Wednesday, June 2, 2010

ഒരു ഡിസംബറിന്റെ ഓര്‍മ്മയ്ക്ക്‌
ഡിസംബറിലെ ഒരു തണുപ്പുള്ള പ്രഭാതത്തില്‍ പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി കിടന്നു ഉറങ്ങുവായിരുന്നു ഞാന്‍.


" അനുരാഗ വിലോചിതനായി,
അതിലേറെ മോഹിതനായി..
പടിമേലെ നില്‍ക്കും ചന്ദ്രനോ തിടുക്കം..
പല നാളായ് താഴെ ഇറങ്ങാന്‍..."


"എടാ പട്ടി നിന്റെ മൊബൈല്‍ കിടന്നു ചിലക്കുന്ന കേട്ടിലെ ?  നീ അത് എടുക്കുന്നോ അതോ ഞാന്‍ എടുത്തു പള്ളേല്‍ കളയണോ."


"ആരാട.. ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് മനുഷ്യനെ ബുദിമുട്ടിക്കാന്‍ വിളിക്കുന്നെ? "


"സമയം ഒബത് കഴിഞ്ഞു നിനക്ക് വെളുക്കാന്‍ ഇനീം നേരം ഉണ്ടല്ലോ , ഞാന്‍ ഓഫീസില്‍ പോവാ... ദേ അത് വീണ്ടും അടിക്കുന്നു. എടുത്തു നോക്കടാ ആരാന്നു"


പുതപ്പു മാറ്റാതെ മൊബൈല്‍ തപ്പി എടുത്തു ചെവിക്കു മുകളിലേക്ക് വച്ചു.


"ഹല്ലോ ആരാത് ?"


" ഉണ്ണി, ഇത് ഞാനാ ജെഫ്ഫ് "


 കര്‍ത്താവേ .. മാനേജര്‍ ആയിരുന്നോ? ഹോളണ്ടില്‍ സുര്യന്‍ ഉദിച്ചു കാണത്തില്ലലോ.. ഇങ്ങേര്‍കെന്താ ഉറക്കം ഒന്നും ഇല്ലേ?.


"ഉണ്ണി, നിന്റെ ഹോലണ്ടിലെക്കുള്ള വിസയുടെ കാലാവധി കഴിഞ്ഞോ?"


"അറിയില്ല സാര്‍, ചിലപ്പോ കഴിഞ്ഞു കാണും.. നോക്കിയിട്ട് പിന്നെ പറഞ്ഞാല്‍ പോരെ?"
"പറ്റത്തില്ല, നീ ഇപ്പൊ തന്നെ നോക്കണം, ഇവിടെ ഒരു പ്രശ്നം ഉണ്ട്. നീ ഇന്ന് തന്നെ വരണം"


" സാര്‍ ഞാന്‍ വരണോ, ഈ ആഴ്ച നാട്ടില്‍ പോകാന്‍ ലീവ് ചോദിച്ചിരുന്നു..."


"നിന്റെ  ലീവ് ഒക്കെ ക്യാന്‍സല്‍... നീ ഇവിടെ വന്നെ പറ്റു, പറ്റിയ അടുത്ത വണ്ടിക്കു തന്നെ കേറിക്കോ"


പുള്ളി ഫോണ്‍ കട്ട് ചെയ്തു.


 "അപ്പൊ ലീവും പോയി..അതൊരുമാതിരി ചെയ്തതായി പോയെന്റെ മാനേജര്‍ സാറേ."


"ആരാടാ ബാത്ത് റൂമില്‍ " എന്നും ചോദിച്ചോണ്ട് ഞാന്‍ ബാത്ത് റൂമിലേക്ക്‌  ഓടി.


മൂടി പുതച്ചു കിടന്നവന്‍ ഉടുതുണി സ്ഥാനത് ഉണ്ടോ എന്ന് പോലും നോക്കാതെ ഓടുന്ന കണ്ടു സഹമുറിയന്റെ ചോദ്യം.


" എന്താടാ? എങ്ങോട്ടാ ഇത്ര വേഗത്തില്‍ ?"


"ഒന്ന് ഹോളണ്ട്‌ വരെ "


"എന്താ ? " കാര്യം മനസിലാകാതെ അവന്‍ വാ പൊളിച്ചു നിന്നു.


