Sunday, August 30, 2009

കെമിസ്റ്റ്ട്രീ ലാബ്ബിലെ പരീക്ഷണങ്ങള്‍

ത്താം ക്ലാസിലെ ആയാലും ഇന്റെറിന്റെ ആയാലും ഇനി ഇപ്പൊ ഡിഗ്രീടെ ആണേലും പരീക്ഷാ റിസള്‍ട്ട് വരുന്നതിന്റെ ഒരാഴ്ച്ച മുന്നേ വീട്ടില്‍ ടെന്‍ഷന്‍ കൂടും, എനിക്കല്ലാ... പപ്പാക്കും മമ്മാക്കും... ഹാ.. കാശുമൊടക്കുന്നവനല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയത്തുള്ളു. എന്നാ നമ്മക്ക് ആ ഒരു ടെന്‍ഷന്‍ ഒട്ടും ഇല്ലാ.. അതു ഞാന്‍ പഠിച്ചതു കൊണ്ട് ഒന്നും അല്ലാട്ടോ... ഷാരിലമ്മ എന്നെ കൈവിടത്തില്ലാ എന്നു നമുക്കറിയാം. നാട്ടില്‍ കാളകളിച്ചു നടന്ന എനിക്ക് ഒരു ജോലിക്കിട്ടിയതും ഇപ്പൊ ബാംഗ്ലൂരില്‍ മുട്ടില്ലാതെ ജീവിച്ചു പോകുന്നതും എല്ലാം ആ അമ്മേടെ കടാഷം എന്നല്ലാതെ മറ്റൊന്നും എനിക്ക് പറയാന്‍ പറ്റത്തില്ല.

അങ്ങനെ പത്താം ക്ലാസിലെ റിസള്‍ട്ട് വന്ന സമയം. ഇനി ഇപ്പൊ ഇന്റെര്‍ന്നു പോണം പക്ഷേ എതു ഗ്രൂപ്പാ എടുക്കാ?. ഈ പാറ്റേനേം തവളേനേം കീറിമുറിക്കുന്ന പണി നമ്മുക്ക് പറ്റത്തില്ല, പകരം വല്ല കോഴിയോ മറ്റോ ആണെ ഒരു കൈ നൊക്കാം അതാകുംബോ നല്ല എക്സ്പ്പീരിയന്‍സ് ആണല്ലോ. പിന്നെ നോക്കീട്ട് ആകെ മാക്സ് കബ്യൂട്ടര്‍ പിന്നെ മാക്സ് ഹോം സയന്‍സ്, ഇതില്‍ ഏതായാലും കൊഴപ്പമില്ലാ. എനിക്ക് കബ്യൂട്ടറില്‍ ഉള്ള മുന്‍ കാല പരിചയം വച്ചും ( അതു ഞാന്‍ പിന്നെ പറയാട്ടോ. ) ഭാവിയില്‍ മകന്‍ ഒരു കബ്യൂട്ടര്‍ എഞ്ജിനീയര്‍ ആയാലോ എന്നൊക്കെ സ്വപ്പനം കണ്ടു നമ്മേ ആഗ്രൂപ്പില്‍ കയറ്റി.

ക്ലാസ്സ് തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോ ഞങ്ങള്‍ കുറച്ചുപേര്‍ക്ക് ക്ലാസ്സിന്റെ അകത്തിരുന്നു മടുത്തു, പിന്നെ ഇടക്കിടെ നാം പുറത്തു നിന്നായി പഠിപ്പ്. അതിനു ഞങ്ങളേ സഹായിച്ചത് കെമിസ്റ്റ്ട്രീ ടീച്ചറാണ്. പണ്ടേ എന്തോ കെമിസ്റ്റ്ട്രീന്നു പറയണ സാധനം നമ്മുടെ തലയില്‍ കേറത്തില്ല. ടീച്ചര്‍ ക്ലാസില്‍ വരുന്നു ചോദ്യോത്തര പരുപ്പാടി ആരംഭിക്കുന്നു ഞങ്ങള്‍ ഓരോരുത്തരായി പുറത്തു പോകുന്നു. പിന്നെ പിന്നെ ടീച്ചര്‍ വരുന്നതു കാണുബോഴേക്കും ഞങ്ങള്‍ പുറത്തേക്ക് എഴുനെള്ളാന്‍ റെഡിയായി നില്‍ക്കും.

