Wednesday, July 27, 2011

24 ജൂലൈ 2011

കഴിഞ്ഞ കുറച്ചു നാളുകള്‍ ആയി , പകല്‍ രാവിനു വഴി മാറുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. രാവിന്റെ നിലാവും പൂവിന്റെ സുഗന്ധവും ഞാന്‍ അറിഞ്ഞില്ല.
ഉറക്കവും ഭക്ഷണവും മറന്ന ചില നാളുകള്‍ , ഇനി കുറച്ചു നാള്‍ എനിക്ക് വിശ്രമം വേണം, മനസിനും ശരീരത്തിനും ഒരുപോലെ. എല്ലാം മറന്നു ഉറങ്ങാന്‍  കഴിയണം.
ഉണരുമ്പോള്‍ ഒരു പുതിയ ഞാന്‍ ആവാന്‍ കഴിയണം.

Friday, July 1, 2011

30 ജൂണ്‍ 2011

വായന ഒരു സുഖമുള്ള അനുഭവം ആണ് , വായിക്ക്യാന്‍ കഥയാണ്‌ സുഖം, അതിലെ കഥാപാത്രമായി കഥാ സന്ദര്‍ഭങ്ങളിലൂടെ ഒഴുകിയുള്ള ഒരു യാത്ര.  നാട്ടില്‍ ഉള്ളപോള്‍ മഹാത്മാ ലൈബ്രറി യില്‍ നിന്നും ഒരു പാടു പുസ്തകങ്ങള്‍ കിട്ടുമായിരുന്നു. പപ്പയും മമ്മയും എടുത്തിരുന്ന പുസ്തകങ്ങളില്‍ നിന്നാണ് വായിച്ചു തുടങ്ങുന്നത് , പതിയെ പുസ്തകങ്ങള്‍ എന്റെയും കൂട്ടുകാരായി.

ഈ മഹാ നഗരത്തില്‍ വന്നതില്‍ പിന്നെ വായന ചിലവേറിയ  ഒന്നായി മാറിയിട്ടുണ്ട്, പുസ്തകങ്ങള്‍ സ്വന്തമായി വാങ്ങി വായിക്കേണ്ട അവസ്ഥ. എങ്കിലും അവരെ ഒഴിവാക്കാന്‍ കഴിയില്ല. ഉറക്കമില്ലാത്ത രാത്രികളില്‍ എനിക്ക് കൂട്ട് അവര്‍ മാത്രമേ ഉള്ളു.

ഇന്നും അതുപോലെ ഒരു രാത്രിയാണ്...

കേട്ടിട്ടില്ലേ?, ഉറുമ്പുകള്‍ ഒറങ്ങാറില്ല ത്രെ, ഇവിടെ ഞാനും ഒരു ഉറുബായ്‌ മാറട്ടെ....

Saturday, June 25, 2011

24 ജൂണ്‍ 2011

ജലദോഷം, ഇന്ന് എന്റെ ദിവസത്തിന്റെ സിംഹഭാഗവും കാര്‍ന്നു തിന്നത് ഇവനാണ് . എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തതും എന്നെ അധികം ഇഷ്ടപെടുന്നതും ഈ ഒരു അസുഖം തന്നെ ആണ് എന്ന് പറയാം.

ചെറിയ ഒരു കരകരപ്പു തൊണ്ടയില്‍ തുടങ്ങിയപ്പോള്‍ തന്നെ തോന്നിയിരുന്നു, ഇവന്‍ എന്റെ അടുത്ത മൂന്നു ദിവസം കുളമാക്കും എന്ന്. ഇന്ന് ഓഫീസില്‍ പോകേണ്ടതില്ല എന്ന് തീരുമാനിച്ചതും അതിനാല്‍ ആണ്. ഓഫീസിലെ ഏസി യുടെ തണുപ്പടിച്ച് വെറുതെ പനി കൂടി വിളിച്ചുവരുതെണ്ടാതില്ല എന്ന് തോന്നി.

ജലദോഷം എന്ന എന്റെ ഒരു ചെറിയ അസുഖത്തെ ഞാന്‍ ശത്രു സ്ഥാനത്ത് നിര്‍ത്തുന്നതിന്റെ കാര്യങ്ങള്‍ രണ്ടാണ്. ഒന്ന് , ഈ സമയത്ത് എനിക്ക് വളരെ പെട്ടെന്ന് ദേഷ്യം വരും, ഈ സ്വഭാവം കാരണം പലര്‍ക്കും വിഷമമുണ്ടായിട്ടുണ്ട്. രണ്ട്,  എനിക്ക് ഐസ് ക്രീം കഴിക്കാന്‍ കൂടുതല്‍ ആഗ്രഹം തോന്നുന്ന കാലമാണ് ഇത്. ആദ്യത്തെ കാരണത്തെ അപേഷിച്ചു എനിക്ക് കൂടുതല്‍ വിഷമം തരുന്നത് ഈ ഐസ് ക്രീം കൊതി മാത്രമാണ്.

കോളേജില്‍ പഠിക്കുന്ന സമയത്ത് , സാംസണ്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ് , അവനു പാട്ട് പാടാന്‍ കൂടുതല്‍ ഇഷ്ടം ജലദോഷം ഉള്ളപ്പോള്‍ ആണത്രേ. ഇത് പോലെ എല്ലാവര്ക്കും കാണും ചില ജലദോഷ വിശേഷങ്ങള്‍. അല്ലെ?