"പണി കിട്ടി അളിയാ.. പണി കിട്ടി . ഒരു എട്ടിന്റെ പണി..."


വേഗം കാര്യങ്ങള്‍ തീര്‍ത്തു ഓഫീസിലേക്ക് വച്ചു പിടിപ്പിച്ചു. നേരെ H R ന്റെ റൂമില്‍ എത്തി.


"ഉണ്ണി, മാനേജര്‍ വിളിച്ചാരുന്നു, നിന്റെ ഫ്ലൈറ്റ് ടിക്കറ്റ്‌ റെഡി ആയിട്ടുണ്ട്‌, പക്ഷെ ഡയറക്റ്റ് ഫ്ലൈറ്റ് ഇല്ല. ബാംഗ്ലൂര്‍  നിന്നു ഡല്‍ഹി പിന്നെ അവിടന്നു നല്ലേ രാവിലെ രണ്ടു മണിക്ക് ഹോലണ്ടിലേക്ക്. "


"ടിക്കറ്റ്‌ മാത്രേ ഉള്ളോ ? അപ്പൊ പുട്ടടിക്കാനുള്ള കാശ് ആരുതരും?"


"അതൊക്കെ തരാടാ, നീ ആക്രാന്തം കാട്ടാതെ. നീ ഡ്രസ്സ്‌ ഒക്കെ പായ്ക്ക് ചെയ്തോ ? നാല് മണിക്കാ ഡല്‍ഹിക്കുള്ള ഫ്ലൈറ്റ്. "


"പിന്നെ .. ഡ്രസ്സ്‌ പായ്ക്ക് ചെയ്യുന്നു? കാലത്തേ എന്തെങ്കിലും കഴിക്കാന്‍ ഉള്ള സമയം പോലും കിട്ടിയില്ല.  ഇനി പാക്കിംഗ് ഒന്നും ഇല്ല ! ഉള്ളതൊക്കെ ഒരു ബാഗില്‍ എടുത്തിട്ടു പോകും, അത്രതന്നെ."


"എന്നാ നീ താഴെ കാഫിട്ടെരിയയില്‍ പോയി വലതും കഴിചിച്ചിട്ടു വാ. ഞാന്‍ അപ്പോളേക്കും പേപര്‍ എല്ലാം ശെരിയാക്കി വക്കാം."


വയറ്റില്‍ കാറ്റ് കയറുന്നതിനു മുമ്പ് നേരെ കാഫിട്ടെരിയയിലേക്ക്  വച്ച് പിടിപ്പിച്ചു.


"ചേട്ടാ, ചൂടായിട്ടു രണ്ടു ദോശ വേഗം എടുത്തേ "


"എന്താ ഉണ്ണി കാലത്തേ തന്നെ, നിന്നെ ഈ ടൈമില്‍ ഓഫീസിലെ കാണാറില്ലലോ ... "


"എന്ത് ചെയ്യാനാ ചേട്ടായി ഇനി പത്ത് ദിവസത്തേക്ക് എന്നെ ഇന്ത്യയിലേ കാണത്തില്ല "


"എന്താടാ പണി കിട്ടിയോ "


"കിട്ടി അണ്ണാ കിട്ടി നല്ല എട്ടിന്റെ പണി "


