Saturday, May 22, 2010

പിള്ളേരെ പിടുത്തക്കാര്‍ വരുന്നുണ്ടേ.. : തൊട്ടാവാടി പൂക്കള്‍ 2

വയലും അബലങ്ങളും കുളങ്ങളും എല്ലാം നിറഞ്ഞ എന്റെ ഗ്രാമം, തൃപ്പൂണിത്തുറ യ്ക്കടുത്ത്  ഏരൂര്‍ എന്ന് വിളിക്കുന്ന എന്റെ കൊച്ചു ഗ്രാമം. അവിടത്തെ ഒരു പഴയ പള്ളികൂടമാണ് തൊണ്ടൂര്‍ കോളേജ്. വെറും നാലാം തരം വരെ ഉള്ള ഈ പള്ളിക്കൂടം എങ്ങനെയാണു കോളേജ് ആയെ എന്ന് ചോദിക്കരുത്. അത് ഇന്നും എനിക്കറിയില്ല.  പാവപെട്ടവന്റെ ഈ കോളേജ് വെറും നാലേ നാലു തൂണില്‍ തീര്‍ത്ത ഓല മേഞ്ഞ ഒരു പഴയ കെട്ടിടമാണ്. നന്നായി ഒന്ന് കാറ്റടിച്ചാല്‍ എങ്ങോട്ട് വേണമെങ്കിലും വീഴാം എന്നാ അവസ്ഥ. കാലൊടിയാത്ത  ഒരു കസേരയോ ബെന്ച്ചോ എന്തിന്നു ഒരു മൂത്ര പുര പോലും ഇല്ലാത്ത ഈ കോളേജ് ന്റെ  ആകെ ഒരു ആശ്വാസം ഉച്ച കഞ്ഞി മാത്രമാണ്.

കാറ്റും മഴയും ഉണ്ടാകാന്‍ ഇടയുണ്ട് എന്ന് ആകാശവാണിയില്‍ മുന്നറിയിപ്പ് നല്‍കുന്ന ദിവസങ്ങളില്‍ അമ്മമാര്‍ കുട്ടികളെ പളികൂടതിലേക്ക് വിടില്ല. വേനലവധി കഴിഞ്ഞു മഴ തുടങ്ങുമ്പോള്‍ മറ്റു സ്കൂള്‍ കളില്‍ ക്ലാസ്സ്‌ തുടങ്ങും എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ്. മഴ കാലം മുഴുവന്‍ നമുടെ കോളേജ് അടഞ്ഞു തന്നെ കിടക്കും. അരികെ താമസിക്കുന്ന ആളുകളുടെ വീട്ടില്‍ മഴവെള്ളം കയറിയാല്‍ അവര്‍ കോളേജ് ലേക്ക് താമസം മാറ്റുക പതിവാണ്.

നമ്മുടെ ഈ പളികൂടത്തില്‍ ആകെ നാല് ക്ലാസുകള്‍, ഓരോന്നിലും വിരലില്‍ എണ്ണാവുന്നത്ര കുട്ടികള്‍ മാത്രം പിന്നെ എല്ലാവര്ക്കും കൂടി നാലു സാറുമ്മാര്‍. പളികൂടതിന്റെ സ്ഥിതി നാള്‍ക് നാള്‍ മോശമാവുന്നത് കണ്ടു കുട്ടികളെ കുറച്ചകലെ യുള്ള കന്യാസ്ത്രീ കളുടെ സ്കൂള്‍ ലേക്ക് മാറ്റി ചേര്‍ക്കാന്‍ പല അച്ഛനമ്മമാരും ഇവിടെ വന്നു തുടങ്ങി. ഈ നില തുടര്‍ന്നാല്‍ തങ്ങളുടെ ജോലി തന്നെ നഷ്ടപെടും എന്ന് കണ്ടു ഹെഡ് മാസ്റ്റര്‍ ജോര്‍ജ് സാറും മറ്റു സാറുമ്മാരും സ്കൂള്‍ മാനേജര്‍ ആയ മത്തായ്യിച്ചന്റെ  വീടിലേക്ക്‌ പിടിപ്പിച്ചു.

മത്തായ്യിച്ചന്‍ നാട്ടിലെ ഒരു പ്രമാണിയാണ്‌ , ധാരാളം കൃഷിയും ഭൂസ്വത്തും ഉള്ള മത്തായിച്ചന്‍ ഉള്ളില്‍ ശുദനും എന്നാല്‍ മുറിവില്‍ ഉപ്പു തേക്കാത്ത അറുപിശുക്കനും ആണ്.


" എന്റെ ജോര്‍ജ് സാറേ .... പിള്ളേരെ പിടിച്ചോണ്ട് വന്നു പള്ളികൂടത്തില്‍ ഇരുത്താന്‍ ഒന്നും എന്നെ കൊണ്ട് വയ്യ.. നിങ്ങടെ ജോലി പോണ്ടേ നിങ്ങ തന്നെ അത് കണ്ടു പിടിച്ചോണം"
"എന്നാ നിങ്ങ പോവല്ലേ ... എന്നിക്കൊന്നു കുളിക്കണം.. എടി ഏലിക്കുട്ടിയെ... വെള്ളം ചൂടായില്ലെടി...." എന്നും പറഞ്ഞു പുള്ളികാരന്‍ സ്കൂട്ടായി...


