Friday, May 8, 2009

മരണത്തിന്‍റെ ഇടനാഴികള്‍





ഇരുണ്ട ഇടനാഴിയിലൂടെ നടക്കാന്‍ തുടങ്ങിയിട്ട് സമയം ഏറെ ആകുന്നു, ഇടനാഴിയിലെ ഇരുട്ടുവീണ മൂലകളില്‍ നിന്നും വേദനയുടെ ഞെരുക്കങ്ങള്‍ എന്‍റെ കാതിലേക്ക് എത്തുനുണ്ട്. ദൂരെനിന്നെവിടന്നോ ഒഴുകിയെത്തുന്ന ഹിന്ദുസ്ഥാനി സംഗീതത്തിനു ചെവികൊടുകാന്‍ ഞാന്‍ വെറുതെ ശ്രമിക്കയാണ്, ഉയര്‍ന്നുവരുന്ന വേദനയുടെ ശബ്തത്തിനു മുന്നില്‍ മനസിലെ സംഗീതം എവിടേയോ പോയ്മറഞ്ഞു. വഴിയിലെ അഴുക്കു ചാലുകളിലെ അവശിഷ്ടങ്ങളില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്തം എന്‍റെ നാസികകളെ മടിപിക്കുന്നതാണ്. ഡിസംബറിലെ മഞ്ഞിന്നു തണുപ്പ് കൂടുതല്‍ ആണ്, ശരീരത്തെ കുത്തി മുറിച്ചു അത് എന്നെ വേധനിപ്പികുന്നു


ഇനിഎത്ര ദൂരം പോകേണ്ടതുണ്ട് , അറിയില്ല ! ഒരിക്യല്‍ പോയവരാരും തിരിച്ചുവരാത്ത വഴിയാണിത്. ഒരു നിമിഷം എന്‍റെ ബാല്യവും , കൌമാരവും , യവനവും , പ്രണയവും എല്ലാം ഒരു ഫ്ലാഷ് ബാക്ക് എന്നാ പോലെ മനസ്സില്‍ തെളിഞ്ഞു. വീടുവിട്ടു ഇറങ്ങുമ്പോള്‍ ഇറയത്തു എന്‍റെ ജഡം കിടത്തിയിരുന്നു, അറിഞ്ഞെത്തിയ ആളുകളെ കൊണ്ട് പറമ്പ് മുഴുവന്‍ നിറഞ്ഞിരുന്നു . ഉച്ച സ്ഥായിയില്‍ ആയ നിലവിളികള്‍ കേള്കാതെ ഞാന്‍ വീടിന്റെ പടിഇറങ്ങുമ്പോള്‍ ഒരു മുഖം മാത്രം എന്റെ കണ്ണുകള്‍ തിരയുനുണ്ടായിരുന്നു, ഇനി ഒരിക്യലും കാണാന്‍ കഴിഞ്ഞിലെകിലോ എന്ന് മനസ് പറയുന്നത് കൊണ്ട് മാത്രം.