എന്തോ ഇന്ന് ദോശക്കു നല്ല സ്വാദ് , ഇനി ഇത് പോലെ വല്ലതും കിട്ടനെ പത്ത് ദിവസം കഴിയണ്ടേ. കഴിഞ്ഞ തവണ ഹോളണ്ടില്‍ ചെന്ന് അവിടത്തെ സാന്‍ഡ് വിച്ചും ഉരുള കിഴങ്ങും കഴിച്ചു മടുത്തു. അന്ന്  ഓഫീസില്‍ ഉള്ള ആരോ പറഞ്ഞ അവിടത്തെ ഒരു ഇന്ത്യന്‍ ഹോട്ടലില്‍ ഒന്ന് കയറിയതിന്റെ  ഏന്നക്കേടു ഇപ്പോളും മാറിയിട്ടില്ല. ബിരിയാണി എന്നും പറഞ്ഞു കൊണ്ടുവന്നു വച്ച സാധനം കുറച്ചു കഴിച്ചപോ തന്നെ വാളുവക്കാന്‍ തോന്നി. പച്ച ചോറില്‍ മസാല പുരട്ടി വേവാത്ത ചിക്കന്‍ ഇട്ട ഒരു സാധനം. ഇവിടെ എങ്ങാനും ആയിരുന്നെ അത് ഉണ്ടാക്കിയവനെ കൊണ്ട് തന്നെ അത് മുഴുവന്‍ കഴിപ്പിചേനെ. ഭാഷ അറിയാന്‍ പാടില്ലാത്ത സ്ഥലമല്ലേ , എന്തിനാ വെറുതെ ഡച്ച് കാരുടെ തല്ലു മേടിച്ചു വീട്ടില്‍ കൊണ്ടുപോകുനെ എന്ന് വിചാരിച്ചു മാത്രം ഒന്നും മിണ്ടാതെ ഇറങ്ങി പോന്നു.


പേപ്പര്‍ വര്‍ക്ക് എല്ലാം ശരിയാക്കി ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ സമയം ഒന്ന് . സഹമുറിയന്റെ കാറില്‍ നേരെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട്‌ -ലേക്ക് .  ഡൊമെസ്റ്റിക്ക് ഫ്ലൈറ്റ്  ആയകൊണ്ടാകും ഒരു ബോഞ്ചി വെള്ളം മാത്രം തന്നു എയര്‍ ഹോസ്റെസ്സ്  നമ്മളെ  പറ്റിച്ചു.  ഡല്‍ഹി എത്തിയിട്ട് ഒന്ന് ചൂടാക്കം എന്ന് സമാധാനിച്ചു കിടന്നുറങ്ങി.


ഡല്‍ഹിയില്‍ നല്ല തണുപ്പാണ്, എയര്‍ പോര്‍ട്ട്‌ ന്റെ പുറത്ത് വന്നു ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. ഇരുപത്തു പായ്ക്ക് ആണ് ബാംഗ്ലൂരില്‍ നിന്ന് വാങ്ങി ബാഗില്‍ വച്ചേക്കുന്നെ, ഹോളണ്ടില്‍ നിന്ന് സിഗരറ്റ് വാങ്ങിച്ചാല്‍ ഞാന്‍  കുടുംബം വിക്കേണ്ടി  വരും.  നാളെ രാവിലെ രണ്ടു മണി വരെ സമയം ഉണ്ട് , ടാക്സി വിളിച്ചു നേരെ  ഒരു ഹോട്ടലില്‍ പോയി റൂം എടുത്തു. ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി , ടീ വീ ചാനല് കളിലൂടെ ഒരു ഒറ്റ പ്രദിക്ഷണം നടത്തി, അപ്പോളേക്കും ഡ്രൈവര്‍ കാറുമായി വന്നു. വീണ്ടും എയര്‍ പോര്‍ട്ട്‌ -ലേക്ക്  .


ഹോളണ്ടിലെക്കുള്ള യാത്ര സുഖമായിരുന്നു. ഫ്ലൈറ്റ് -ല്‍ നിന്ന് കിട്ടിയ ബിയര്‍ എല്ലാം ചുമ്മാ ഗുമ ഗുമ ന്നു അടിച്ചു ഒറങ്ങി  പോയതുകൊണ്ട്  ആമ്സ്റെര്‍ ഡാമില്‍ എത്തിയതറിഞ്ഞില്ല.


പാസ്‌ പോര്‍ട്ട്‌ കണ്ട്രോള്‍ -ല്‍ നല്ല തിരക്ക് , എന്റെ ഊഴം ആവുനതും കത്ത് അവിടെ കുറ്റിയടിച്ച്  നിന്നു .  നല്ല നല്ല ചരക്കു പെണ്ണുങ്ങള്‍ ഒരുപാടുള്ള സ്ഥലം ആണല്ലോ വെറുതെ നിക്കുമ്പോള്‍ ഒരു നയന സുഖം ആയിക്കോട്ടെ എന്ന് വിചാരിച്ചു ഒരണത്തെ  പോലും വിടാതെ കണക്കെടുതോണ്ടിരിക്കുവയിരുന്നു. എവിടന്നോ ഒരു പോലീസ് കാരന്‍ ( എയര്‍ പോര്‍ട്ട്‌ സെക്യൂരിറ്റി എന്നും പറയാം ) വന്നു എന്റെ പാസ്‌ പോര്‍ട്ട്‌ മേടിച്ചു നോകീട്ടു അയാളുടെ പുറകെ ചെല്ലാന്‍ പറഞ്ഞു.