നമ്മുടെ അടുത്ത പേടി സ്വപ്പനം ആണു ലാബ്ബ്, ക്ലാസ്സില്‍ കയറിയാല്‍ അല്ലെ വല്ലതും പടിക്ക്യാന്‍ പറ്റത്തുള്ളു. ലാബില്‍ കയരുന്നതിനു മുബ്ബ് ഒരു പത്തുമിനിട്ട് പുറത്തു നിന്ന് പ്രാര്‍ത്ഥന പതിവാണു, വേറേയൊന്നുമല്ല ഇന്നെ ങ്കിലും ആ സാള്‍ട്ട് എനിക്കു മനസിലാക്കി തന്നെ ദൈവമേ, ഒരു ട്ടെസ്റ്റൂബ്പോലും പൊട്ടിക്ക്യാന്‍ ഇടവരുത്തല്ലെ. പക്ഷെ ദൈവാനുഗ്രഹം കൊണ്ടു ഇതു വരെ ഞാന്‍ ഒരു റ്റെസ്റ്റ് പോലും നേരാം വണ്ണം ചെയ്തിട്ടില്ല എന്നാല്‍ ധാരാളം പെപ്പറ്റും റ്റെസ്റ്റൂബ്ബും ഒക്കെ പൊട്ടിക്ക്യന്‍ സാധിച്ചിട്ടുണ്ട് താനും. ഓരോന്നു പൊട്ടിക്കും ബോഴും ഞാന്‍ ടീച്ചറിനെ ദയനീയ മായി ഒന്നു നോക്കും. പൊട്ടിച്ചോ പൊട്ടിച്ചോ നീ ആഒരു കാര്യമെങ്കിലും ക്രത്യമായി ചെയുന്നുണ്ടല്ലോ എന്ന ഭാവമായിരിക്കും ടീച്ചറിന്റെ മുഖത്ത് അപ്പൊ. പിന്നെ അടുത്ത് നില്‍ക്കുന്ന കുട്ടിയോട് " മോളെ അഞ്ജു, ഇതെങ്ങനാ ചെയുന്നെന്നു ഒന്നു പറഞ്ഞുതാടി. വൈകീട്ട് ഇക്കേടെ കോര്‍ണ്ണറ് കഫേന്നു മില്‍ക്ക് ഷേക്ക് വാങ്ങിതരാടി" എന്നൊക്കെ പറഞ്ഞ് അവളെ കൊണ്ട് സംഭവം ശരിയാക്കിയെടുക്കും.

അങ്ങനെ ഓരോരുത്തരുടെ സഹായ സഹകരണങ്ങള്‍ കൊണ്ട് എന്റെ ലാബിങ്ങ് മുട്ടില്ലാണ്ട് പോയി, അവസാനം ലാബ്ബ് എക്സാമും ഇങ്ങെത്തി. പുറത്തുനിന്നുള്ള ഏതോ ഒരു ടീച്ചറാണു വറുന്നേന്നും, ആളു ഭയങ്കര സാധനമാ എന്നൊക്കെ കേട്ടപ്പോ ഇതു വരെ എന്നെ ലാബ്ബിങ്ങില്‍ സഹായിച്ച എല്ലാവരും കൈ മലര്‍ത്തി കാണിച്ചു. പരീക്ഷ തുടങ്ങി സമയം കൊറെ കഴിഞ്ഞിട്ടും സാള്‍ട്ട് കുപ്പിയും കയ്യില്‍ പിടിച്ച് ഇനിയെന്താ ചെയ്യണ്ടേ എന്നറിയാതെ മുകളിലേക്കും നോക്കിനിന്ന എന്നോട് ടീച്ചറ് വന്നു ചോദിച്ചു.

"എന്താ ഒന്നും ചെയ്യാണ്ടു നിക്കണേ... ഇനി വലതും വേണോ?"

ഇതെങ്ങനാ ചെയുന്നെന്നു ഒന്നു പറഞ്ഞു തരാമോന്ന് ചോദിക്യണ്ണം ന്നുണ്ടായിരുന്നു. പക്ഷേ വായീന്നു വന്നത് " വേണ്ടാ...."

" എന്നാ പിന്നെ വേകം ചെയ്തു തുടങ്ങു, സമയം പോണൂ..." എന്നും പറഞ്ഞ് പുള്ളിക്കാരി അങ്ങ് പോയി.