അന്ന് മുതല്‍ രാത്രിയും പകലും എന്നില്ലാതെ ജോര്‍ജ് സാറും കൂട്ടരും പിള്ളേരെ പിടിക്കാന്‍ ഇറങ്ങി. രാത്രി പത്ത് മണി കഴിഞ്ഞാലും വീട്ടിലെ വിളക്കെല്ലാം ആണഞ്ഞാലും ... " ചേട്ടാ ഈ വാതില്‍ ഒന്ന് തുറന്നെ ... ഇവിടെ ചെറിയ പിള്ളേര്‍ വല്ലോം ഉണ്ടോ " എന്നും ചോദിച്ചോണ്ട്  നില്‍ക്കുന്ന ജോര്‍ജ് സാറിനെ ചിലപ്പോ കണ്ടെനിരിക്കും .

നാട്ടില്‍ ആളുകള്‍ അടക്കം പറഞ്ഞു തുടങ്ങി " ഇവിടെ പിള്ളേരെ പിടുത്തകാര്‍ ഇറങ്ങിയിട്ടുണ്ടാത്രേ..."
 അമ്മമാര്‍ കുട്ടികളെ പറഞ്ഞു പേടിപ്പിച്ചു " ദേ ഇതുടെ തിന്നോ ... അല്ലെ ആ പിള്ളേരെ പിടുത്തകാര്‍ക്ക് നിന്നെ കൊടുക്കും..."

*******

പറബിലെ തുമ്പികള്‍ക്ക് പിന്നാലെ ഓടിയും, കുളത്തില്‍ ചേട്ടന്മാരുടെ ഒപ്പം  ചൂണ്ടയിടാന്‍ പോയും ജീവിതം ലളിതമാകി കൊണ്ടിരുന്ന എന്റെ മുന്നില്‍ ഈ പിള്ളേരെ പിടുത്തക്കാര്‍ വന്നു ചാടുന്നത് ഒരു ദിവസം സന്ധ്യക്കാണ്‌. അന്നും പതിവുപോലെ പാടത്തും വരബിലും കറങ്ങി നടന്നു വീട്ടില്‍ എത്തിയപ്പോ സമയം വൈകി. മുന്‍ വശത്ത് പിതാശ്രീ യുടെ സൈക്കിള്‍ കണ്ടതിനാല്‍ വെറുതെ ചീത്ത കേള്‍കണ്ട എന്ന് കരുതി അടു കള വാതില്‍ വഴി അകത്തേക്ക് കടന്നു. വരാന്തയില്‍ പിതാശ്രീ ആരോടക്കൊയോ സംസാരിക്കുന്നതു കേള്‍ക്കാം. ഇടയ്ക്കു നാമിന്റെ പേര് പറയുന്ന കേട്ടാണ് അങ്ങോട്ട്‌ എത്തി നോക്കാന്‍ തോന്നിയത്. എവിടന്നോ രണ്ടു കൈകള്‍ എന്നെ പൊക്കി എടുത്തു അവരുടെ നടുക്കല്‍ പ്രതിഷ്ടിച്ചു. കണ്ടു പരിചയം ഇല്ലാത്ത മൂന്നാല് മുഖങ്ങള്‍ എന്നെ തന്നെ നോകി ചിരിക്കുന്നു, അറുക്കാന്‍ കൊണ്ട് പോകുന്ന ആടിനെ നോകി കശാപ്പു കാരന്‍ ചിരിക്കുന്ന പോലെ. ഞാന്‍ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി.

"ഇവന്നു 5 വയസു തികഞ്ഞിട്ടില്ല , അത് കഴിഞ്ഞു പോരെ സ്കൂളില്‍ ചെര്‍ക്കുന്നെ? " പിതാശ്രീ യാണ് ചോദിച്ചത്.

"അത് സാരമില്ല ചേട്ടാ, അത് വരെ അവന്‍ സ്കൂളില്‍ വന്നിരുന്നോട്ടെ .. ഇവിടെ വെറുതെ ഇരിക്കുനതിലും നല്ലതല്ലേ."

എന്റെ രണ്ടു ചേട്ടന്‍ മാരും കന്യത്സ്രീ കളുടെ സ്കൂളില്‍ ആണ് പഠിച്ചത്, ഞാന്‍ എവിടെ പഠിച്ചിട്ടും കാര്യമില്ല എന്ന് പിതാശ്രീ ക്ക് തോന്നിയത് കൊണ്ടോ ? ആ സാറും മാരുടെ കരച്ചില്‍ കണ്ടിട്ടോ.., എന്തോ ഞാനും അങ്ങനെ തൊണ്ടൂര്‍ കോളേജ് ന്റെ പടി ചവിട്ടി.


