചോദിച്ചു , നീ എന്തിനെനില്‍ നിന്നകന്നു. മൗനം മാത്രം ബാക്കി വച്ച് അവള്‍ നടന്നകലുമ്പോള്‍ ഞാന്‍ മനസിലാകിയിരുന്നു. സൗഹാര്‍ദ്ദം എന്ന വാക്കിനു പ്രണയ തേകാള്‍ ആഴ- മുണ്ടെന്നു.




" ഉണ്ണി , നീ സ്വപ്നം കാണുകയാണോ ? "


" മാനേജര്‍ നിന്നെ അനോഷിക്കുനുണ്ട് , സെര്‍വര്‍ -ല്‍ എന്തോ പ്രശ്നം ... വേഗം ചെല്ല്"




വീണ്ടും തിരക്കിന്റെ ലോകത്തേക്ക് നടന്നു കയറുമ്പോള്‍ പുറകില്‍ മഴയുടെ സംഗീതം ഒരു നൊമ്പരമായ് പെയ്തിറങ്ങുകയായിരുന്നു...

46 comments:

  1. മഴയില്‍ നിന്ന് രക്ഷ പെട്ട് ഒരു പെണ്‍കുട്ടി എന്റെ കാഴ്ചക്ക് മറയായ്‌ അകത്തേക്ക് കയറി, അവള്‍ ആകെ നനഞ്ഞിരുന്നു. മുഖത്തേക്ക് വീണു കിടന്ന നനഞ്ഞ മുടി അവള്‍ ഭംഗിയായി ഒതുകി വച്ചു. കണ്‍ പീലികളില്‍ തങ്ങിനിന്ന മഴതുളികള്‍ വൈരം പോലെ തിളങ്ങുന്നുണ്ടായിരുന്നു.........

    ReplyDelete
  2. കൊള്ളാം..ഇത്തിരി വാക്കുകളിൽ ഒത്തിരികാര്യങ്ങൾ..
    അഭിനന്ദനങ്ങൾ.

    ReplyDelete
  3. നന്നായിട്ടോ...

    ReplyDelete
  4. ആഹാ...ഇതൊക്കെയൊരു കാലം അല്ലെ..എന്നും ഓര്‍ക്കാനും മനസ്സില്‍ ഒരു നൊമ്പരം പോലെ സൂക്ഷിക്കാനും..
    പിന്നെ ഇത് പോലെയൊരു പോസ്റ്റ്‌ ഞാനും ഇന്നലെ പോസ്റ്റ്‌ ചെയ്തിരുന്നു...
    ഒരു മഴക്കാലത്ത് അവളെ ആദ്യമായി കണ്ടതിനെ കുറിച്ചും..പിന്നീട് നടന്നതും ഒക്കെ...
    ഒന്ന് വായിച്ചു നോക്കുന്നോ...
    ഇതാ ലിങ്ക്..
    http://www.kaamukavilaapam.blogspot.com/

    ReplyDelete
  5. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ..........

    ReplyDelete
  6. beena
    കമ്പർ
    Nileenam
    നിരാശകാമുകന്‍
    ഇസ്മായില്‍

    നന്ദിയുണ്ട് ട്ടോ. എല്ലാവരും ഇനിയും വരണേ...

    ReplyDelete
  7. ഇത്തിരി വാക്കിൽ ഒത്തിരി പറഞ്ഞു. കലാലയങ്ങൾ എന്നും പ്രണയത്തിന്റെയും പ്രണയ നൊമ്പരങ്ങളുടേതുമാണ്. മുൻപും ഇവിടെ വന്നിട്ടുണ്ടെന്ന് ഓർമ്മ. എഴുത്ത് തുടരുക. എല്ലാ ആശംസകളും

    ReplyDelete
  8. രസകരമായിത്തോന്നി...ഞാനീവഴി ആദ്യം...വീണ്ടുമൊരിക്കല്‍ മഴ പെയ്യുമ്പോള്‍ വരാം.

    ReplyDelete
  9. അവിടെയും മഴപെയ്യുന്നുണ്ടല്ലേ?
    ഇവിടെ ഇന്നെല തൊട്ട് നല്ല മഴ.
    മഴക്കാല പോസ്റ്റ് ഉഷാര്‍.