ഇടക്കു അടുത്ത് നിന്ന കുട്ടി എന്നെ നോക്കുന്നതു കണ്ട് ഞാന്‍ ഒരു സഹായതിന്നായി അങ്ങോട്ട് നോക്കി, " ശ്... ശ്..., എന്നെ ഒന്നു ഹെല്പ്പൂ.... " എവിടെ കേള്‍ക്കാന്‍. ഞാന്‍ പിന്നേം വിളിച്ചു... ഇത്തവണ ഇത്തിരി ഒച്ച കുടിപോയി, അതു ടീച്ചര്‍ കേട്ടു.

"ഇയാളുടെ പേരന്താ?"

" ഉണ്ണി... "

"എന്താ തനിക്ക് ഒറ്റക്കു ചെയ്യാന്‍ അറിയത്തില്ലെ? എന്തിനാ മറ്റുള്ളവരെ വിളിക്ക്യണേ..."

ഇനി നിന്നാ പ്രശ്നമാവുംന്ന് കരുതി ഞാന്‍ തന്നെ ടീച്ചറിനോട് കാര്യം പറഞ്ഞു, എന്റെ നിസഹായ അവസ്ഥ കണ്ട് ടീച്ചറുടെ മനസലിഞ്ഞു അങ്ങനെ ഞാന്‍ രക്ഷപെട്ടു. പുള്ളിക്കാരിതന്നെ എനിക്ക് എന്താ ചെയ്യണ്ടേന്ന് പറഞ്ഞു തന്നു, ദൈവത്തിനു സ്തുതി ഒപ്പം ആ ടീച്ചര്‍ക്കും. അന്നു ലാബ്ബില്‍ നിന്നിറങ്ങുംബോ തീരുമാനിച്ചതാ ഇനിമേലാ കെമിസ്റ്റ്ട്രീ എന്നു പറയണ സാധനം കൈകൊണ്ടു തൊടിലാന്നു.

ആ കാലത്തിന്റെ ഓര്‍മ്മ കൂട്ടില്‍ തെളിയുന്ന ഒരു മുഖമുണ്ട്, നല്ല വെളുത്ത് മെലിഞ്ഞ നീളമുള്ള ഒരു പെണ്‍ കുട്ടിയുടെ മുഖം. പേരു ലീന ഒരു കോട്ടയം കാരി അച്ചായത്തി കുട്ടി, അവളുടെ " എന്നാന്നെ... പോന്നേ..." എന്നൊക്കെയുള്ള കൊഞ്ചല്‍ കലര്‍ന്ന കോട്ടയം ഭാഷ കേള്‍കാന്‍ എന്തു രസമായിരുന്നു. അവളെ അതും പറഞ്ഞ് എത്ര കളിയാകിയിരിക്കുന്നു, അവസാനം ഓട്ടോഗ്രഫിന്റെ ഏതോ ഒരു പേജില്‍ " നീ എന്നെ മറക്കുമോടാ..." എന്നെഴുതിയിട്ട് അവള്‍ പോയി.

വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി, ഇപ്പൊ അതൊക്കെ ഓര്‍ക്കുംബോ മനസില്‍ എന്തോ ഒരു നൊസ്റ്റാള്‍ജിയാ പോലെ. ഇപ്പൊ ആരെങ്കിലും കോട്ടയം ഭാഷപറഞ്ഞുകേട്ടാല്‍ ഒരു നിമിഷം ഞാന്‍ ആ അച്ചായത്തികുട്ടിയെ ഓര്‍ത്തുപോകും, പിന്നെ ഒരിക്ക്യലും തിരിചു വരാത്ത എന്റെ ആ സുവര്‍ണ്ണ കാലത്തേയും. ഓര്മ്മകള്‍ മരിക്ക്യാത്തിരിക്ക്യട്ടെ.....

4 comments:

 1. valare nalla experience etha aa veluthu melinju neelamulla kottayam kari penkutti

  ReplyDelete
 2. കെമിസ്ട്രി ലാബിലെ പരീക്ഷണങ്ങള്‍ നന്നായിട്ടുണ്ട്. എന്നാലും കെമിസ്ട്രി ടീച്ചറെ പാട്ടിലാക്കിയാതിന്റെ കെമിസ്ട്രി മനസിലായില്ല.....അതും ഒരു പരീക്ഷണമായിരുന്നു അല്ലെ? :-)

  ReplyDelete
 3. നല്ല വായനാനുഭവത്തിനു നന്ദി.
  പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

  http://tomskonumadam.blogspot.com/

  പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
  വീണ്ടും ആശംസകള്‍..!!

  ReplyDelete
 4. ഒരു നിമിഷം സുഹൃത്തേ,
  നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
  താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

  അമ്മ നഗ്നയല്ല

  ReplyDelete