ആദ്യത്തെ 5  മാസം ഞാന്‍ അവിടെ നിന്നും മാറി പോയ എല്‍ദോ എന്ന ഒരു കുട്ടിയുടെ പേരില്‍ ഒന്നാം തരത്തില്‍ പഠിച്ചു. എനിക്ക് സങ്കടം വന്നത് എന്നെ മാത്രം തനിച്ചാക്കി ഭാകി എല്ലാവരും രണ്ടാം തരത്തിലേക്ക് പോയപോഴാണ്‌. ഉണ്ണി എന്ന എന്റെ പേരില്‍ വീണ്ടും എനിക്ക് ഒന്നാം തരത്തില്‍ പഠിക്കേണ്ടി വന്നു .

തൊണ്ടൂര്‍ കോളേജ് ഇന്നും അവിടെയുണ്ട് , പൊളിയാറായ ആ പഴയ കെട്ടിടത്തിന്റെ സ്ഥാനത് ഇന്ന് പുതിയ കെട്ടിടമാണ്. അവിടെ എത്തുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ വീണ്ടും ആ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോകും.

ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ.

*********************************************************

13 comments:

  1. അന്ന് മുതല്‍ രാത്രിയും പകലും എന്നില്ലാതെ ജോര്‍ജ് സാറും കൂട്ടരും പിള്ളേരെ പിടിക്കാന്‍ ഇറങ്ങി. രാത്രി പത്ത് മണി കഴിഞ്ഞാലും വീടിലെ വിളക്കെല്ലാം ആണഞ്ഞാലും ... " ചേട്ടാ ഈ വാതില്‍ ഒന്ന് തുറന്നെ ... ഇവിടെ ചെറിയ പിള്ളേര്‍ വല്ലോം ഉണ്ടോ " എന്നും ചോദിച്ചോണ്ട് നില്‍ക്കുന്ന ജോര്‍ജ് സാറിനെ ചിലപ്പോ കണ്ടെനിരിക്കും .

    അക്ഷര തെറ്റുകള്‍ സദയം ക്ഷമിക്കുക... :)

    ReplyDelete
  2. നന്നായി എഴുതിയിരിയ്ക്കുന്നു, ആശംസകള്‍!

    ReplyDelete
  3. ശ്രീ ,
    വളരെ നന്ദി ട്ടോ .

    ReplyDelete
  4. ee ormmakal nannaayirikkunnu tto.

    ReplyDelete
  5. നന്ദി അമൂട്ടി,
    വീണ്ടും വരൂ ട്ടോ.

    ReplyDelete
  6. ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ.

    ReplyDelete
  7. ചേട്ടന്മാരേതു സ്കൂളില്‍ പഠിച്ചാലും ഒന്നാം ക്ലാസ്സില്‍ രണ്ടു വട്ടം,രണ്ടു പേരില്‍ പഠിച്ചു രസിക്കാന്‍ ഭാഗ്യം കിട്ടിയത് അവിടെ പഠിച്ചതോണ്ടല്ലേ.:)

    ReplyDelete
  8. Nice Narration!

    I think am bit late to reach ur blog.

    Keep writing...!

    ReplyDelete
  9. നല്ല ഓര്‍മകള്‍ ഒരു നാട്ടിന്‍പുറത്തെ സ്കൂള്‍ വരച്ചിട്ട പോലെ

    ReplyDelete
  10. ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ. ബാല്യകാല സ്മരണകളെഴുതിയിരിക്കുന്ന രീതി നന്നായി.. കഴിഞ്ഞ മാസം എരൂര് വരെ പോയിരുന്നു,ഒരാളെ ഡ്രോപ്പ് ചെയ്യുവാന് വേണ്ടി.

    ReplyDelete
  11. @ റ്റോംസ് , വളരെ നന്ദി ട്ടോ, വീണ്ടും വരുക.

    @ റോസ് , തൊണ്ടൂര്‍ എനിക്ക് ഒരുപാട് ഓര്‍മ്മകള്‍ തന്നിട്ടുണ്ട്, അവിടെ പഠിക്കാന്‍ പറ്റിയതില്‍ സന്തോഷമേ ഉള്ളു.
    താങ്ക്സ് ഉണ്ടാട്ടോ , വീണ്ടും വരിക.

    @ മിനേഷ് , താങ്ക്സ് ട്ടോ, വീണ്ടും വരണം.

    @ ഹംസ , നന്ദി ട്ടോ , ഇനിയും ഇത് വഴി വരിക

    @ PD, എന്റെ നാട് ഇഷ്ടപെട്ടോ? വീണ്ടും വരൂ. താങ്ക്സ് ട്ടോ.

    ReplyDelete
  12. ee ormmakal nannaayirikkunnu tto.

    ReplyDelete
  13. സ്കൂൾ ഓർമ്മകൾ....!
    എനിക്കും ഇഷ്ടാ...
    എന്റെ ഒർമ്മകൾ ഇവിടുണ്ട്.
    http://jayandamodaran.blogspot.com/2010/05/blog-post_26.html

    ReplyDelete