പണിയായോ എന്റെ കര്‍ത്താവെ. വായ്നോട്ടം ഒക്കെ ഒരു കുറ്റമാണോ? എന്നെ പുള്ളിക്കാരന്‍ ഒരു മുറിയില്‍ കൊണ്ട് പോയി ഇരുത്തി , എന്നിട്ട് ഒരു തോക്കെടുത്ത് മേശയുടെ മുകളില്‍ വച്ചു, ഇത്രേം കൂടി ആയപ്പോ എന്റെ സകല ധൈര്യവും പമ്പയും പിന്നെ മണി മലയാറും കടന്നു. ഇനി ഞാന്‍ വല്ല തീവ്രവാദി ആണെനെങ്ങനും ഇവര്‍ക്ക് തോന്നികന്നുമോ. ജന്മന ഒരു ചെറിയ കള്ളലക്ഷണം മുഖത്ത് ഉണ്ടെന്നും , അത് മുഖത്ത് മാത്രേ ഉള്ളെന്നും ഞാന്‍ ഒരു പാവം ആണെനുമൊക്കെ പറയണം എന്നുണ്ടയിരുന്നു, പക്ഷെ പേടിച്ചിട്ടു പുറത്തേക്കു ശബ്ധത്ത്തിനു പകരം വെറും കാറ്റ്  മാത്രമാണ് വന്നത്.


വെറുതെ വീട്ടില്‍ കിടന്നു സുഖമായി ഉറങ്ങികൊണ്ടിരുന്ന എന്നാ വിളിച്ചുണര്‍ത്തി ജയിലില്‍ ഇടീക്കുമോ. ഒരു നിമിഷം കൊണ്ട് ഞാന്‍ ശെരിക്കു വിയര്‍ത്തു , എന്റെ കാര്യം മൊത്തത്തില്‍ പോകാ. ഇനി അമ്മച്ചി ഉണ്ടാകുന്ന മീന്‍കറി എങ്ങനെ കഴിക്കും, കൂട്ടുകാരുടെ ഒപ്പം എങ്ങനെ സൊറ പറഞ്ഞു വെള്ളമടിക്കും, ഷാജി മെസ്സിലെ ബീഫ് എങ്ങനെ കഴിക്കും .... എനിങ്ങനെ ഒരുപാടു കാര്യങ്ങള്‍ എന്റെ മനസിനെ വിഷമിപ്പിച്ചു. നാളെ നാട്ടിലെ പേപ്പറില്‍ വാര്‍ത്ത‍ വരുമായിരിക്കും , "മലയാളി യുവാവ് ഹോളണ്ടില്‍ ആരെസ്ട്ടില്‍". നാട്ടിലെ ചാനലുകള്‍ ഇതിനെ പറ്റി  ഒരു ലൈവ്  ഷോ തന്നെ നടത്തും. അവസാനം എന്റെ കട്ടേം പടവും മടങ്ങും.


എന്റെ ചിന്തകള്‍ ഇങ്ങനെ കടും മേടും കയറി ഇറങ്ങി കൊണ്ടിരുന്നു.


"ഗീഫ്  മി  ഈന്‍  ബീട്ജെ  വാട്ടര്‍ ...." ( സാറേ  കുറച്ചു വെള്ളം തരുമോ  )


പോലീസ് കാരന്‍ മനുഷ്യ പറ്റുള്ള കൂട്ടത്തിലാ, പുള്ളി ഒരു ഗ്ലാസ്‌ വെള്ളം കൊണ്ട് വന്നു തന്നു. പിന്നെ അങ്ങോട്ട്‌ ചോദ്യങ്ങളുടെ പൂരമായിരുന്നു. തിരുവമ്പാടിയും പാറമേല്‍ കാവും മാറ്റുരക്കുന്ന പോലെ എന്റെ ചുറ്റിനും മൂന്നാല് പോലീസ് കരിരുന്നു ചോദ്യങ്ങളുടെ അമിട്ടുകള്‍ പൊട്ടിക്കുകയായിരുന്നു.


