കഴിഞ്ഞ കുറച്ചു നാളുകള്‍ ആയി , പകല്‍ രാവിനു വഴി മാറുന്നത് ഞാന്‍
അറിഞ്ഞിരുന്നില്ല. രാവിന്റെ നിലാവും പൂവിന്റെ സുഗന്ധവും ഞാന്‍ അറിഞ്ഞില്ല.
ഉറക്കവും ഭക്ഷണവും മറന്ന ചില നാളുകള്‍ , ഇനി കുറച്ചു നാള്‍ എനിക്ക് വിശ്രമം
വേണം, മനസിനും ശരീരത്തിനും ഒരുപോലെ. എല്ലാം മറന്നു ഉറങ്ങാന്‍ കഴിയണം.
ഉണരുമ്പോള്‍ ഒരു പുതിയ ഞാന്‍ ആവാന്‍ കഴിയണം.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം......
ReplyDeleteഒന്നും മറക്കരുത്...സ്വന്തം തോല്‍വിയെക്കാള്‍ അവനവനോട് തന്നെ തോന്നുന്ന പുച്ഛത്തേക്കാള്‍ എത്രയോ നല്ലതാണ് പരിഹസിച്ചവരോടുള്ള പക.അത് സങ്കല്പികമായാലും അല്ലെങ്കിലും നമുക്ക് ജീവിക്കാന്‍.... ജീവിച്ചു കാണിച്ചു കൊടുക്കാന്‍ ഒരു കാരണം തരും. ജോലി അല്ലെ നമുക്ക് രാജി വെക്കാന്‍ കഴിയു...അത് പോട്ടെ ..അത് ഒരു കയറ്റത്തിന് മുന്‍പുള്ള ഇറക്കം മാത്രം .ഉയരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു...ഉന്നതികളും...ആദരവും.ഓര്‍മകളില്‍ നിന്ന് ഒളിച്ചോടരുത്.ഓര്‍മകളെ മാറോട് ചേര്‍ക്കണം.