Wednesday, January 12, 2011

ഒരു ഭ്രാന്തന്‍റെ കഥ.



ഒരു പഴയ ഓടിട്ട വീട്, പറമ്പ് മുഴുവന്‍ കാടു പിടിച്ചു കിടന്നിരുന്നു. കാലം ആ വീടിന്റെ ചുമരുകളില്‍ ചിതല്‍ കൊണ്ട് ചിത്രം വരച്ചു. പറമ്പിന്റെ മൂലയില്‍ നിന്നിരുന്ന പേര മരം എന്നും കായ്ചിരുന്നു, അതിലെ പഴുത്ത പേരക്ക കളുടെ കൊതിപ്പിക്കുന്ന മണം കാറ്റിലൂടെ പറന്ന് വഴി നടക്കുന്ന വരുടെ നാവില്‍ വെള്ളം നിറയ്ക്കും. പക്ഷെ ആരും അത് പറിക്കാന്‍ ശ്രെമിച്ചില്ല. അവിടെ ഒരു ഭ്രാന്തന്‍ ഉണ്ടത്രേ!. ആളുകള്‍ ആ പറമ്പില്‍ കയറാന്‍ അവന്‍ സമതിക്കില, അലറികൊണ്ട് അടുത്ത് വരും, അസഭ്യം പറയും, മണ്ണ് വാരി  ഏറിയും, കൊച്ചു കുട്ടികളെ കയ്യില്‍ കിട്ടിയാല്‍ പിടിച്ചു കൊണ്ടുപോയി കണ്ണ് കുത്തി പൊട്ടിക്കും. അവനെ കാണുമ്പോഴേ കുട്ടികള്‍ ഓടി ഒളിക്കും. കളിക്കുമ്പോള്‍ അറിയാതെ പന്ത് അവന്റെ പറമ്പില്‍ പോയാല്‍ അത് എന്നെന്നേക്കുമായി നഷ്ടപെട്ടു എന്ന് കരുതിയിരുന്നു. ഇതെല്ലാം അവിടത്തെ ആളുകള്‍ പറഞു നടക്കുന്നു.


അവന്‍ ആരെയും ഉപദ്രവിച്ചതായി എനിക്കറിയില്ല. അവന്‍ ഒരു ഭ്രാന്തനും ആയിരുന്നില്ല, അവന്‍ കുളിക്കാറില്ല, പല്ല് തേക്കാറില്ല, താടിയും മുടിയും മുറിക്കാറില്ല, ഉടുതുണി അലക്കാറില്ല, ആകെ വിക്രതമായ ഒരു കോലം. കുട്ടികള്‍ അവന്റെ കോലം കണ്ടു ഭയന്നു. മുതിര്‍ന്നവര്‍ നാറ്റവും വെറുപ്പും കൊണ്ട് അവനെ ആട്ടി അകറ്റി, അങ്ങനെ അവന്‍ ഭ്രാന്തനായി. 

അവന്റെ പേര് എനിക്കറിയില്ല, അവന്‍ പറഞ്ഞിട്ടും ഇല്ല. ചിലപ്പോള്‍ അവന്‍ തന്നെ ആ പേര് മറന്നു കാണും. എന്തിനാണ് അവനു ഇനി ഒരു പേര് ? " ഭ്രാന്തന്‍ "  എല്ലാവരും അവനെ അങ്ങനെ വിളിക്കുന്നു, അവനു അതില്‍ ഒരു പരിഭവവും ഇല്ല. 

അവന്‍ മുമ്പ് ഇങ്ങനെ ആയിരുന്നില്ല, നാട്ടില്‍ നിന്ന് പട്ടണത്തില്‍ പോയി പഠിച്ചവനാണ് അവന്‍. ഒരു തള്ളയും അവനും മാത്രമാണ് ആ വീട്ടില്‍ ഉണ്ടായിരുന്നത്. തള്ള അവനെ ഒരു പാടു ഉപദ്രവിക്കുമായിരുന്നു. ഒടുവില്‍ അവന്‍ വീടും നാടും വിട്ടു പോയി, ആ തള്ള മരിച്ചിട്ടും അവന്‍ വന്നില്ല. കുറേ നാളുകള്‍ക്കു ശേഷം അവന്‍ തിരിച്ചു വന്നു, ആരും തിരിച്ചറിയാത്ത ഒരു വിക്രത കോലമായി, ഒരു ഭ്രാന്തനെ പോലെ. ഞാന്‍ അവനെ ആട്ടി അകറ്റാറില്ല, നാറാതിരിക്കാന്‍ മൂക്ക് പൊത്താറുമില്ല. കാണുമ്പോള്‍ അവന്‍ കൈ നീട്ടും, കറപിടിച്ച പല്ലുകാട്ടി വക്രിച്ചു ചിരിക്കും. അവന്‍ ധാരാളം ചരസ് വലിക്കുമായിരുന്നു. ചരസ്സ് തലയ്ക്കു പിടിക്കുമ്പോള്‍ അവന്‍ ധാരാളം സംസാരിക്കും. അവന്‍ പറയും " എല്ലാവര്ക്കും ഞാന്‍ ഭ്രാന്തനാണ് , എന്നാല്‍ അവന്‍ ഭ്രാന്തനല്ലെന്നു അറിയാവുന്ന ഒരേ ഒരാള്‍ ഞാനാണെന്ന്  ". 

കുറച്ചു നാള്‍ മുമ്പ് അമ്മ വിളിച്ചപോള്‍ പറഞ്ഞു , നമ്മുടെ പടിഞ്ഞാട്ടെലെ ഭ്രാന്തന്‍ മരിച്ചു എന്ന്. അവന്‍ ആല്‍മഹത്യ ചെയ്യുകയായിരുന്നു. എന്തിനെന്നറിയാതെ മനസൊന്നു വിങ്ങി. ഭ്രാന്തനല്ലാത്ത ഒരാള്‍ കൂടി എന്നെ വിട്ടു പോയത് കൊണ്ടാകാം.