"അതെ , ഇല്ല , ഉണ്ടായിരുന്നു, ഇപ്പൊ ഇല്ല , കാണുമായിരിക്കും , എനിക്കറിയത്തില്ല " എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ ഞാന്‍ പറയുമ്പോള്‍ ജീവിതത്തില്‍ ഇതുവരെ കാണിക്കാതെ വച്ചിരുന്ന എല്ലാ  ബഹുമാവവും ഞാന്‍ അതില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു . അവസാവം ഞാന്‍ ഒരു പാവം ആണെന്നും , തീവ്രവാദി ആവാനോന്നും എന്നെ കൊണ്ട് പറ്റത്തില്ല എന്ന് മനസിലാകി അവര്‍ എന്നോടു  പൊക്കോളാന്‍ പറഞ്ഞു.


ഫ്ലൈറ്റ് വന്നിട്ട്  മണിക്കൂര്‍ ഒന്നായിട്ടും എന്നെ പുറത്തേക്കു കാണാതെ വിഷമിച്ചു നിക്കുന്ന മാനേജര്‍ നെ   ആണ് പുറത്ത് വന്നപോ കണ്ടത് .


" ഫ്ലൈറ്റ് എങ്ങിനെ ഉണ്ടായിരുന്നു " മാനേജര്‍ ടെ ചോദ്യം.


"വളരെ നന്നായിരുന്നു , ബെഗ്രിജ്പ്  മി  ഈന്‍ സിഗരറ്റ് " - ഒരു സിഗരറ്റ് തന്നെ മാഷെ .


രാവിലെ സഹമുറിയന്റെ തെറി കേട്ടപോലെ വിചാരിച്ചതാ ഇന്നത്തെ ദിവസം നായ നക്കും എന്ന്.


ഇനി ഹോട്ടെലില്‍ പോയി ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി കുറച്ചു നേരം റസ്റ്റ്‌ എടുക്കാം എന്ന് വിച്ചരിചിരികും ബോ  മാനേജര്‍ ടെ വക ഒരു അമിട്ട് , കൂട്ട വെടിക്ക് അവസാനം പൊട്ടിക്കുന്ന പോലെ .


"ഉണ്ണി, നമ്മള്‍ നേരെ ഓഫീസിലേക്കാണ് പോകുന്നെ... ഇഷ്യൂ സോള്‍വ്‌ ചെയ്തത് കഴിഞ്ഞിട്ട് വൈകീട്ട് റൂമിലേക്ക്‌ പോകാം."


അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ തീരു...

****************************************************

34 comments:

 1. മൂടി പുതച്ചു കിടന്നവന്‍ ഉടുതുണി സ്ഥാനത് ഉണ്ടോ എന്ന് പോലും നോക്കാതെ ഓടുന്ന കണ്ടു സഹമുറിയന്റെ ചോദ്യം.

  " എന്താടാ? എങ്ങോട്ടാ ഇത്ര വേഗത്തില്‍ ?"

  "ഒന്ന് ഹോളണ്ട്‌ വരെ "

  ReplyDelete
 2. " എന്താടാ? എങ്ങോട്ടാ ഇത്ര വേഗത്തില്‍ ?"

  "ഒന്ന് ഹോളണ്ട്‌ വരെ "

  കലക്കീട്ടാ.....

  ReplyDelete
 3. അപ്പോ അണ്ണന്‍ പോളണ്ടിലൊക്കെ പോയിട്ടുണ്ടല്ലേ..??
  ഇഗ്ലീഷൊക്കെ നല്ല പൊളപ്പനായിട്ട് പറയുമല്ലേ...!!
  പറഞ്ഞത് നന്നായി എനിക്കറിയത്തില്ലായിരുന്നു..
  (ചുമ്മാ പറഞ്ഞതാണ് ട്ടോ)

  എഴുത്ത് കൊള്ളാം, .. :)

  ReplyDelete
 4. ഓസിനു ഹോളണ്ടില്‍ പോയതും പോരാ കുറ്റം പറയുന്നോ?
  :)

  ReplyDelete
 5. @ Naushu
  Thanks ഉണ്ടാട്ടോ... :)

  @ Hashim
  ഡച്ചും അത്യാവശ്യം പറയും ട്ടോ. (ചുമ്മാ പറഞ്ഞതാ :) )
  Thanks ഉണ്ടാട്ടോ.