    തൃശ്ശൂരില്‍ നിന്നും ആശംസകള്‍
    ജെ പി അങ്കിള്‍

    ReplyDelete
  10. ഇത് പോലൊരു ബ്ലോഗ് ഹെഡ്ഡര്‍ ഉണ്ടാക്കിത്തരാമോ?

    ReplyDelete
  11. @ ജെ പി അങ്കിള്‍ , തീര്‍ച്ചയായും ഉണ്ടാകാലോ...അങ്കിളിന് ഈ ഹെഡ്ഡര്‍ ഇഷ്ടമായെങ്കില്‍ ഇത് തന്നെ എടുത്തോളു ... ഞാന്‍ ഹെഡ്ഡര്‍ നെയിം ചേഞ്ച്‌ ചെയ്തു തരാം ട്ടോ.
    ഇവിടെ ഉണ്ട് ട്ടോ ഈ ഹെഡ്ഡര്‍ http://1.bp.blogspot.com/_w533c-35u0E/TBXJOkZnmkI/AAAAAAAACPY/TWvuWSgkJGE/s1600/headerimg%2Bvenalmazha.jpg

    ReplyDelete
  12. വിനയന്‍ , മനോരാജ് , ജെ പി അങ്കിള്‍

    എല്ലാര്ക്കും നന്ദി ട്ടോ , വീണ്ടും വരണേ...

    ReplyDelete
  13. കൊള്ളാട്ടോ ....

    ReplyDelete
  14. മ്മ്... പ്രണയം നല്ല രസാ

    ReplyDelete
  15. ഇഷ്ടമായിട്ടോ
    കുറച്ചു വരികളിലുടെ കുറെ കാര്യങ്ങള്‍ പറഞ്ഞു
    ആശംസകള്‍

    ReplyDelete
  16. കിടിലം.. ഒരുപാട് ഒരുപാട് ഇഷ്ടടമായി..! :)

    ReplyDelete
  17. ഞാന്‍ ഒരു മെസ്സേജ് അയക്കാന്‍ ശ്രമ്മിച്ചു ഓര്‍കുട്ടില്‍ കൂടി.. നടക്കുന്നില്ലലോ.. ?

    ReplyDelete
  18. ഈ മഴ ഇഷ്ടമായി

    ReplyDelete
  19. @Jishad Cronic™
    @കൂതറHashimܓ
    @അഭി
    @ പുനര്‍ജനനി
    @ആയിരത്തിയൊന്നാംരാവ്

    എല്ലാര്ക്കും താങ്ക്സ് ട്ടോ , വീണ്ടും വരണേ...

    ReplyDelete
  20. ഓര്‍മ്മകള്‍ നന്നായിരുന്നു ... ആശംസകള്‍

    ReplyDelete
  21. കൊള്ളാല്ലോ കൊച്ചു കഥ, ഓര്‍മ്മക്കഥ.....സൗഹൃദത്തിന് പ്രണയത്തേക്കാള്‍ ആഴമുണ്ട്...നല്ല വരി.

    ReplyDelete
  22. മഴ …….നൊമ്പരമായി മനസ്സിൽ പെയ്ത് നിറയുന്നു……….

    ReplyDelete
  23. വേനൽ മഴ...
    താങ്കളുടെ ചെറുകഥ നന്നായിരിക്കുന്നു...
    അതിൽ ഒരു ഗുണപാഠം ഉൾക്കൊള്ളുന്നു എന്നതുകൊണ്ടാണത്..
    അതിനെ സ്വാഗതം ചെയ്യുന്നു..
    മൗനം മാത്രം ബാക്കി വച്ച് അവള്‍ നടന്നകലുമ്പോള്‍ ഞാന്‍ മനസിലാകിയിരുന്നു.
    സൗഹാര്‍ദ്ദം എന്ന വാക്കിനു പ്രണയതേകാള്‍ ആഴമുണ്ടെന്നു.

