Wednesday, April 28, 2010

മറുപടി ഇല്ലാത്ത കത്ത്.



നിനക്ക് ഞാന്‍ എഴുതാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി,
ഇതു വരെ ഒരു മറുപടി പോലും എനിക്ക് കിട്ടിയിട്ടില്ല.

കാലം എത്ര കഴിഞ്ഞാലും നീ എവിടെയാണെങ്കിലും,
എന്റെ കത്തുകള്‍ നിന്നെ തേടി വരും.

ഇനി എത്ര വേനലും മഴയും ഞാന്‍ കാത്തിരിക്കണം,
നിന്റെ ഒരു മറുപടിക്കായ്.

ഈ വലിയ ലോകത്തില്‍ എവിടെയോ ഇരുന്നു നീ എന്റെ കത്തുകള്‍ വായിക്കുന്നു എന്ന പ്രതീക്ഷയില്‍ ഞാന്‍ ഇന്നും നിനക്ക് എഴുതുന്നു.  

6 comments:

  1. ഇനിയെങ്കിലും ഇത് നിര്‍ത്തികൂടെ ?? :)

    ReplyDelete
  2. എന്ത് നിര്‍ത്തുന്ന കാര്യമാ?
    എന്റെ ബ്ലോഗോ ? അതോ എഴുത്തോ?

    രണ്ടും എനിക്ക് വേണ്ടി മാത്രം എഴുത്തുന്നത് ... :-)

    ReplyDelete
  3. എഴുതി മടുത്തോ വാസു

    ReplyDelete
  4. എഴുതിയാലും എഴുതിയാലും മടുക്കാത്ത ഒന്നാണെന്റെ അചായ്യോ ഇത്.
    അതോണ്ട് ഇത് വരെ മടുത്തട്ടില്ല. :)

    ReplyDelete
  5. ഇന്നേക്ക് മുന്നൂറ്റിമുപ്പത്തിമൂന്നാം നാൾ പുലർന്ന് മൂന്നു നാഴികയും മൂന്നു വിനാഴികയും കഴിയുമ്പോൾ നിന്റെ കരളിലേക്കൊരു കുളിർമഴയായ് ആ കത്തു വരും!

    ReplyDelete
  6. നന്ദി ഉണ്ടട്ടോ മാഷേ...
    ഇപ്പറഞ്ഞത്‌ നടക്കട്ടെ. നമുക്ക് കാത്തിരുന്നു കാണാം :)

    ReplyDelete