  @ അരുണ്‍
  കുറ്റം പറയുക എന്നത് മലയാളീ ടെ ശീലം അല്ലെ മാഷെ. ചുമ്മാ കിടക്കട്ടെ ന്നെ ...
  Thanks ഉണ്ടാട്ടോ :)

  പിന്നെ വന്നു വായിച്ചു പോയ എല്ലാവര്ക്കും Thanks ട്ടോ

  ReplyDelete
 6. ഊം...പോയിട്ടുണ്ട്...പോയിട്ടുണ്ട്....ഹോളണ്ടിലൊക്കെ പോയിട്ടുണ്ട്......രസം പിടിച്ചു വരുന്നു ...സസ്നേഹം

  ReplyDelete
 7. നന്നായിട്ടുണ്ട്.... ഭാഷ കൊള്ളാം......

  ReplyDelete
 8. @ യാത്രികന്‍, @ അനാമിക,

  താങ്ക്സ് ഉണ്ടേ :)
  വീണ്ടും വരണം ട്ടോ.

  ReplyDelete
 9. കൊള്ളാട്ടോ...
  ന്നാലും ഓണ്‍സൈറ്റ് കിട്ടിയവരെ കാണുമ്പോള്‍ അസൂയ തോന്നുണു. എല്ലാരും ചെയ്യുന്നത് ഒരേ അടിമപ്പണീ. അത് പറന്നു പോയി ഹൈ ഫൈ ആയിട്ട് ചെയ്യുമ്പോ അങ്ങനെയെങ്കിലും ഒരു രസം ഉണ്ടാവില്ലേ??? ഉവ്വോ.. ഇല്ലേ.. ഏ ഏ..

  ReplyDelete
 10. ഹോളണ്ടില്‍ ഒരു ദോശയ്ക്ക് എന്താ വില.
  :)
  രസകരമായി ചെക്കാ...
  അടുത്തത് പോരട്ടെ

  ReplyDelete
 11. @ രഘു.
  അതെ അതെ നല്ല രസമാണ്, നേരിട്ട് തെറി കേള്‍ക്കുന്നതിന്റെ രസം.
  താങ്ക്സ് ഉണ്ടാട്ടോ :)

  @ മനു ചേട്ടാ,

  അവിടന്നു ദോശ കൂടി കഴിക്കാന്‍ ഉള്ള മന കരുത്തു ഇല്ലാരുന്നു. അടുത്ത തവണ പോകും പോ ചോദിച്ചിട്ട് പറയാം .എന്നാലും കഴിക്കാന്‍ മേല. ;)
  താങ്ക്സ് ഉണ്ടാട്ടോ :)

  ReplyDelete
 12. ലവിടമൊക്കെ ഒന്ന് കണ്ടാല് കൊള്ളാമെന്നുണ്ട്, നടക്കുമോ ആവോ. ആ 'ഒന്ന് ഹോളണ്ട് വരെ' എന്നത് കേട്ട് കൂട്ടുകാരന് ഞെട്ടിയിട്ടുണ്ടാകും അല്ലെ..?

  ReplyDelete
 13. @Pd, നടക്കാതെ പിന്നെ, തീര്ച്ചയായും നടക്കും ട്ടോ.
  ഇനിയും ഈ വഴി വരുക. താങ്ക്സ് ട്ടോ .

  ReplyDelete
 14. എഴുത്ത് രസമായിട്ടുണ്ട്.

  ReplyDelete
 15. ഞാന്‍ വിചാരിച്ചു പോളണ്ട് ആണെന്ന് ..അതിനെ കുറിച്ച് മിണ്ടരുത്

  ReplyDelete
 16. എഴുത്ത് രസമായിട്ടുണ്ട്.

  ReplyDelete
 17. @ ശ്രീ , നന്ദിയുണ്ട് ട്ടോ.