    ReplyDelete
  24. കൊള്ളാം.സംഭാഷണങ്ങൾ ഉൾപ്പെടുത്തിയത്‌ കഥയുടെ മാറ്റ്‌ കൂട്ടി

    ReplyDelete
  25. സൗഹാര്‍ദ്ദം എന്ന വാക്കിനു പ്രണയതേകാള്‍ ആഴമുണ്ടെന്നു.:)

    ReplyDelete
  26. @മരഞ്ചാടി
    @maithreyi
    @അരുണ്‍ കായംകുളം
    @sm sadique
    @ടി. കെ. ഉണ്ണി
    @S Varghese
    @Er. നവനീത് കോയിത്തട്ട
    @prasanna aryan

    എല്ലാവര്‍ക്കും നന്ദി ട്ടോ... അടുത്ത മഴയില്‍ നനയാന്‍ വീണ്ടും വരണേ...

    ReplyDelete
  27. സൗഹൃദത്തിന് പ്രണയത്തേക്കാള്‍ ആഴമുണ്ട് very true

    ReplyDelete
  28. സൗഹൃദത്തിന് പ്രണയത്തേക്കാള്‍ ആഴമുണ്ട്.വാക്കുകള്‍ വീണ്ടും ഈ ഒരാള്‍ കടം എടുക്കുന്നു.

    ReplyDelete
  29. ഹായ്,
    ഷോര്‍ട്ട് ആന്‍റ് സിംപിള്‍.
    കുറച്ച അക്ഷരങ്ങള്‍ സ്വരുകൂട്ടിവെച്ച് ഒരു നല്ല കഥ.
    സംഭവം ഇഷ്ടപ്പെട്ടു. ആശംസകള്‍.

    ഹാപ്പി ബാച്ചിലേര്‍സ്
    ജയ് ഹിന്ദ്‌.

    ReplyDelete
  30. അല്ലേലും ഈ സര്‍വര്‍ ഇങ്ങനാ മഴയില്‍ രസിച്ചിരിക്കുമ്പോഴാ അതിനു കേടാവാന്‍ കണ്ട സമയം....

    കഥ നന്നായി

    ReplyDelete
  31. പ്രണയം മഴയുടെ വൈരമണികളായ് ഹൃദയത്തിൽ നൊമ്പരമുണർത്തി.

    ReplyDelete
  32. aliyaaa...kollaam

    ReplyDelete
  33. നൊംബര മെന്ന എഴുത്ത് ശരിക്കും നൊമ്പരപ്പെടുത്തി
    പിന്നെ പ്രക്രതിയുടെ വികൃതിയും .അതിനാല്‍ പ്രകൃതിയിലേയ്‌ക്ക് വന്നാലും .
    നന്മകള്‍ നേരുന്നു.

    ReplyDelete
  34. പരുപരുത്ത ജീവിത യാഥാര്‍ത്യങ്ങളില്‍, കൊഴിഞ്ഞുപോകുന്ന ഇന്നലെകളുടെ ഓര്‍മ്മകളില്‍ പ്രണയം നമുക്ക് നല്‍കുന്ന മധുരിമ
    നുണഞ്ഞു കൊണ്ടേയിരിക്കും,ഒരു പക്ഷെ മനുഷ്യ ജീവിതത്തില്‍
    മരിക്കാത്ത ഓര്‍മയായി നില നില്‍ക്കുന്നതും,പ്രണയാനുഭൂതികള്‍ തന്നെ.

    കൊച്ചു കഥ നന്നായി
    ഭാവുകങ്ങള്‍
    ---ഫാരിസ്‌

    ReplyDelete
  35. എല്ലാവര്ക്കും നന്ദി.

    ReplyDelete
  36. ഇനിയും നനയാത്ത മഴകള്‍ എത്രയോ ...

    ReplyDelete
  37. Venalamzha.........Inium.....Manssine...kulippikkate........

    ReplyDelete
  38. oro mazhayum ormakalikku manasine kondu pokum..vezhaambal mazhakkayi kathirikuna pole njanum mazhakkayi kaathirikunu//onnu thakarthu peythenkil ente manasu nirayuvolam..

    ReplyDelete
  39. This comment has been removed by the author.

    ReplyDelete