  @ ഏറക്കാടന്‍, പോളണ്ടിനെ കുറിച്ച് പറയാനുള്ള രാഷ്ട്രീയ ബോധം എനിക്ക് ഇല്ലാട്ടോ.... :)
  താങ്ക്സ് ഉണ്ടാട്ടോ :)

  @ ലച്ചു , താങ്ക്സ് ട്ടോ.

  എല്ലാരും വീണ്ടും വരണേ.

  ReplyDelete
 18. നല്ല എഴുത്താണ്. ഇഷ്ടപ്പെട്ടു.

  ReplyDelete
 19. കൊള്ളാം ഇഷ്ടപ്പെട്ടു. എഴുത്ത്.

  ReplyDelete
 20. ഒരു മേശയുടെ ചുറ്റുമിരുന്നല്ലെ ചോദ്യം ചെയ്തത്......!!?
  തുണി അഴിച്ചൊന്നും നോക്കിയില്ലല്ലൊ...!!?
  ഭാഗ്യവാൻ....

  ReplyDelete
 21. അണ്ണാ എന്നിട്ട് ഇപ്പൊ ഹോളണ്ടില്‍ തന്നെ ... വരണില്ലെ

  ReplyDelete
 22. നന്നായി എഴുതി ഉണ്ണീ
  :-)

  ReplyDelete
 23. @ കുമാരേട്ടാ,
  താങ്ക്സ് ട്ടോ , വീണ്ടും വരണം.

  @ വീ കെ , അപ്പൊ അങ്ങനെ ഒരു അനുഭവം ഉണ്ടല്ലേ, ചിന്നു വിന്റെ നാട്ടില്‍ ഒരു പോസ്റ്റ്‌ അതിനെ പറ്റി പ്രതീഷിക്കുന്നു ട്ടോ.
  താങ്ക്സ് ട്ടോ , വീണ്ടും വരണം.

  @ ഒഴാക്കാന്‍ , ഞാന്‍ നാട്ടില്‍ വന്നു ട്ടോ. ഇനി എപ്പോഴാണാവോ അടുത്ത കോള്‍.
  താങ്ക്സ് ട്ടോ , വീണ്ടും വരൂ ട്ടോ.

  @ ഉപാസന ,
  താങ്ക്സ് ട്ടോ. വീണ്ടും വരണം .

  ReplyDelete
 24. രസമായി എഴുതി.
  പോയി വന്നോ അതോ പോകുന്നോ?
  ഭാവുകങ്ങള്‍.

  ReplyDelete
 25. തോക്ക് എടുത്ത് മേശപ്പുറത്ത് വെച്ചപ്പഴെ ഞാനും ഞെട്ടി.
  കൊള്ളാം ; യാത്രാ വിവരണം.

  ReplyDelete
 26. parichithamaaya chila anubhavangalude choorundu...
  athinte narmmavum...:)

  ReplyDelete
 27. നല്ല എട്ടിന്റെ പണി...... കൊള്ളാം

  ReplyDelete
 28. ഹോള്‍ ഉണ്ട്............. യാത്ര കൊള്ളാം

  ReplyDelete
 29. സഖാവേ, ബെഗ്രിജ്പ് മി ഈന്‍ 'തീപ്പെട്ടി'....

  ReplyDelete
 30. ബീഡിയുണ്ടോ സഗാവേ...ഒരു തീപ്പെട്ടി.....?

  ReplyDelete
 31. ഹോളണ്ടിന്‌ അത് ദുരിതകാലമായിരുന്നു.
  പോയി വന്ന്ത് നന്നായി.
  ഇങ്ങളിങ്ങ് പോന്നല്ലോ
  ഇല്ലേല്‌ എന്റെ ഓറഞ്ച് പട ആദ്യറൊഉണ്ട് കഴിഞ്ഞ് നാട് പിടിച്ചേനേ

  ReplyDelete
 32. ഹോളണ്ടിനും കഷ്ടകാലമാണെന്ന് തോന്നുന്നു..

  ReplyDelete
 33. യത്രാനുഭവം നന്നായി വിവരിച്ചിരിക്കുന്നു..
  ആശംസകൾ.

  ReplyDelete